ശ്രീനഗർ: ബരാമുള്ള ജില്ലയിലെ സോപോർ പട്ടണത്തിൽ നടന്ന തീവ്രവാദി ആക്രമണത്തിൽ രണ്ട് പൊലീസുകാരും മൂന്ന് സാധാരണക്കാരും കൊല്ലപ്പെട്ടു. രാത്രി 12 മണിയോടെ മാർക്കറ്റിൽ വച്ച് പൊലീസ് സംഘത്തിന് നേരെ തീവ്രവാദി വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ മറ്റൊരു പൗരനെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
ആക്രമണത്തിന് പിന്നിൽ ലക്ഷ്കറെ ത്വയ്യിബയെന്ന് ജമ്മു കശ്മീർ ഡിജിപി ദിൽബാഗ് സിങ് പറഞ്ഞു. കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന സോപോർ പൊലീസ് സ്റ്റേഷൻ സംഘമാണ് ആക്രമണത്തിനിരയായതെന്നും ആക്രമണം പ്രതിരോധിക്കുന്നതിനിടെ നാല് പൊലീസ് ഉദ്യോഗസ്ഥർക്കും മൂന്ന് സാധാരണ ജനങ്ങൾക്കും പരിക്കേറ്റുവെന്നും അദ്ദേഹം പറഞ്ഞു.
Also Read: ആശങ്ക ഒഴിയാതെ രാജ്യം ; കൊവിഡ് വ്യാപനം കുറഞ്ഞെങ്കിലും കുറയാതെ മരണനിരക്ക്
ആക്രമണം നടന്ന പ്രദേശത്ത് പൊലീസ് സൈന്യം പ്രവർത്തനമാരംഭിച്ചുവെന്നും ആക്രമണത്തിന് പിന്നിലുള്ളവരെ പിടികൂടുമെന്നും ഡിജിപി പറഞ്ഞു.