ETV Bharat / bharat

ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ അറസ്റ്റുചെയ്‌ത് ഡല്‍ഹി പൊലീസ്

മതവികാരം വ്രണപ്പെടുത്തിയെന്നും വിദ്വേഷം വളര്‍ത്തുന്ന തരത്തിലുള്ള ഇടപെടലുകള്‍ നടത്തിയെന്നും ആരോപിച്ചാണ് അറസ്റ്റ്

mohammad zubair arrested in delhi  journalist mohammad zubair arrested  alt news co founder arrest  delhi police arrest journalist  mohammad zubair latest news  മുഹമ്മദ് സുബൈർ അറസ്റ്റ്  ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ അറസ്റ്റില്‍  മാധ്യമ പ്രവര്‍ത്തകന്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍  മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്‌തു
മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം; ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ അറസ്റ്റില്‍
author img

By

Published : Jun 27, 2022, 10:24 PM IST

ന്യൂഡല്‍ഹി : മാധ്യമ പ്രവർത്തകനും ഫാക്‌റ്റ് ചെക്കിങ് വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസിന്‍റെ സഹസ്ഥാപകനുമായ മുഹമ്മദ് സുബൈറിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്‌തു. മതവികാരം വ്രണപ്പെടുത്തിയെന്നും വിദ്വേഷം വളര്‍ത്തുന്ന തരത്തിലുള്ള ഇടപെടലുകള്‍ നടത്തിയെന്നും ആരോപിച്ചാണ് നടപടി. 2018ലെ ട്വീറ്റുമായി ബന്ധപ്പെട്ട് ഒരാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സുബൈറിനെ അറസ്റ്റ് ചെയ്‌തതെന്ന് ഡല്‍ഹി പൊലീസ് അവകാശപ്പെട്ടു. മുഹമ്മദ് സുബൈറിനെതിരെ 153 എ, 295 എ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് ഡല്‍ഹി പൊലീസിന്‍റെ സൈബര്‍ ക്രൈം ഡിസിപി കെ.പി.എസ് മല്‍ഹോത്ര പറഞ്ഞു. കസ്റ്റഡിയില്‍ വാങ്ങുന്നതിനായി മജിസ്‌ട്രേറ്റിന് മുന്നില്‍ സുബൈറിനെ ഹാജരാക്കുമെന്നും മല്‍ഹോത്ര കൂട്ടിച്ചേര്‍ത്തു.

അതേസമയം, മറ്റൊരു കേസിൽ ചോദ്യം ചെയ്യലിനായി ഡൽഹിയിലേക്ക് വിളിച്ചുവരുത്തിയാണ് സുബൈറിനെ അറസ്റ്റ് ചെയ്‌തതെന്ന് ആൾട്ട് ന്യൂസ് സഹസ്ഥാപകൻ പ്രതീക് സിൻഹ ട്വീറ്റ് ചെയ്‌തു. അറസ്റ്റിനെതിരെ കോടതിയില്‍ നിന്ന് പരിരക്ഷ നേടിയിരുന്നുവെന്നും എന്നാൽ പ്രത്യേകിച്ച് അറിയിപ്പൊന്നും കൂടാതെ പുതിയ കേസിൽ സുബൈറിനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും സിന്‍ഹ വ്യക്തമാക്കി. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും എഫ്‌ഐആറിന്‍റെ പകര്‍പ്പ് നല്‍കുന്നില്ലെന്നും സിന്‍ഹ പറഞ്ഞു.

സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. 'ബിജെപിയുടെ വിദ്വേഷവും മതഭ്രാന്തും നുണകളും തുറന്നുകാട്ടുന്ന ഓരോ വ്യക്തിയും അവർക്ക് ഭീഷണിയാണ്. സത്യത്തിന്‍റെ ഒരു ശബ്‌ദത്തെ അറസ്റ്റ് ചെയ്‌താല്‍ ആയിരം ശബ്‌ദങ്ങള്‍ ഉയര്‍ന്നുവരികയാണ് ചെയ്യുക. സ്വേച്ഛാധിപത്യത്തിന്മേൽ സത്യം എപ്പോഴും വിജയിക്കും' - രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്‌തു.

  • Every person exposing BJP's hate, bigotry and lies is a threat to them.

    Arresting one voice of truth will only give rise to a thousand more.

    Truth ALWAYS triumphs over tyranny. #DaroMat pic.twitter.com/hIUuxfvq6s

    — Rahul Gandhi (@RahulGandhi) June 27, 2022 " class="align-text-top noRightClick twitterSection" data=" ">

കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂര്‍, ജയറാം രമേഷ്, അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍ എന്നിവരും പൊലീസ് നടപടിക്കെതിരെ രംഗത്തെത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.