മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കുട്ടിക്കുറ്റവാളിക്ക് 12 വർഷം തടവ് ശിക്ഷ വിധിച്ചു. 2020 മെയ് 20ന് മിറാജ് താലൂക്കിലെ തുംഗിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
പെൺകുട്ടിയെ കാണാനില്ലെന്ന പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തെരച്ചിലിനൊടുവിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ പ്രതി പെണ്‍കുട്ടിയുടെ ഒപ്പം ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കേസിന്‍റെ ചുരുളഴിഞ്ഞത്.
READ MORE: ട്രെയിനില്‍ യുവതിയെ ആക്രമിച്ച കേസ് : കുറ്റം സമ്മതിച്ച് ബാബുക്കുട്ടന്
പെൺകുട്ടിയെ ഗ്രാമത്തിലെ ഒരു കരിമ്പിൻ തോട്ടത്തിലേക്ക് കൊണ്ടുപോയ പ്രതി അവിടെ വെച്ച് അശ്ലീല ചിത്രങ്ങൾ ചിത്രീകരിക്കുകയും കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊല്ലുകയുമായിരുന്നു. 15 സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയായ ആണ്‍കുട്ടിക്ക് ജില്ല സെഷൻസ് കോടതി 12 വർഷം തടവ് വിധിച്ചത്.
READ MORE: ഒരു ലക്ഷത്തിലേറെ കൊവിഡ് പരിശോധനകൾ, മാതൃകയായി കാസര്‍കോട് കേന്ദ്ര സര്‍വകലാശാല
ഇന്ത്യൻ പീനൽ കോഡിലെ വ്യവസ്ഥകൾ പ്രകാരം പ്രത്യേക കോടതിയിൽ വിചാരണ ചെയ്യപ്പെട്ട കേസിൽ അറസ്റ്റുചെയ്യുമ്പോൾ പ്രതിക്ക് 16 വയസും 8 മാസവുമാണ് പ്രായമുണ്ടായിരുന്നത്.