അമരാവതി: പ്രളയസാഹചര്യങ്ങൾ നേരിടാൻ ജാഗ്രത പാലിക്കണമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡി ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ തുടർച്ചയായി മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് നല്‍കിയ മുന്നറിയിപ്പിന്‍റെ അടിസ്ഥാത്തിലാണ് മുഖ്യമന്ത്രി കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്.
ആന്ധ്രയിലെ വിവിധ പ്രദേശങ്ങളില്‍ അടുത്ത രണ്ട് ദിവസം കനത്ത മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കൃഷ്ണ, വെസ്റ്റ് ഗോദാവരി, ഈസ്റ്റ് ഗോദാവരി, വിശാഖ പട്ടണം തുടങ്ങിയ ജില്ലകളിലാണ് കനക്ക മഴ പ്രതീക്ഷിക്കുന്നത്. ജൂലൈ 25 വരെ കടലില്‍ പോകരുതെന്ന് മത്സ്യ ബന്ധന തൊഴിലാളികള്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
also read: ക്രൗഡ് ഫണ്ടിംഗ്; ഇമ്രാന് വേണ്ടി ശേഖരിച്ച പണത്തിന്‍റെ വിശദാംശങ്ങൾ ചോദിച്ച് ഹൈക്കോടതി