ബെംഗളൂരു: ഒരിടവേളയ്ക്ക് ശേഷം വീണ്ടും വിക്ഷേപണത്തിനൊരുങ്ങി ഇസ്രോ. 2022 ലെ ആദ്യ വിക്ഷേപണ ദൗത്യമാണിത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ഫെബ്രുവരി 14ന് പുലര്‍ച്ചെ 5.59ന് പിഎസ്എല്‍വി സി 52 വിക്ഷേപണം നടക്കുമെന്ന് ഇസ്രോ അറിയിച്ചു.
-
IT'S OFFICIAL!! #PSLVC52 is set to launch on 14th February at 5:59 AM IST carrying EOS-04 Radar Imaging Satellite and 2 other small-sats into a 529 km Sun Synchronous Orbit! #EOS04 #ISRO https://t.co/tU2fBPt3Ds pic.twitter.com/gMbn2b09xT
— ISRO Spaceflight (@ISROSpaceflight) February 8, 2022 " class="align-text-top noRightClick twitterSection" data="
">IT'S OFFICIAL!! #PSLVC52 is set to launch on 14th February at 5:59 AM IST carrying EOS-04 Radar Imaging Satellite and 2 other small-sats into a 529 km Sun Synchronous Orbit! #EOS04 #ISRO https://t.co/tU2fBPt3Ds pic.twitter.com/gMbn2b09xT
— ISRO Spaceflight (@ISROSpaceflight) February 8, 2022IT'S OFFICIAL!! #PSLVC52 is set to launch on 14th February at 5:59 AM IST carrying EOS-04 Radar Imaging Satellite and 2 other small-sats into a 529 km Sun Synchronous Orbit! #EOS04 #ISRO https://t.co/tU2fBPt3Ds pic.twitter.com/gMbn2b09xT
— ISRO Spaceflight (@ISROSpaceflight) February 8, 2022
വിക്ഷേപണത്തിന് 25 മണിക്കൂര്‍ 30 മിനിറ്റ് മുന്‍പ് കൗണ്ട് ഡൗണ്‍ ആരംഭിക്കും. EOS-04 എന്ന് പേരിട്ടിരിക്കുന്ന ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് പിഎസ്എല്‍വി സി 52 വിക്ഷേപിക്കുക. എത് കാലാവസ്ഥയിലും ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ എടുക്കാന്‍ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു റഡാർ ഇമേജിങ് ഉപഗ്രഹമാണ് EOS-04.
ഇതിന് പുറമേ 2 ചെറു ഉപഗ്രഹങ്ങളും വിക്ഷേപിക്കും. ഇന്ത്യന്‍ ഇസ്റ്റിസ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ വിദ്യാര്‍ഥികള്‍ വികസിപ്പിച്ച INSPIREsat-1, ഇന്ത്യ-ഭൂട്ടാന്‍ സംയുക്തമായി വികസിപ്പിച്ച INS-2B എന്ന രണ്ട് ഉപഗ്രഹങ്ങളാണ് EOS-04 ക്കൊപ്പം ബഹിരാകാശത്തേക്ക് എത്തിക്കുന്നത്.
2022ല്‍ 19 ബഹിരാകാശ ദൗത്യങ്ങള്‍ ലോഞ്ച് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ഇസ്രോ ചെയര്‍മാന്‍ എസ് സോമനാഥ് വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം ഓഗസ്റ്റില്‍ ചന്ദ്രയാന്‍ മൂന്ന് വിക്ഷേപിക്കാന്‍ ഒരുങ്ങുകയാണ് ഇസ്രോ.
Also read: ട്വീറ്റിനുള്ള മറുപടികള്‍ അസ്വസ്ഥമാക്കുന്നുണ്ടോ? പുതിയ സംവിധാനവുമായി ട്വിറ്റര്‍