ETV Bharat / bharat

''ഈ വണ്ടി എവിടെ വരെ പോകുമെന്ന്‌ നോക്കാം'' സിന്ധ്യക്കെതിരെ കമൽനാഥ്‌ - ജ്യോതിരാദിത്യ സിന്ധ്യ

കേന്ദ്ര മന്ത്രിസഭയിൽ ജ്യോതിരാദിത്യ സിന്ധ്യ എത്തിയതിനെ എങ്ങനെ നോക്കിക്കാണുന്നു എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Kamal Nath takes jibe at Jyotiraditya Scindia  Kamal Nath  Jyotiraditya Scindia  induction in Union Cabinet  സിന്ധ്യക്കെതിരെ കമൽനാഥ്‌  കമൽനാഥ്‌  ജ്യോതിരാദിത്യ സിന്ധ്യ  ഈ വണ്ടി എവിടെവരെ പോകുമെന്ന്‌ നോക്കാം
''ഈ വണ്ടി എവിടെവരെ പോകുമെന്ന്‌ നോക്കാം'' സിന്ധ്യക്കെതിരെ കമൽനാഥ്‌
author img

By

Published : Jul 10, 2021, 6:56 AM IST

ഭോപ്പാൽ: സിവിൽ ഏവിയേഷൻ മന്ത്രിയായി ചുമതലയേറ്റ ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ മധ്യപ്രദേശ്‌ കോൺഗ്രസ്‌ അധ്യക്ഷൻ കമൽ നാഥ്‌ രംഗത്ത്‌. ''ഈ വണ്ടി എവിടെവരെ പോകുമെന്ന്‌ നോക്കാം എന്നായിരുന്നു'' കമൽ നാഥ്‌ പറഞ്ഞത്‌. കേന്ദ്ര മന്ത്രിസഭയിൽ ജ്യോതിരാദിത്യ സിന്ധ്യ എത്തിയതിനെ എങ്ങനെ നോക്കിക്കാണുന്നു എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

also read:ഗുജറാത്തിൽ 12-ാം ക്ലാസ് മുതലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂലൈ 15 ന് തുറക്കും

''ഇത്‌ ബിജെപിയും സിന്ധ്യയും തമ്മിലുള്ള വിഷയമാണ്‌. ഈ തീരുമാനത്തിൽ സിന്ധ്യ സന്തോഷവാനായിരിക്കും. പക്ഷെ ഈ വണ്ടി എവിടെ വരെ പോകുമെന്ന്‌ നോക്കിക്കാണേണ്ടതുണ്ടെന്നും'' അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിനു കീഴിൽ അഞ്ച് തവണ എംപിയായിരുന്ന സിന്ധ്യ, കമ്മ്യൂണിക്കേഷൻസ് ആന്‍റ്‌ ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രിയും യുപിഎ സർക്കാരിലെ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രിയുമായി പ്രവർത്തിച്ചിട്ടുണ്ട്‌.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.