ETV Bharat / bharat

Jawan Box Office Collection 30 ദിവസം കൊണ്ട് 1100 കോടി ; ബോക്‌സോഫിസില്‍ റെക്കോഡുകള്‍ സൃഷ്‌ടിച്ചും തകര്‍ത്തെറിഞ്ഞും ജവാന്‍ - ജവാന്‍ കലക്ഷന്‍

Jawan Box Office Record : ഇന്ത്യന്‍ ബോക്‌സോഫിസില്‍ ഹിന്ദി ഭാഷയില്‍ നിന്ന്‌ മാത്രം 'ജവാന്‍' നേടിയത് 560.03 കോടി രൂപയാണ്

Shah Rukh Khan  Shah Rukh Khan in jawan  jawan global box office  jawan worldwide box office  Jawan Box Office Collection  jawan total earnings  റെക്കോഡുകള്‍ സൃഷ്‌ടിച്ചും തകര്‍ത്തെറിഞ്ഞും ജവാന്‍  ജവാന്‍  Jawan Box Office Record  ജവാന്‍  ഷാരൂഖ് ഖാന്‍  ജവാന്‍ കലക്ഷന്‍  ജവാന്‍ റെക്കോഡുകള്‍
Jawan Box Office Collection
author img

By ETV Bharat Kerala Team

Published : Oct 7, 2023, 7:37 PM IST

ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖ് ഖാന്‍റെ (Shah Rukh Khan) ഏറ്റവും പുതിയ റിലീസ് 'ജവാന്‍' (Jawan) ആഗോളതലത്തില്‍ 1103.27 കോടി രൂപ കലക്‌ട് ചെയ്‌തു. ഇക്കാര്യം നിര്‍മാതാക്കളാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. നിര്‍മാണ കമ്പനിയായ റെഡ് ചില്ലീസ് എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌ (Red Chillies Entertainment) വെള്ളിയാഴ്‌ചയാണ് എക്‌സിലൂടെ (ട്വിറ്റര്‍) 'ജവാന്‍റെ' ഏറ്റവും പുതിയ ആഗോള ഗ്രോസ് കലക്ഷനെ കുറിച്ച് അറിയിച്ചിരിക്കുന്നത് (Jawan Box Office Collection).

'ജവാന്‍ ദിനംപ്രതി ബോക്‌സോഫിസില്‍ റെക്കോഡുകള്‍ സൃഷ്‌ടിക്കുകയും തകര്‍ത്തെറിയുകയും ചെയ്യുന്നു.' -ഇപ്രകാരം കുറിച്ചു കൊണ്ടാണ് റെഡ് ചില്ലീസ് എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌ 'ജവാന്‍റെ' ആഗോള കലക്ഷന്‍ റിപ്പോര്‍ട്ട് എക്‌സില്‍ പങ്കുവച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ 'ജവാന്‍' ടീം വാര്‍ത്ത സമ്മേളനവും നടത്തിയിരുന്നു.

Also Read: Fan Tattooed Shah Rukh Khan മുതുകില്‍ ഷാരൂഖിന്‍റെ മുഖം ടാറ്റൂ ചെയ്‌ത് ആരാധകന്‍; അധികം വേദനിച്ചില്ലെന്ന് കരുതുന്നുവെന്ന് കിങ് ഖാന്‍

30 ദിവസം കൊണ്ടാണ് 'ജവാന്‍' 1103.27 കോടി നേടിയിരിക്കുന്നത്. ഇതോടെ ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ആഗോള ബോക്‌സോഫിസിൽ 1,100 കോടി കടക്കുന്ന ആദ്യ ബോളിവുഡ് ചിത്രമായി 'ജവാൻ' മാറിയെന്ന് നിർമാതാക്കൾ വാര്‍ത്ത സമ്മേളനത്തിലൂടെ അറിയിച്ചു.

