ETV Bharat / bharat

ജിയോയുടെ 5ജി സേവനത്തിന് തിരുവനന്തപുരത്ത് തുടക്കം; സിം മാറ്റാതെ ഉപയോഗിക്കാം - Thiruvananthapuram todays news

4ജി സിം അപ്‌ഗ്രേഡ് ചെയ്യാതെ തന്നെ സെറ്റിങ്ങ്‌സില്‍ ചില മാറ്റങ്ങള്‍ വരുത്തി ജിയോയുടെ 5ജി സേവനം ഉപയോഗിക്കാന്‍ കഴിയും

Jio 5G Services launches in Thiruvananthapuram  4ജി സിം  ജിയോയുടെ 5ജി സേവനം  ജിയോയുടെ 5ജി സേവനത്തിന് തിരുവനന്തപുരത്ത് തുടക്കം
ജിയോയുടെ 5ജി സേവനത്തിന് തിരുവനന്തപുരത്ത് തുടക്കം
author img

By

Published : Dec 30, 2022, 9:47 AM IST

Updated : Dec 30, 2022, 11:51 AM IST

തിരുവനന്തപുരം: ജിയോയുടെ 5ജി സേവനങ്ങള്‍ ഇനി തലസ്ഥാന നഗരിയിലും. ഇന്നലെ (ഡിസംബര്‍ 29) മുതലാണ് തിരുവനന്തപുരം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ടവറുകളുടെ കീഴില്‍ ഈ സേവനം ലഭ്യമായത്. ജിയോ ഉപയോക്താക്കള്‍ക്ക് ഫോണില്‍ 5ജി ഓപ്ഷനുണ്ടങ്കില്‍ നിലവിലെ 4ജി സിം ഉപയോഗിച്ച് ഈ സേവനം നേടാം. വൈകാതെ ടവറുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് ജിയോ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

ഫോണില്‍ 5ജി നെറ്റ്‌വര്‍ക്ക് ലഭ്യമാവുമോ എന്നറിയാനായി ഫോണിന്‍റെ സെറ്റിങ്ങ്‌സില്‍ 'സിം കാര്‍ഡ് ആന്‍ഡ് മൊബൈല്‍ നെറ്റ്‌വര്‍ക്ക്' ഓപ്ഷന്‍ തുറന്ന് സിം തെരഞ്ഞെടുക്കുക. 'പ്രിഫേര്‍ഡ് നെറ്റ്‌വര്‍ക് ടൈപ്' തുറക്കുമ്പോള്‍ 5ജി ഓപ്ഷന്‍ ഉണ്ടെങ്കില്‍ ഫോണില്‍ 5ജി സപ്പോര്‍ട്ട് ചെയ്യുമെന്ന് ഉറപ്പിക്കാം. ജിയോ ഉപയോക്താക്കള്‍ക്ക് www.jio.com/5g എന്ന വെബ്‌സൈറ്റില്‍ പോയി 'Is your device 5G ready?' എന്ന ഓപ്ഷനില്‍ ജിയോ നമ്പറും ശേഷം നമ്പറിലേക്ക് വരുന്ന ഒടിപി നല്‍കിയാലും വിവരമറിയാനാവും.

ലഭിക്കും, വെല്‍ക്കം ഓഫര്‍: 5ജി സപ്പോര്‍ട്ട് ചെയ്യുന്ന ഫോണില്‍ പോസ്റ്റ്‌പെയ്‌ഡ് കണക്ഷനോ ബേസിക് പ്രീപെയ്‌ഡ് പ്ലാനായ 239 രൂപയോ അതിനുമുകളിലുള്ള പ്ലാനോ ഉണ്ടെങ്കില്‍ മാത്രമേ 5ജി നെറ്റ്‌വര്‍ക്ക് ലഭ്യമാകൂ. എന്നാല്‍, 5ജി കവറേജുള്ള സ്ഥലത്താണ് സമയം ചെലവഴിക്കുന്നതെങ്കില്‍ ജിയോ വെല്‍ക്കം ഓഫര്‍ ലഭിക്കും. ജിയോയുടെ തന്നെ 'മൈ ജിയോ' ആപ്പ് ഓപ്പണ്‍ ചെയ്യുമ്പോള്‍ ജിയോ വെല്‍ക്കം ഓഫര്‍ എന്ന ബാനര്‍ ഉണ്ടെങ്കില്‍ ഇവ ലഭിക്കും. അതില്‍ 'I'm interested' എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കാം. ശേഷം, ഫോണ്‍ സെറ്റിങ്ങ്‌സില്‍ മൊബൈല്‍ നെറ്റ്‌വര്‍ക്ക് മെനു ഓപ്പണ്‍ ചെയ്‌ത് ജിയോ സിം തെരഞ്ഞെടുക്കണം. അതില്‍ 'പ്രിഫേര്‍ഡ് നെറ്റ്‌വര്‍ക്കില്‍' 5ജി എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ 5ജി സിഗ്‌നലും ദൃശ്യമാവും.

കേരളത്തില്‍ 5ജി നെറ്റ്‌വര്‍ക്ക് വിന്യസിക്കുന്നതിനായി ജിയോ 6,000 കോടിയിലധികം രൂപയുടെ നിക്ഷേപമാണ് നടത്തിയത്. 2023ല്‍ ജനുവരിയോടെ കേരളത്തിലെ പ്രധാന നഗരങ്ങളായ തൃശൂര്‍, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലും ഡിസംബറോടെ കേരളത്തിലെ എല്ലായിടത്തും ജിയോയുടെ 5ജി സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ജിയോ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. കൊച്ചിയിലും ഗുരുവായൂര്‍ ക്ഷേത്രത്തിലും 5ജി സേവനങ്ങള്‍ ആരംഭിച്ചുകൊണ്ടാണ് ജിയോ കേരളത്തില്‍ ട്രൂ 5ജി നെറ്റ്‌വര്‍ക്കിന് തുടക്കം കുറിച്ചത്.

Last Updated : Dec 30, 2022, 11:51 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.