ETV Bharat / bharat

'നീതി വിജയിക്കുമെന്ന് അധികാരത്തിലുളളവർ തിരിച്ചറിയും'; രാഹുൽ ഗാന്ധിയുടെ ലോക്‌സഭ അംഗത്വം പുനഃസ്ഥാപിച്ചതിന് പിന്നാലെ കമൽഹാസന്‍ - വയനാട് എംപി

രാഹുൽ ഗാന്ധിയുടെ ലോക്‌സഭ അംഗത്വം പുനഃസ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്‌ത് കമൽഹാസന്‍. സുപ്രീംകോടതിയുടെ വിധിയെ ബഹുമാനിച്ചും രാഹുലിനെ പൂർണ്ണമായും പിന്തുണച്ച് കൊണ്ടാണ് കമൽഹാസന്‍ ട്വീറ്റ് ചെയ്‌തത്.

Kamal  kamal Hasan  tweeted  kamal Hasan tweeted  rahul gandhi  mp rahul gandhi  lokh sabha membership  after rahul gandhi lokh sabha membership  twitter  supreme court  gujarath court  soorath court  high court stay  rahul gandhi stay  wayanad  wayanad mp  politician  congress  bjp  bjp government  രാഹുൽ ഗാന്ധി  ലോക്‌സഭ അംഗത്വം  ട്വീറ്റ്  കമൽഹാസന്‍  കമൽഹാസന്‍ ട്വീറ്റ് ചെയ്‌തു  രാഹുൽ ഗാന്ധിയുടെ ലോക്‌സഭ അംഗത്വം പുനസ്ഥാപിച്ചു  മുതിർന്ന നടനും രാഷ്‌ട്രീയ പ്രവർത്തകനുമായ കമൽഹാസന്‍  കർണാടകയിലെ കോലാറിലെ തെരഞ്ഞെടുപ്പ്  മോദി  സൂറത്ത് മജിസ്‌ട്രേറ്റ് കോടതി  പൂർണേഷ് മോദി  സ്‌റ്റേ  സുപ്രീം കോടതി  വയനാട് എംപി  ഗുജറാത്ത് കോടതി
രാഹുൽ ഗാന്ധിയുടെ ലോക്‌സഭ അംഗത്വം പുനസ്ഥാപിച്ചതുമായ് ബന്ധപ്പെട്ട് ട്വീറ്റ് ചെയ്‌ത് കമൽഹാസന്‍
author img

By

Published : Aug 8, 2023, 4:15 PM IST

മുംബൈ: കോണ്‍ഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്‌സഭ അംഗത്വം പുനഃസ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്‌ത് നടനും രാഷ്‌ട്രീയ പ്രവർത്തകനുമായ കമൽഹാസന്‍. സാധാരണക്കാരന്‍റെ വർദ്ധിച്ചു വരുന്ന രോഷം സുപ്രീം കോടതി അംഗീകരിക്കുന്നുണ്ടെന്നും നീതി ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഹുലിന്‍റെ ലോക്‌സഭ അംഗത്വം പുനഃസ്ഥാപിച്ച് മണിക്കൂറുകൾക്ക് ശേഷമായിരുന്നു കമൽഹാസന്‍ ട്വീറ്റ് ചെയ്‌തത്‌.

കമൽഹാസന്‍ ട്വിറ്ററില്‍ കുറിച്ചത്: നീതി നടപ്പാക്കാന്‍ കഴിയുന്നില്ലെങ്കിൽ അധികാരം നിലനിൽക്കരുത്. സത്യവും ന്യായവും ഉണ്ടെങ്കിൽ മാത്രമേ നീതി നടപ്പാക്കാന്‍ കഴിയൂ. ആളുകൾ അവസരത്തിനൊത്ത് ഉയർന്നാൽ മാത്രമേ സത്യത്തെ വിലമതിക്കാന്‍ കഴിയൂ. ബഹുമാനപ്പെട്ട സുപ്രീംകോടതി നിങ്ങളുടെ കാര്യത്തിൽ അങ്ങനെ ചെയ്‌തു, രാഹുൽജീ!!

ശക്തി പ്രകടിപ്പിക്കാൻ മാത്രം അധികാരം പ്രയോഗിക്കുകയാണെങ്കിൽ, ബാധിക്കപ്പെടാത്ത സാധാരണക്കാർ പോലും പ്രകോപിതരാകും. അങ്ങനെ വരുമ്പോൾ, എന്ത് വന്നാലും നീതി വിജയിക്കുമെന്ന് അധികാരത്തിലുള്ളവർ തിരിച്ചറിയും!! ബഹുമാനപ്പെട്ട സുപ്രീം കോടതി സാധാരണക്കാരന്‍റെ വർദ്ധിച്ചുവരുന്ന രോഷം അംഗീകരിക്കുകയും നീതി ഉറപ്പാക്കുകയും ചെയ്‌തു. സത്യമേവ ജയതേ!", രാഹുലിനെ ടാഗ് ചെയ്‌ത് കമല്‍ കുറിച്ചു.

