ETV Bharat / bharat

എസ്എസ്എല്‍വി: ഉപഗ്രഹങ്ങളിലെ സിഗ്നല്‍ നഷ്ടമായെന്ന് ഐഎസ്ആര്‍ഒ - ഐഎസ്ആർഒ ചെയർമാൻ

ഇന്ത്യയുടെ ആദ്യത്തെ ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ വാഹനമാണ് എസ്എസ്എൽവി. വിക്ഷേപണത്തിന്‍റെ അവസാനഘട്ടത്തിൽ ഡാറ്റ നഷ്‌ടം സംഭവിച്ചുവെന്നാണ് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് നല്‍കുന്ന വിശദീകരണം

ISRO  isro sslv d1 launch  sslv d1 launch data loss signal  EOS 02 AzaadiSAT  isro chairman s somanath  എസ്എസ്എൽവി ദൗത്യം  ഐഎസ്ആർഒ എസ്എസ്എൽവി ഡി1  ലിക്വിഡ് പ്രൊപൽഷൻ ബേസ്‌ഡ് വെലോസിറ്റി ട്രിമ്മിങ് മെഡ്യൂൾ  എസ്എസ്എൽവി വിക്ഷേപണം  ഐഎസ്ആർഒ ചെയർമാൻ
ഉപഗ്രഹങ്ങളിൽ നിന്ന് സിഗ്നൽ ലഭിക്കുന്നില്ല; എസ്എസ്എൽവി ദൗത്യം അനിശ്ചിതത്വത്തിൽ
author img

By

Published : Aug 7, 2022, 12:31 PM IST

ശ്രീഹരിക്കോട്ട: ചെറു ഉപഗ്രഹങ്ങളെയും വഹിച്ചുകൊണ്ടുള്ള ഐഎസ്ആർഒയുടെ വിക്ഷേപണ വാഹനമായ എസ്എസ്എൽവി-ഡി1 ദൗത്യത്തിൽ അനിശ്ചിതത്വം. വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയെങ്കിലും ഉപഗ്രഹങ്ങളിൽ നിന്നുള്ള സിഗ്നൽ ലഭിക്കാത്തതിനാൽ ദൗത്യം വിജയകരമായോ എന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുകയാണ്. വിക്ഷേപണത്തിന്‍റെ അവസാനഘട്ടത്തിൽ ഡാറ്റ നഷ്‌ടം സംഭവിച്ചതായാണ് റിപ്പോർട്ട്.

ആദ്യ മൂന്ന് ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കി. വിക്ഷേപണത്തിന്‍റെ നാലാം ഘട്ടത്തിൽ പ്രവർത്തിക്കേണ്ട ലിക്വിഡ് പ്രൊപൽഷൻ ബേസ്‌ഡ് വെലോസിറ്റി ട്രിമ്മിങ് മെഡ്യൂളിൽ എന്തോ സാങ്കേതിക പ്രശ്‌നം സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനം. ഉപഗ്രഹങ്ങളുടെയും വിക്ഷേപണ വാഹനത്തിന്‍റെയും നിലവിലെ സ്ഥിതി അറിയുന്നതിനായി ഐഎസ്ആർഒ ഡാറ്റ വിശകലനം ചെയ്‌തുവരികയാണെന്ന് ചെയർമാൻ എസ്.സോമനാഥ് അറിയിച്ചു.

Also Read: ചരിത്ര നിമിഷം: പെണ്‍കരുത്തിന്‍റെ പ്രതീകമായ എസ്എസ്എല്‍വി വിക്ഷേപിച്ചു

ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-02നെയും ഒരുകൂട്ടം വിദ്യാർഥികൾ രൂപകൽപന ചെയ്‌ത ആസാദിസാറ്റിനെയും വഹിച്ചുകൊണ്ടാണ് എസ്എസ്എൽവി-ഡി1 ശ്രീഹരിക്കോട്ടയിൽ നിന്ന് ദൗത്യം ആരംഭിച്ചത്. ഇന്ത്യയുടെ ആദ്യത്തെ ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ വാഹനമാണ് എസ്എസ്എൽവി. മൂന്ന്‌ ഖര ഇന്ധന ഘട്ടമുള്ള എസ്‌എസ്‌എൽവിക്ക്‌ 34 മീറ്റർ ഉയരവും 120 ടൺ ഭാരവുമുണ്ട്‌.500 കിലോഗ്രാം വരെ ഭാരമുള്ള ചെറു ഉപഗ്രഹങ്ങൾ എസ്എസ്എൽവിയിലൂടെ ഭ്രമണപഥത്തിൽ എത്തിക്കാനാകും.

ഭൂമധ്യരേഖയ്ക്ക് തൊട്ടടുത്തുള്ള ലോവര്‍ എര്‍ത്ത് ഓര്‍ബിറ്റുകളില്‍ മിനി, മൈക്രോ, നാനോ ഉപഗ്രഹങ്ങളെ എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് എസ്എസ്എല്‍വി നിര്‍മിച്ചിരിക്കുന്നത്.

Also Read: ഞങ്ങളുടെ കൈയൊപ്പുണ്ട് ആ ഉപഗ്രഹത്തില്‍! എസ്എസ്എൽവിയില്‍ പങ്കാളികളായി മലപ്പുറത്തെ കുട്ടികള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.