ETV Bharat / bharat

Manoj Sinha joins Zuljanah procession | 'സുൽജന' ഘോഷയാത്രയിൽ പങ്കെടുത്ത് ജമ്മു കശ്‌മീർ ലഫ്‌. ഗവർണർ മനോജ് സിൻഹ - മനോജ് സിൻഹ

ശ്രീനഗറിൽ 'സുൽജന' ഘോഷയാത്രയിൽ പങ്കെടുത്ത് ഹസ്രത്ത് ഇമാം ഹുസൈന് ആദരമര്‍പ്പിച്ച് ജമ്മു കശ്‌മീർ ലഫ്‌റ്റനന്‍റ് ഗവർണർ മനോജ് സിൻഹ

Manoj Sinha joins Zuljanah procession in downtown Srinagar  Jammu and Kashmir  Manoj Sinha joins Zuljanah procession  Manoj Sinha  സുൽജന  സുൽജന ഘോഷയാത്ര  ജമ്മു കശ്‌മീർ ലഫ്‌ ഗവർണർ മനോജ് സിൻഹ  മനോജ് സിൻഹ  ഘോഷയാത്രയിൽ പങ്കെടുത്തത് മനോജ് സിൻഹ
Manoj Sinha joins Zuljanah procession
author img

By

Published : Jul 30, 2023, 12:54 PM IST

ശ്രീനഗർ : ജമ്മു കശ്‌മീരിൽ 'സുൽജന' ഘോഷയാത്രയിൽ പങ്കെടുത്ത് ലഫ്‌റ്റനന്‍റ് ഗവർണർ മനോജ് സിൻഹ. ഇന്നലെ (29.7.23) ശ്രീനഗർ നഗരത്തിലെ ബോട്ട കഡൽ (Bota Kadal) പ്രദേശത്തുവച്ചാണ് അദ്ദേഹം ഘോഷയാത്രയുടെ ഭാഗമായത്. ഇസ്ലാമിക് കലണ്ടർ പ്രകാരം ആദ്യമാസമായ മുഹറം 10 ന് ഷിയ സമൂഹം നടത്തുന്ന ഈ ചടങ്ങ് 'ആശൂറ' എന്നാണ് അറിയപ്പെടുന്നത്.

ശ്രീനഗറിലെ ബോട്ട കഡലിൽ സുൽജന ഘോഷയാത്രയിൽ പങ്കെടുത്തതായും ഹസ്രത്ത് ഇമാം ഹുസൈനും (എഎസ്) അദ്ദേഹത്തിന്‍റെ കൂട്ടാളികൾക്കും ആദരം അർപ്പിച്ചതായും മനോജ് സിൻഹ ട്വീറ്റ് ചെയ്‌തു. 'നീതിക്കും മനുഷ്യരാശിയുടെ മഹത്തായ നന്മയ്‌ക്കും വേണ്ടിയുള്ള അവരുടെ ത്യാഗം ലോകത്തിന് വെളിച്ചമായി വർത്തിക്കുന്നു' - അദ്ദേഹം കുറിച്ചു. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത സുൽജന ഘോഷയാത്രയിൽ നിന്നുള്ള ദൃശ്യങ്ങളും അദ്ദേഹം പങ്കുവച്ചു.

also read : Kabootar Wali Dargah| നൂറുകണക്കിന് പ്രാവുകള്‍, അപൂര്‍വ കാഴ്‌ചയായി ആഗ്രയിലെ കബൂതർ വാലി ദർഗ

ഒരു 'ചദ്ദർ' (പുതപ്പ്) സമർപ്പിച്ചുകൊണ്ടാണ് അദ്ദേഹം ആദരമർപ്പിച്ചത്. ഇതിന് പുറമെ ഘോഷയാത്രയിൽ പങ്കെടുത്തവർക്ക് അദ്ദേഹം ലഘു ഭക്ഷണ വിതരണവും നടത്തി. ശനിയാഴ്‌ച രാവിലെ 11 മണിയോടെ വലിയ സുരക്ഷ വലയത്തിലാണ് അദ്ദേഹം ഘോഷയാത്രയിൽ പങ്കെടുക്കാനെത്തിയത്.

കശ്‌മീർ എഡിജിപി വിജയ് കുമാർ, ഡിവിഷണൽ കമ്മിഷണർ വിജയ് കുമാർ ഭിദുരി, ശ്രീനഗർ എസ്എസ്‌പി രാകേഷ് ബൽവാൾ, ഡെപ്യൂട്ടി കമ്മിഷണർ മുഹമ്മദ് ഐജാസ് അസദ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പടെ ഉന്നത സിവിൽ, പൊലീസ് ഓഫിസർമാരും എൽജിയെ അനുഗമിച്ചിരുന്നു. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ശ്രീനഗറിലെ പരമ്പരാഗത വഴികളിലൂടെ മുഹറം ഘോഷയാത്രയ്‌ക്ക് സർക്കാർ അനുമതി നൽകുന്നത്.

also read : Sudalai Andavar Kodai Festival | ആഘോഷമായി സുടലൈ ആണ്ടവർ കൊടൈ ഉത്സവം, വിരുന്നിന് 1500 കിലോ ആട്ടിറച്ചിയും 2500 കിലോ അരിയും

ആശൂറ ഘോഷയാത്രയ്‌ക്കിടെ വൈദ്യുതാഘാതം : അതേസമയം ഇന്നലെ ജാർഖണ്ഡിൽ ആശൂറ ഘോഷയാത്രയ്‌ക്കിടെ വൈദ്യുതാഘാതമേറ്റ് നാല് പേർ മരിച്ചിരുന്നു. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ബൊക്കാറോ ജില്ലയിലെ പെതർവാർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടമുണ്ടായത്. ഘോഷയാത്രയിൽ പങ്കെടുത്തവർ തെരുവിലൂടെ നീങ്ങുന്നതിനിടെ 11,000 വോൾട്ട് ഹൈ ടെൻഷൻ ഇകലക്‌ട്രിക് വയറിൽ തട്ടിയാണ് അപകടമുണ്ടായത്.

Also read : Ashura procession | ആശൂറ ഘോഷയാത്രയ്‌ക്കിടെ വൈദ്യുതാഘാതം : 4 മരണം, 6 പേർക്ക് പരിക്ക്

പത്തോളം പേർക്കാണ് ഷോക്കേറ്റത്. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഹൈ ടെൻഷൻ വയറിൽ തട്ടിയതിനെ തുടർന്ന് വൈദ്യുതി വിതരണത്തിനായി സമീപത്ത് സൂക്ഷിച്ചിരുന്ന ബാറ്ററി പൊട്ടിത്തെറിച്ചതോടെയാണ് കൂടുതൽ പേർക്ക് പരിക്കേറ്റത്. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നാല് പേരുടെ മരണം സംഭവിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.