  • Rahulji,

    Power should not exist if it cannot dispense Justice;
    Justice can be dispensed only if there is truth and fairness;
    Truth can be appreciated only if people rise up to the occasion;
    The Hon’ble Supreme Court of India did so in your case, Rahulji!!

    If power is wielded…

    — Kamal Haasan (@ikamalhaasan) August 7, 2023 " class="align-text-top noRightClick twitterSection" data=" ">

2019 ഏപ്രിലിൽ കർണാടകയിലെ കോലാറിലെ തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ, ‘മോഷ്‌ടാക്കൾക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ട്?’ എന്ന പരാമർശം രാഹുൽ ഗാന്ധി നടത്തിയിരുന്നു.

പിന്നാലെ ഇത് മോദി വിഭാഗത്തെ മുഴുവന്‍ അപകീർത്തിപ്പെടുത്തി എന്ന് ആരോപിച്ച് ബിജെപി നേതാവ് പൂർണേഷ് മോദി നൽകിയ പരാതിയെ തുടർന്ന് രാഹുലിന് സൂറത്ത് മജിസ്‌ട്രേറ്റ് കോടതി രണ്ട് വർഷം തടവും പിഴയും വിധിച്ചിരുന്നു. ശിക്ഷ സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് കോടതിയേയും ജില്ലാ കോടതിയേയും രാഹുൽ സമീപിച്ചിരുന്നു. എന്നാൽ രാഹുലിന്‍റെ ഹർജി കോടതി തളളുകയായിരുന്നു.

സൂറത്ത് മജിസ്‌ട്രേറ്റ് കോടതിയുടെ വിധിക്കുപിന്നാലെ ലോക്‌സഭ സെക്രട്ടേറിയേറ്റ് മാർച്ച് 24ന് വയനാട്ടിൽ നിന്നുളള എംപിയായി തുടരുന്നതില്‍ നിന്നും അദ്ദേഹത്തെ അയോഗ്യനാക്കി. പിന്നീടുളള രാഹുലിന്‍റെ നിയമ പോരാട്ടത്തിനുളളിൽ അപകീർത്തിക്കേസിൽ ശിക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. പിന്നീട് രാഹുലിന്‍റെ അയോഗ്യത നീക്കി ലോക്‌സഭ അംഗത്വം പുനഃസ്ഥാപിച്ചു.

134 ദിവസങ്ങൾക്ക് ശേഷമാണ് രാഹുൽ ഗാന്ധിക്ക് എംപി സ്ഥാനം തിരികെ കിട്ടുന്നത്. ഓഗസ്‌റ്റ് നാലിനാണ് രാഹുലിനെ അയോഗ്യനാക്കിയ നടപടി സുപ്രീം കോടതി സ്‌റ്റേ ചെയ്‌തത്. ജസ്‌റ്റിസ് ബി ആർ ഗവായി അധ്യക്ഷനായ ബെഞ്ചാണ് രാഹുൽ ഗാന്ധിയുടെ ഹർജി പരിഗണിച്ചത്.

സൂറത്ത് കോടതിയുടെ വിധി സ്‌റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഗുജറാത്ത് ഹൈക്കോടതി തളളിയ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചത്.

ALSO READ:No Confidence Motion | കേന്ദ്രസർക്കാരിനെതിരായ അവിശ്വാസ പ്രമേയം ഇന്ന് ലോക്‌സഭയിൽ, ആഞ്ഞടിക്കാൻ രാഹുല്‍

മണിപ്പൂർ കലാപത്തിന്‍റെ പശ്ചാത്തലത്തിൽ എന്‍ഡിഎ സർക്കാരിനെതിരായുളള അവിശ്വാസ പ്രമേയം ലോക്‌സഭയിൽ ചൊവ്വാഴ്‌ച കോണ്‍ഗ്രസ്‌ അവതരിപ്പിച്ചു. ചോദ്യോത്തര വേള കഴിഞ്ഞ് 12 മണിയോടെയാണ് ചർച്ച ആരംഭിച്ചത്. കേന്ദ്രസർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിൽ അയോഗ്യത നീങ്ങി ലോക്‌സഭ അംഗത്വം പുനഃസ്ഥാപിക്കപ്പെട്ട രാഹുൽ ഗാന്ധി ആയിരുന്നു ലോക്‌സഭയിലെ ശ്രദ്ധാകേന്ദ്രം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.