ETV Bharat / bharat

വിദ്യാർഥികളെ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിച്ചു; അധ്യാപകന്‍റെ മുഖത്ത് മഷി ഒഴിച്ച്, ചെരുപ്പ് മാല അണിയിച്ച് നാട്ടുകാർ - സിംഗ്ഭും

ജാർഖണ്ഡിലെ സിംഗ്ഭും ജില്ലയില്‍ വിദ്യർഥിനികളെ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിച്ച അധ്യാപകന്‍റെ മുഖത്താണ് ഗ്രാമവാസികൾ മഷി ഒഴിച്ചത്.

JHARKHAND  VILLAGERS BLACKEN TEACHERS FACE  TEACHER SHOWING PORN TO GIRLS  വിദ്യാർഥികളെ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിച്ചു  ചൈബാസ  ജാർഖണ്ഡ്  ജാർഖണ്ഡ്  സിംഗ്ഭും  Chaibasa
വിദ്യാർഥികളെ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിച്ചു; അധ്യാപകന്‍റെ മുഖത്ത് മഷി ഒഴിച്ച്, ചെരുപ്പ് മാല അണിയിച്ച് നാട്ടുകാർ
author img

By

Published : Sep 30, 2022, 4:45 PM IST

ചൈബാസ (ജാർഖണ്ഡ്): വിദ്യർഥിനികളെ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിച്ച അധ്യാപകന്‍റെ മുഖത്ത് മഷി ഒഴിച്ച് ഗ്രാമവാസികൾ. ജാർഖണ്ഡിലെ സിംഗ്ഭും ജില്ലയിലാണ് സംഭവം. സിംഗ്ഭുവിലെ ഗവൺമെന്‍റ് മിഡിൽ സ്‌കൂളിലെ ആറ് വിദ്യാർഥികൾക്ക് നേരെയാണ് അധ്യാപകൻ ലൈംഗിക അതിക്രമം നടത്തിയത്.

വിദ്യാർഥികൾ വിവരം മാതാപിതാക്കളെ അറിയിച്ചതിനെ തുടർന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൽ യാതൊരു നടപടിയും എടുക്കാത്തതിനെ തുടർന്ന് പ്രകോപിതരായ നാട്ടുകാർ അധ്യാപകന്‍റെ മുഖത്ത് മഷി ഒഴിക്കുകയും ചെരുപ്പ് മാല അണിയിക്കുകയും ചെയ്‌ത് ഗ്രാമത്തിലൂടെ നടത്തുകയായിരുന്നു. ഗ്രാമത്തിലെ സ്‌ത്രീകൾ ചേർന്നാണ് അധ്യാപകന്‍റെ മുഖത്ത് മഷി ഒഴിച്ചതും ചെരുപ്പുമാല അണിയിച്ചതും.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബരാംജഡ പൊലീസ് അധ്യാപകനെ നാട്ടുകാരുടെ കയ്യിൽ നിന്ന് മോചിപ്പിക്കുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.