ന്യൂഡൽഹി: ജഹാംഗിർപുരി അക്രമത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ഒരേ കുടുംബത്തിലെ കൗമാരക്കാരന്‍ ഉള്‍പ്പെടെ ആറുപേര്‍ കസ്റ്റഡിയില്‍. പിടിയിലായ പ്രായപൂര്‍ത്തിയാകാത്ത ആളെ ജുവൈനല്‍ കോടതിയില്‍ ഹാജരാക്കും. ഏപ്രില്‍ 16ന് വൈകിട്ടുനടന്ന ഹനുമാന്‍ ജയന്തി ഘോഷയാത്രയിലാണ് സംഭവം.
എട്ട് പൊലീസുകാരും ഒരു സാധാരണക്കാരനും ഉൾപ്പെടെ ഒന്‍പത് പേർക്ക് പരിക്കേറ്റ സംഭവത്തിൽ ഇതുവരെ 23 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവര്‍ക്കുപുറമെ, ചൊവ്വാഴ്‌ചത്തെ അറസ്റ്റോടുകൂടി കസ്റ്റഡിയിലായ കൗമാരക്കാരുടെ എണ്ണം രണ്ടായി. സുകെൻ സർകാർ, ഇയാളുടെ സഹോദരൻ സുരേഷ് സർകാർ, സുകെന്‍റെ മക്കളായ നീരജ്, സൂരജ്, ഭാര്യ സഹോദരൻ സുജിത് എന്നിവരെയാണ് പൊലീസ് പ്രതിചേര്‍ത്തത്. സുകെന്‍റെ പ്രായപൂർത്തിയാകാത്ത മകനാണ് കസ്റ്റഡിയിലായ മറ്റൊരാള്‍.
'മകന്‍റെ പരീക്ഷയടുത്തു, ജീവിതം തുലയ്‌ക്കരുത്': തന്‍റെ ഭർത്താവും കുടുംബവും നിരപരാധികളാണ്. ഘോഷയാത്രയിൽ പങ്കെടുത്ത ഭർത്താവിനും കുടുംബത്തിനും നേരെ അക്രമികള്‍ കല്ലെറിയുകയായിരുന്നുവെന്നും സുകെന്‍റെ ഭാര്യ മീനു സര്‍കാര്‍ പറയുന്നു. സഹോദരന്‍റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പക്ഷേ ഇതൊന്നും വകവയ്ക്കാതെ അവർ ഹനുമാൻ വിഗ്രഹം രക്ഷിയ്‌ക്കുകാണുണ്ടായത്.
"എന്‍റെ മകന്‍ 12-ാം ക്ലാസിലാണ്. അവന് ബോർഡ് പരീക്ഷയുണ്ട്. വിട്ടയച്ചില്ലെങ്കിൽ ജീവിതം നശിപ്പിക്കാന്‍ ഇടവരുത്തും. സംഭവത്തില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. എന്തുകൊണ്ടാണ് എന്‍റെ കുടുംബാംഗങ്ങളെ മാത്രം അറസ്റ്റ് ചെയ്‌തത്? മറ്റുള്ളവരും ഉണ്ടായിരുന്നു''.
ഇതൊരു ഗൂഢാലോചനയാണ്, തന്‍റെ കുടുംബാംഗങ്ങളെ വിട്ടയക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു ഭര്‍ത്താവും മറ്റ് ആളുകളും ഘോഷയാത്രയിൽ രഥം വലിക്കുന്നതിനിടെ ആറ് പേര്‍ വന്ന് ഉച്ചഭാഷിണിയില്‍ ജയ് ശ്രീറാം എന്ന് വിളിക്കുന്നത് നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. വിസമ്മതിച്ചപ്പോൾ ഇതര സമുദായത്തിൽപ്പെട്ട നൂറുകണക്കിനാളുകൾ വാളുമായി ഇറങ്ങി ജാഥയെ ആക്രമിച്ചതാണ് സംഭവമെന്ന് മീനു സര്‍കാര്‍ പറഞ്ഞു.