ഹൈദരാബാദ്: കൊവിഡ് വാക്സിൻ നിർമാണത്തിനായി കൈകോർത്ത് യുഎസ് ഫാർമസ്യൂട്ടിക്കൽ ഭീമനായ ജോൺസൺ ആൻഡ് ജോൺസണും തെലങ്കാന ആസ്ഥാനമായുള്ള ഫാർമ കമ്പനി ബയോളജിക്കൽ ഇ ലിമിറ്റഡും. കമ്പനിയുടെ വാക്സിനായ ജാൻസെൻ കൊവിഡ് 19 വാക്സിന് നിലവിൽ യുഎസ്, യൂറോപ്യൻ യൂണിയൻ, തായ്‌ലന്‍റ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ ഉപയോഗിക്കാനുള്ള അനുമതി ഉണ്ട്.
ഒറ്റഡോസ് കൊവിഡ് വാക്സിനായ ജാൻസെന്‍റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ ഇന്ത്യയിൽ ആരംഭിക്കാൻ സർക്കാരുമായി ചർച്ച നടത്തുകയാണെന്ന് ഏപ്രിൽ 5ന് ജോൺസൺ ആൻഡ് ജോൺസൺ അറിയിച്ചിരുന്നു.
Also Read: പഞ്ചായത്തുകൾക്ക് 8,923.8 കോടി അനുവദിച്ച് കേന്ദ്ര ധനകാര്യമന്ത്രാലയം
കൊവിഷീൽഡ്, കൊവാക്സിൻ, സ്പുട്നിക് വി എന്നീ വാക്സിനുകളാണ് നിലവിൽ രാജ്യത്ത് ഉപയോഗിക്കുന്നത്. കൊവിഡ് വ്യാപനം കൂടിയതോടെ സംസ്ഥാനങ്ങളിൽ നിന്നുള്ള വാക്സിന്‍റെ ആവശ്യം വർധിച്ച സാഹചര്യത്തിൽ രാജ്യം വാക്സിൻ ഡോസുകളുടെ ഉത്പാദനം വർധിപ്പിക്കാനുള്ള ശ്രമത്തിലാണ്.