ETV Bharat / bharat

യുപിയില്‍ മാധ്യമപ്രവർത്തകൻ ദുരൂഹസാഹചര്യത്തിൽ മരിച്ചു - മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു

സ്ഥലത്തെ മദ്യ ലോബിയുമായി തർക്കത്തിലായിരുന്ന മാധ്യമപ്രവർത്തകനെയാണ് റോഡരികില്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

journalist dead news  up crime news  yogi government news  യോഗി സർക്കാർ വാർത്തകള്‍  മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു  ഉത്തർ പ്രദേശ് വാർത്തകള്‍
യുപി
author img

By

Published : Jun 14, 2021, 12:12 PM IST

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രാദേശിക ടി.വി മാധ്യമപ്രവർത്തകൻ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. ഞായറാഴ്ച രാത്രിയാണ് പ്രതാപ്ഗർ ജില്ലയിലുള്ള സുലഭ് ശ്രീവാസ്തവ എന്നയാളെയാണ് കാത്ര റോഡി ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജിവൻ രക്ഷിക്കാനായില്ല.

രാത്രി 11 മണിയോടെ ജോലി കഴിഞ്ഞ് വരുന്നതിനിടെ ബൈക്കില്‍ നിന്ന് വീണാണ് അപടകം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിലുണ്ടായ മുറിവുകളാണ് മരണകാരണമെന്ന് ആശുപത്രിയില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സ്ഥലത്തെ മദ്യ ലോബിയുമായി സുലഭിന് നിരവധി പ്രശ്നങ്ങളുണ്ടായിരുന്നു. ഇതാണ് സംഭവത്തില്‍ ദുരൂഹതയാരോപിക്കാൻ കാരണം.

also read: യുപിയിൽ 12 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്‌തു

അതേസമയം സംഭവം കോണ്‍ഗ്രസ് ഏറ്റെടുത്തിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തെത്തി. പ്രതാപ്‌ഗർ മുതല്‍ അലിഖഡ് വരെ മദ്യലോബികള്‍ മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തിയിട്ടും യുപി സർക്കാര്‍ മൗനം പാലിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.

journalist dead news  up crime news  yogi government news  യോഗി സർക്കാർ വാർത്തകള്‍  മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു  ഉത്തർ പ്രദേശ് വാർത്തകള്‍
പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ്

സത്യം പുറത്തുകൊണ്ടുവരാനാണ് മാധ്യമപ്രവർത്തകര്‍ ശ്രമിക്കുന്നത്. എന്നാൽ സർക്കാര്‍ ഉറങ്ങുകയാണ്. ജംഗിള്‍ രാജിനോട് യുപി സർക്കാർ മൃതുസമീപനമാണോ സ്വീകരിക്കുന്നതെന്ന് ചോദിച്ച പ്രിയങ്ക സുലഭ് ശ്രീവാസ്തവയുടെ കുടുംബത്തിന്‍റെ കണ്ണീരിനുള്ള മറുപടി സര്‍ക്കാര്‍ നൽകണമെന്നും ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.