ബെംഗളൂരു : ചന്ദ്രയാൻ ദൗത്യവുമായി ബന്ധപ്പെട്ട് എക്‌സിൽ പങ്കിട്ട പോസ്‌റ്റ് നീക്കം ചെയ്‌ത് ഐഎസ്‌ആഒ. ചന്ദ്രയാൻ 2 (Chandrayaan 2) ന്‍റെ ഓർബിറ്റർ ഹൈ-റെസല്യൂഷൻ ക്യാമറ (Orbiter High-Resolution Camera) പകർത്തിയ ചന്ദ്രന്‍റെ രണ്ട് ചിത്രങ്ങളാണ് ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ പുറത്തുവിട്ടത്. ചന്ദ്രയാൻ 3 ന്‍റെ (Chandrayaan 3) വിക്രം ലാൻഡർ ഉൾപ്പെട്ടതും അല്ലാത്തതുമായ രണ്ട് ചിത്രങ്ങളാണ് ഐഎസ്‌ആർഒ (ISRO) ആദ്യം പങ്കുവയ്‌ക്കുകയും പിന്നീട് നീക്കം ചെയ്യുകയും (Deleted) ചെയ്‌തത്.
നിലവിൽ നീക്കം ചെയ്യപ്പെട്ട ചിത്രങ്ങളിൽ ആദ്യത്തേത് ഓഗസ്‌റ്റ് 23 ന് 14.28 നും വിക്രം ലാൻഡറിനൊപ്പമുള്ള ചന്ദ്രന്‍റെ ചിത്രം 22.17 നുമാണ് പകർത്തിയിട്ടുള്ളത്. 'ഞാൻ നിന്നെ നിരീക്ഷിക്കുന്നു' എന്ന് തുടങ്ങുന്ന കുറിപ്പുമായാണ് ഐഎസ്‌ആർഒ ചിത്രങ്ങൾ എക്‌സിലൂടെ (Former Twitter) പുറത്തുവിട്ടത്. എന്നാൽ പോസ്‌റ്റ് അൽപ സമയത്തിനുള്ളിൽ തന്നെ ഐഎസ്‌ആർഒ നീക്കം ചെയ്യുകയായിരുന്നു.
-
ISRO deletes its recently issued tweet on Chandrayaan-3 pic.twitter.com/Lv1uphYpTp
— ANI (@ANI) August 25, 2023 " class="align-text-top noRightClick twitterSection" data="
">ISRO deletes its recently issued tweet on Chandrayaan-3 pic.twitter.com/Lv1uphYpTp
— ANI (@ANI) August 25, 2023ISRO deletes its recently issued tweet on Chandrayaan-3 pic.twitter.com/Lv1uphYpTp
— ANI (@ANI) August 25, 2023
ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3 ഓഗസ്‌റ്റ് 23 നാണ് ചന്ദ്രനിൽ സോഫ്‌റ്റ് ലാൻഡിങ് (Soft Laning) നടത്തിയത്. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവം (South Pole) തൊട്ട ആദ്യ രാജ്യം കൂടിയാണ് ഇന്ത്യ. പേടകം ചന്ദ്രനിലിറങ്ങിയതിന് പിന്നാലെ വിക്രം ലാൻഡറിൽ (Vikram Lander) നിന്ന് വേർപ്പെട്ട പ്രഗ്യാൻ റോവർ (Pragyan Rover) ചന്ദ്രനിൽ പ്രയാണം ആരംഭിച്ചിരുന്നു. സെക്കന്‍ഡിൽ ഒരു സെന്‍റീമീറ്റർ വേഗതയിലാണ് റോവർ ചന്ദ്രോപരിതലത്തിൽ നീങ്ങുന്നത്.
ഇന്നലെ (24.8.23) ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിന് തൊട്ടുമുൻപുള്ള ചിത്രങ്ങൾ ചന്ദ്രയാൻ പകർത്തിയത് ഐഎസ്‌ആർഒ പുറത്തുവിട്ടിരുന്നു. 14 ദിവസമാണ് റോവർ ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിച്ച് വിവരശേഖരണം നടത്തുക. പ്രഗ്യാൻ റോവറിന്‍റെ ആറ് ചക്രങ്ങളിൽ കൊത്തിവച്ചിട്ടുള്ള അശോകസ്‌തംഭത്തിന്‍റെ മുദ്രയും ഐഎസ്‌ആർഒയുടെ ചിഹ്നവും റോവറിന്‍റെ ചലനത്തിനൊപ്പം ചന്ദ്രോപരിതലത്തിൽ ആഴത്തിൽ പതിക്കപ്പെടും. ചന്ദ്രനിൽ വായു ഇല്ലാത്തതിനാൽ ഈ അടയാളങ്ങൾ മായാതെ നിലനിൽക്കുകയും ചെയ്യും.
ജൂലൈ 14 ന് വിക്ഷേപിച്ച് പേടകം 41 ദിവസങ്ങൾക്ക് ശേഷമാണ് ചന്ദ്രനിലെത്തിയത്. 615 കോടിയുടെ പദ്ധതിയിലൂടെ റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങൾക്ക് പിന്നാലെ ഈ അപൂർവ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.
Read More : Pragyan Rover Roaming in Moon ലാന്‍ഡര്‍ വിക്രമില്‍ നിന്ന് റോവര്‍ പുറത്തിറങ്ങി, ചിത്രങ്ങൾ വന്നു തുടങ്ങി