കൊല്‍ക്കത്ത: മനുഷ്യനെ ചന്ദ്രനിലേക്ക് അയച്ച് സുരക്ഷിതമായി തിരിച്ചെത്തിക്കുകയെന്നതാണ് ഐഎസ്‌ആര്‍ഒയുടെ പ്രധാന ലക്ഷ്യമെന്ന് ചെയര്‍മാന്‍ എസ് സോമനാഥ്. ഭാവിയില്‍ നിരവധി സുപ്രധാന ലക്ഷ്യങ്ങള്‍ നടപ്പിലാക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് (നവംബര്‍ 29) രാവിലെ കൊല്‍ക്കത്ത രാജ് ഭവനില്‍ 'ശാസ്‌ത്രവും വിശ്വാസവും' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്.
ഐഎസ്‌ആര്‍ഒയ്‌ക്ക് നിരവധി ലക്ഷ്യങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഗഗന്‍യാന്‍ ആണ്. ചന്ദ്രയാൻ 3യുടെ വിജയത്തെ കുറിച്ചും ആസൂത്രണത്തെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ശാസ്‌ത്ര സാങ്കേതിക മേഖലയില്‍ പ്രത്യേക നേട്ടങ്ങള്‍ കൈവരിച്ചതിന് പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് ചെയര്‍മാന്‍ എസ് സോമനാഥിന് ഗവർണേഴ്‌സ് എക്‌സലൻസ് അവാർഡ് സമ്മാനിച്ചു.
അവാര്‍ഡ് സ്വീകരിച്ച സോമനാഥ് തന്‍റെ സഹപ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ചു. ഇത് സഹപ്രവര്‍ത്തകര്‍ക്കൊപ്പം കൂടുതല്‍ ശക്തമായി മുന്നോട്ട് നീങ്ങുന്നതിന് കൂടുതല്‍ ഊര്‍ജം പകരുമെന്നും എസ് സോമനാഥ് പറഞ്ഞു. ചന്ദ്രയാന്‍ 3യ്‌ക്ക് പിന്നിലെ കഠിന പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ച ചെയര്‍മാന്‍ അടുത്ത ലക്ഷ്യം ജി20 ഉപഗ്രഹമാണെന്നും പറഞ്ഞു.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 സമ്മേളനത്തിന്‍റെ അവസാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തെ കുറിച്ച് സംസാരിക്കുമെന്നും ചെയര്‍മാന്‍ എസ് സോമനാഥ് പറഞ്ഞു. ജി20 ഉപഗ്രഹങ്ങള്‍ ജി20 രാജ്യങ്ങള്‍ക്ക് മാത്രമല്ല മറിച്ച് ലോകത്തിന് മുഴുവനും വേണ്ടിയുള്ളതാണ്. ശാസ്‌ത്രം, സാങ്കേതിക വിദ്യ, സമാധാനം, ആഗോള കാര്യങ്ങള്‍, പരിസ്ഥിതി, മാനവ വിഭവശേഷി വികസനം തുടങ്ങിയ മുഴുവന്‍ കാര്യങ്ങള്‍ക്കും ഇത് സഹായകമാകും.
യുകെ, ഫ്രാൻസ്, ജർമ്മനി, സ്‌പെയിൻ, സ്വിറ്റ്‌സർലൻഡ്, തായ്‌ലൻഡ്, ശ്രീലങ്ക എന്നിവിടങ്ങളിലെല്ലാം ജിഇപി ഇന്‍റര്‍നാഷനല്‍ സെഷന്‍സ് നടത്തുമെന്നും സോമനാഥ് പറഞ്ഞു. ചാരിറ്റബില്‍ ട്രസ്റ്റായ ജീസസ് വേള്‍ഡ് വിസ്‌ഡം ട്രസ്റ്റാണ് ജിഇപി രൂപീകരിച്ചിട്ടുള്ളത്.
ഗഗന്‍യാന്‍ ദൗത്യം: ഒക്‌ടോബര്‍ 21നാണ് ഗഗന്‍യാന്‍ ദൗത്യത്തിന്‍റെ ടെസ്റ്റ് വെഹിക്കിള്‍ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയത്. ആന്ധ്രപ്രദാശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്‍റില്‍ നിന്ന് രാവിലെ 10 മണിയോടെയാണ് വിക്ഷേപണം നടന്നത്. ടിവി-ഡി 1 എന്ന് പേരിട്ടിരിക്കുന്ന പരീക്ഷണ വിക്ഷേപത്തില്‍ ക്രൂ എസ്‌കേപ്പ് സംവിധാനത്തിന്‍റെ ക്ഷമതയാണ് പരിശോധിക്കുന്നത്. വിക്ഷേപണത്തിന് ശേഷം ഒന്‍പത് മിനിറ്റ് 51 സെക്കന്‍റിലാണ് വിക്ഷേപണം വിജയം കണ്ടത്.