ETV Bharat / bharat

Kamal Haasan and Mani Ratnam Reunite : 35 വർഷങ്ങൾക്കുശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന "KH234", സിനിമയ്‌ക്ക് തുടക്കമായി - മണിരത്‌നം

KH234 shooting starts : സിനിമയുടെ പിന്നണിയിൽ ഉള്ളവരെ പരിചയപ്പെടുത്തുന്ന KH234ന്‍റെ പ്രൊമോഷണൽ വീഡിയോ നിർമാതാക്കൾ പുറത്തുവിട്ടു. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.

Kamal Haasan and Mani Ratnam reunite
Kamal Haasan and Mani Ratnam reunite
author img

By ETV Bharat Kerala Team

Published : Oct 27, 2023, 4:50 PM IST

ഇതിഹാസങ്ങള്‍ വീണ്ടും ഒന്നിക്കുന്നു. 35 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംവിധായകന്‍ മണിരത്‌നവും (Mani Ratnam) ഉലകനായകന്‍ കമല്‍ ഹാസനും (Kamal Haasan) ഒന്നിക്കുന്ന പുതിയ ചിത്രം വരുന്നത്. KH234 എന്നാണ് സിനിമയ്‌ക്ക് താത്‌കാലികമായി പേരിട്ടിരിക്കുന്നത് (Kamal Haasan and Mani Ratnam reunite for KH234).

Kamal Haasan and Mani Ratnam reunite
35 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതിഹാസങ്ങള്‍ ഒന്നിക്കുമ്പോള്‍

ആക്ഷന് ഏറെ പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമാണ് കെഎച്ച് 234. പ്രോജക്‌ടിനെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. പ്രൊമോ ഷൂട്ട് ഉള്‍പ്പെടെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു (KH234 shooting starts).

Kamal Haasan and Mani Ratnam reunite
KH234ന്‍റെ പ്രൊമോഷണൽ വീഡിയോ നിർമാതാക്കൾ പുറത്തുവിട്ടു

സിനിമയുടെ പിന്നണിയിൽ ഉള്ളവരെ പ്രേക്ഷകർക്കായി പരിചയപ്പെടുത്തുന്ന പ്രൊമോഷണൽ വീഡിയോ നിർമാതാക്കൾ പുറത്തുവിട്ടു (KH234 promotional video). മണിരത്‌നത്തിനൊപ്പം ഇക്കുറിയും പതിവ് സഹപ്രവർത്തകരായ സംഗീത സംവിധായകൻ എആർ റഹ്മാനും, എഡിറ്റർ ശ്രീകർ പ്രസാദും കെഎച്ച് 234ന് വേണ്ടി ഒന്നിച്ച് പ്രവർത്തിക്കും.

Kamal Haasan and Mani Ratnam reunite
നായകന് ശേഷം KH234

1987ല്‍ പുറത്തിറങ്ങിയ 'നായകന്' ശേഷമാണ് കെഎച്ച് 234ല്‍ കമൽ ഹാസനും മണിരത്‌നവും ഒന്നിക്കുന്നത് (Kamal Haasan Mani Ratnam movies). നേരത്തെ മണിരത്‌നത്തിന്‍റെ 'കന്നത്തിൽ മുത്തമിട്ടാൽ', 'ആയുധ എഴുത്ത്' എന്നീ സിനിമകളില്‍ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് പുതിയ പ്രോജക്‌ടിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. അമൃത റാം ആണ് ചിത്രത്തില്‍ കമല്‍ഹാസനെ അണിയിച്ചൊരുക്കുക.

  • " class="align-text-top noRightClick twitterSection" data="">

രാജ് കമൽ ഫിലിംസ് ഇന്‍റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്‍റ്‌ മൂവീസ് എന്നീ ബാനറുകളില്‍ കമൽഹാസൻ, മണിരത്‌നം, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് സിനിമയുടെ നിർമാണം. അൻപറിവ് ആണ് സിനിമയുടെ ആക്ഷൻ കൊറിയോഗ്രാഫര്‍.

പ്രൊഡക്ഷൻ ഡിസൈനര്‍ - ശർമ്മിഷ്‌ഠ റോയി, കോസ്റ്റ്യൂം ഡിസൈനര്‍ - ഏകാ ലഖാനി, ഹെയര്‍ ആന്‍ഡ് മേക്കപ്പ് - രഞ്ജിത് അമ്പാടി, വിഎഫ്‌എക്‌സ്‌ സൂപ്പര്‍വൈസര്‍ - അര്‍പന്‍ ഗഗ്ലാനി, സൗണ്ട് ഡിസൈനര്‍ - ആനന്ദ് കൃഷ്‌ണമൂര്‍ത്തി, പബ്ലിസിറ്റി ഡിസൈനര്‍ - ഗോപി പ്രസന്ന, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് - മഗിഴ്‌മന്ദ്രം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - എസ് ബരണി, പിആര്‍ഒ - ഡയമണ്ട് ബാബു, ഹരീഷ്, സതീഷ്, വംശി ശേഖര്‍ എന്നിവരും നിര്‍വഹിക്കും

അതേസമയം സിനിമയുടെ ഔദ്യോഗിക ടൈറ്റില്‍ പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ടൈറ്റില്‍ പ്രഖ്യാപനത്തിനൊപ്പം ചിത്രത്തിലെ അഭിനേതാക്കളുടെ വിവരങ്ങളും ആരാധകര്‍ക്ക് അറിയാന്‍ ആകാംക്ഷയുണ്ട്.

പ്രഭാസ് നായകനായി എത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'കല്‍കി 2898 എഡി' ആണ് കമല്‍ ഹാസന്‍റെ റിലീസിനൊരുങ്ങുന്ന മറ്റൊരു പുതിയ ചിത്രം. സംവിധായകന്‍ ശങ്കറിന്‍റെ 'ഇന്ത്യന്‍ 2' ആണ് ഉലകനായകന്‍റെ മറ്റൊരു പുതിയ ചിത്രം. വിക്രം, ജയംരവി, തൃഷ, ഐശ്വര്യ റായി തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന 'പൊന്നിയിന്‍ സെല്‍വന്‍ 1', 'പൊന്നിയിന്‍ സെല്‍വന്‍ 2' എന്നിവയായിരുന്നു മണിരത്‌നത്തിന്‍റെ ഇതിന് മുമ്പ് റിലീസായ ചിത്രങ്ങള്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.