ETV Bharat / bharat

ലഷ്‌കര്‍ ഇ തൊയ്‌ബയെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് ഇസ്രയേല്‍; തീരുമാനം മുംബൈ ഭീകരാക്രമണ വാര്‍ഷികത്തോടനുബന്ധിച്ച് - ഇന്ത്യ

Israel bans Lashkar-e-Taiba ahead of 26/11 commemoration day : മുംബൈ ഭീകരാക്രമണത്തിന്‍റെ 15-ാം വാര്‍ഷികത്തിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് ലഷ്‌കര്‍ ഇ തൊയ്‌ബയെ ഭീകരസംഘടനയായി ഇസ്രയേല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

Israel bans Lashkar e Taiba  mumbai terror attack  LeT organisation  mumbai terror attack commemoration day  Lashkar e Taiba  Israel embassy  Israel hamas war  ലഷ്‌കര്‍ ഇ തൊയ്‌ബയെ നിരോധിച്ച് ഇസ്രയേല്‍  ഇസ്രയേല്‍  ഇസ്രയേല്‍ എംബസി  മുംബൈ ഭീകരാക്രമണം  ഇസ്രയേല്‍ ഹമാസ് യുദ്ധം  ഇസ്രയേല്‍ പലസ്‌തീന്‍  ഇന്ത്യ  ഇന്ത്യന്‍ സര്‍ക്കാര്‍
Israel bans Lashkar-e-Taiba a
author img

By ETV Bharat Kerala Team

Published : Nov 21, 2023, 4:08 PM IST

ന്യൂഡല്‍ഹി : ലഷ്‌കര്‍ ഇ തൊയ്‌ബയെ ഭീകരസംഘടനയായി ഔദ്യോഗികമായി പ്രഖ്യാപിച്ച് ഇസ്രയേല്‍. മുംബൈ ഭീകരാക്രമണത്തിന്‍റെ 15-ാം വാര്‍ഷികത്തിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് ഈ സുപ്രധാന നീക്കം. ഇന്ത്യന്‍ സര്‍ക്കാര്‍ അഭ്യർഥിച്ചില്ലെങ്കിലും, ഇതില്‍ ഇസ്രായേൽ ഭരണകൂടം ആവശ്യമായ എല്ലാ നടപടിക്രമങ്ങളും ഔപചാരികമായി പൂർത്തിയാക്കുകയും എല്‍ഇടിയെ നിയമവിരുദ്ധ ഭീകര സംഘടനകളുടെ പട്ടികയിൽ ചേര്‍ത്തതായും ഇസ്രയേല്‍ എംബസി പ്രസ്‌താവനയിലൂടെ അറിയിച്ചു (Israel bans Lashkar-e-Taiba ahead of 26/11 commemoration day).

ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷ കൗണ്‍സിലോ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റോ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുളള, അതിര്‍ത്തിക്കകത്തുനിന്നോ ചുറ്റുപാടില്‍ നിന്നോ തങ്ങള്‍ക്കെതിരെ സജീവമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളെ മാത്രമേ ഇസ്രയേല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തു. ഭീകരതയെ ചെറുക്കുന്നതില്‍ ഒരു എകീകൃത ആഗോള മുന്നണിയുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതിനായി ഈ തീയതിയില്‍ ലഷ്‌കറിനെ പട്ടികയില്‍ ചേര്‍ക്കാന്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി സംയുക്തമായി പ്രവര്‍ത്തിക്കുകയായിരുന്നു.

നൂറുകണക്കിന് ഇന്ത്യൻ പൗരന്മാരുടെയും മറ്റുള്ളവരുടെയും കൊലപാതകത്തിന് ഉത്തരവാദികളായ ലഷ്‌കര്‍ ഇ തൊയ്‌ബ മാരകവും നിന്ദ്യവുമായ ഒരു ഭീകരസംഘടനയാണ്. 2008 നവംബർ 26-ന് ഇവര്‍ നടത്തിയ ഹീനമായ പ്രവർത്തനങ്ങൾ, സമാധാനം തേടുന്ന എല്ലാ രാജ്യങ്ങളിലും സമൂഹങ്ങളിലും ഇപ്പോഴും ശക്തമായി പ്രതിധ്വനിക്കുന്നു. ഇസ്രയേല്‍ രാഷ്‌ട്രം, ഭീകരതയുടെ എല്ലാ ഇരകള്‍ക്കും മുംബൈ ആക്രമണത്തില്‍ അതിജീവിച്ചവര്‍ക്കും ദുഖിതരായ കുടുംബങ്ങള്‍ക്കും ആത്മാര്‍ഥമായ അനുശോചനം അറിയിക്കുന്നു. മെച്ചപ്പെട്ടതും സമാധാനപൂര്‍ണവുമായ ഒരു ഭാവിയുടെ പ്രതീക്ഷയില്‍ ഞങ്ങള്‍ നിങ്ങളോടൊപ്പം ഐക്യത്തോടെ നിലകൊളളുന്നു, ഇസ്രയേല്‍ എംബസി പ്രസ്‌താവനയില്‍ കൂട്ടിച്ചേര്‍ത്തു.

2008 നവംബര്‍ 26 മുതല്‍ 29 വരെ നീണ്ടുനിന്ന മുംബൈ ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാനില്‍ നിന്നുള്ള പത്തംഗ ലഷ്‌കര്‍ ഇ ത്വയിബ സംഘമായിരുന്നു. രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തില്‍ അന്ന് 166 പേര്‍ മരണപ്പെടുകയും 300ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. ഛത്രപതി ശിവാജി റെയില്‍വേ സ്റ്റേഷന്‍, സൗത്ത് മുംബൈ, ഒബ്റോയ് ട്രൈഡന്‍റ്‌, താജ് പാലസ് ആന്‍ഡ് ടവര്‍, ലിയോപോള്‍ഡ് കഫേ, കാമ ഹോസ്‌പിറ്റല്‍, നരിമാന്‍ ഹൗസ്, മെട്രോ സിനിമ, ടൈംസ് ഓഫ് ഇന്ത്യ കെട്ടിടത്തിന്‍റെ പിന്‍വശം, സെന്‍റ്‌ സേവ്യേഴ്‌സ്‌ കോളേജ് എന്നിവിടങ്ങളിലാണ് എട്ട് ആക്രമണങ്ങള്‍ നടന്നത്. പാകിസ്ഥാനില്‍ പരിശീലനം ലഭിച്ച ഭീകരര്‍ സമുദ്രമാര്‍ഗമാണ് ഇന്ത്യയിലെത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.