അതേസമയം ഇന്ത്യന്‍ ബോക്‌സോഫിസില്‍ ചിത്രം 600 കോടി ക്ലബ്ബിലും ഇടംപിടിച്ചു. '619.92 കോടി രൂപയാണ് ഇന്ത്യന്‍ ബോക്‌സോഫിസില്‍ നിന്നും 'ജവാന്‍' നേടിയത്. ഇന്ത്യന്‍ ബോക്‌സോഫിസില്‍ ഹിന്ദി ഭാഷയില്‍ നിന്ന്‌ മാത്രം 'ജവാന്‍' നേടിയത് 560.03 കോടി രൂപയാണ്. മറ്റ് ഡബ്ബ്‌ ചെയ്‌ത പതിപ്പുകളില്‍ നിന്നും 59.89 കോടി രൂപയും ചിത്രം നേടി.' -ജവാന്‍ നിര്‍മാതാക്കള്‍ അറിയിച്ചു.

അറ്റ്‌ലി കുമാര്‍ സംവിധാനം ചെയ്‌ത ചിത്രം ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ സെപ്‌റ്റംബര്‍ 7നാണ് പ്രദര്‍ശനത്തിനെത്തിയത്. ഒരേസമയം ഹിന്ദി, തമിഴ്, തെലുഗു എന്നീ ഭാഷകളിലായാണ് ചിത്രം റിലീസിനെത്തിയത്.

Also Read: SRK Fan Watches Jawan On Ventilator: വെന്‍റിലേറ്റര്‍ സഹായത്തില്‍ ജവാന്‍ കണ്ട് എസ്‌ആര്‍കെ ആരാധകന്‍; പ്രതികരിച്ച് ഷാരൂഖ് ഖാന്‍, വീഡിയോ വൈറല്‍

സമൂഹത്തിലെ തെറ്റുകൾ തിരുത്താൻ ഇറങ്ങിത്തിരിക്കുന്ന ഒരു മനുഷ്യന്‍റെ വൈകാരിക യാത്രയാണ് ജവാൻ പറയുന്നത്. ഇരട്ട വേഷത്തിലാണ് ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ പ്രത്യക്ഷപ്പെടുന്നത്. വിക്രം റാത്തോഡ് എന്ന കഥാപാത്രത്തെയും വിക്രം റാത്തോഡിന്‍റെ മകന്‍ ആസാദ് എന്ന കഥാപാത്രത്തെയുമാണ് 'ജവാനി'ല്‍ ഷാരൂഖ് അവതരിപ്പിച്ചിരിക്കുന്നത്.

തെന്നിന്ത്യന്‍ താരങ്ങളായ നയൻതാര (Nayanthara), വിജയ് സേതുപതി (Vijay Sethupathi) എന്നിവര്‍ക്കൊപ്പം അതിഥി താരങ്ങളായി ദീപിക പദുക്കോണ്‍ (Deepika Padukone), സഞ്ജയ് ദത്ത് (Sanjay Dutt) എന്നിവരും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ഇവരെ കൂടാതെ പ്രിയാമണി (Priyamani), സാന്യ മൽഹോത്ര (Sanya Malhotra), ഗിരിജ ഓക്ക്, ലെഹർ ഖാൻ, സഞ്ജീത ഭട്ടാചാര്യ, സുനിൽ ഗ്രോവർ, ആലിയ ഖുറേഷി, റിധി ഡോഗ്ര (Ridhi Dogra), മുകേഷ് ഛബ്ര എന്നിവരും അഭിനയിച്ചു. ഗൗരി ഖാന്‍ (Gauri Khan) നിര്‍മാണം നിര്‍വഹിച്ചപ്പോള്‍ ഗൗരവ് വര്‍മ (Gaurav Verma) സഹ നിര്‍മാതാവായി. റെഡ് ചില്ലീസ് എന്‍റര്‍ടെയ്‌ന്‍മെന്‍റാണ് ചിത്രം അവതരിപ്പിച്ചത്.

Also Read: Atlee On His Plans For Jawan Sequel 'ഒരു തുറന്ന അന്ത്യമുണ്ട്'; കിങ് ഖാന്‍റെ ജവാന് രണ്ടാം ഭാഗമോ? തുറന്നുപറഞ്ഞ് അറ്റ്‌ലി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.