റാഞ്ചി : ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും യുപിഎ എംഎൽഎമാരും ഛത്തീസ്‌ഗഡിലെ റായ്‌പൂരിലെത്തി. തങ്ങള്‍ ഏത് സാഹചര്യത്തെയും നേരിടാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി ഛത്തീസ്‌ഗഡിലെത്തിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് ബസുകളിലായി ഇന്ന് (ഓഗസ്റ്റ് 30) വൈകിട്ട്, സഭാംഗങ്ങള്‍ റാഞ്ചി വിമാനത്താവളത്തില്‍ നിന്നാണ് റായ്‌പൂരിലേക്ക് സഞ്ചരിച്ചത്.
'നോക്കൂ ഗൂഢാലോചനയ്‌ക്കുള്ള മറുപടി': 'അപ്രതീക്ഷിതമായി ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഞങ്ങൾ എന്തിനും തയ്യാറാണ്. കാര്യങ്ങളൊക്കെ ഞങ്ങളുടെ നിയന്ത്രണത്തിലാണ്. തന്ത്രപൂര്‍വമാണ് ഞങ്ങള്‍ നടത്തുന്ന നീക്കം. ഉടലെടുക്കുന്ന ഗൂഢാലോചനയ്‌ക്കെതിരെ ഭരണമുന്നണി എന്ത് ഭംഗിയായാണ് മറുപടി നൽകുന്നതെന്ന് നിങ്ങൾ കാണുന്നില്ലേ'. - ഹേമന്ത് സോറന്‍ മാധ്യമങ്ങളോട് ചോദിച്ചു.
ഖനി ലൈസന്‍സ് കേസില്‍ മുഖ്യമന്ത്രി പദത്തില്‍ നിന്നും ഹേമന്ത്, അയോഗ്യനാക്കപ്പെട്ടേക്കുമെന്ന് അഭ്യൂഹം ഉയര്‍ന്നിരുന്നു. പിന്നാലെ, ബിജെപി സംസ്ഥാനത്ത് രാഷ്‌ട്രീയ അട്ടിമറി നടത്തുന്നത് തടയാനാണ് ഭരിക്കുന്ന പ്രധാന പാര്‍ട്ടിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെയും ഭരണമുന്നണിയായ യുപിഎയുടെയും നീക്കം.
ALSO READ| ജാര്‍ഖണ്ഡ് പ്രതിസന്ധി: എംഎല്‍എമാരെ ഛത്തീസ്‌ഗഡിലേക്ക് മാറ്റുന്നു , നീക്കം ബിജെപിയെ പ്രതിരോധിക്കാന്‍
സംസ്ഥാനം ഭരിക്കുന്ന മുന്നണിയിലെ ജെഎംഎം, കോൺഗ്രസ്, ആർജെഡി എന്നീ പാര്‍ട്ടികളിലെ ജനപ്രതിനിധികളാണ് സംഘത്തിലുള്ളത്. അതില്‍, ജെഎംഎമ്മിന്‍റെ നാല് മന്ത്രിമാര്‍, 18 എംഎൽഎമാര്‍, 13 കോൺഗ്രസ് എംഎല്‍എമാര്‍ എന്നിവരാണുള്ളത്.