ETV Bharat / bharat

നേതാജിയുടെ ജന്മദിനം; ആന്‍ഡമാൻ നിക്കോബാറിലെ 21 ദ്വീപുകള്‍ പരം വീര്‍ ചക്ര ജേതാക്കളുടെ നാമത്തില്‍ അറിയപ്പെടും - ഏറ്റവും പുതിയ ദേശീയ വാര്‍ത്ത

നേതാജി സുബാഷ്‌ ചന്ദ്ര ബോസിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് ആൻഡമാൻ നിക്കോബാര്‍ ദ്വീപിലെ പേരിടാത്ത 21 വലിയ ദ്വീപുകള്‍ക്ക് 21 പരം വീര്‍ ചക്ര ജേതാക്കളുടെ പേര് നല്‍കി.

Etv Bharatislands in andaman and nicobar  parakram divas  andaman and nicobar islands  parama veer chakra  Prime Minister Narendra Modi  Netaji Subhas Chandra Bose  Ross Islands  Shaheed Dweep  Swaraj Dweep  latest national news  latest news today  നേതാജി സുബാഷ്‌ ചന്ദ്ര ബോസിന്‍റെ ജന്മദിനം  ആന്‍റമന്‍ നിക്കോബാറിലെ 21 ദ്വീപുകള്‍  ആന്‍റമന്‍ നിക്കോബാര്‍  പരം വീര്‍ ചക്ര  പരം വീര്‍ ചക്ര ജോതാക്കള്‍  പ്രധാന മന്ത്രി നരേന്ദ്ര മോദി  റോസ് ദ്വീപ്  സ്വരാജ് ദ്വീപ്  ഷഹീദ് ദ്വീപ്  പരം വീര്‍ ചക്ര ജേതാക്കള്‍  നേതാജിയുടെ ഛായാചിത്രം  നിങ്ങളുടെ നേതാക്കളെ അറിയുക  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ആന്‍റമന്‍ നിക്കോബാറിലെ 21 ദ്വീപുകള്‍ പരം വീര്‍ ചക്ര ജേതാക്കളുടെ നാമത്തില്‍ അറിയപ്പെടും
author img

By

Published : Jan 23, 2023, 11:00 AM IST

ന്യൂഡല്‍ഹി: ആന്‍ഡമാൻ നിക്കോബാര്‍ ദ്വീപിലെ പേരിടാത്ത 21 വലിയ ദ്വീപുകള്‍ക്ക് 21 പരം വീര്‍ ചക്ര ജേതാക്കളുടെ പേര് നല്‍കി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി.

'ഇന്ന് പരാക്രം ദിവസത്തില്‍ നേതാജി സുഭാഷ് ചന്ദ്ര ബോസിന് ആദരാഞ്ജലി അര്‍പ്പിക്കുന്നതോടൊപ്പം ഇന്ത്യയുടെ ചരിത്രത്തിന് അദ്ദേഹം നല്‍കിയിട്ടുള്ള സംഭാവനകളെ ഞാന്‍ ഓര്‍ക്കുകയാണ്. കൊളോണിയല്‍ ഭരണത്തിനെതിരായുള്ള അദ്ദേഹത്തിന്‍റെ ശക്തമായ ചെറുത്തുനില്‍പ്പിനാല്‍ അദ്ദേഹം എന്നും ഓര്‍മ്മിക്കപ്പെടും. ഇന്ത്യയോടുള്ള അദ്ദേഹത്തിന്‍റെ കാഴ്‌ചപ്പാട് എന്തായിരുന്നുവെന്നത് തിരിച്ചറിയുവാനുള്ള ശ്രമം ഞങ്ങള്‍ നടത്തുകയാണ്' പ്രധാന മന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്‌തു.

ദ്വീപുകള്‍ പുനര്‍നാമകരണം ചെയ്‌ത് പ്രധാന മന്ത്രി: ആൻഡമാനിലെ നേതാജി സുഭാഷ് ചന്ദ്ര ബോസ് ദ്വീപില്‍ അദ്ദേഹത്തിന്‍റെ ഓര്‍മ്മയ്‌ക്കായി നിര്‍മിക്കാനിരിക്കുന്ന ദേശീയ സ്‌മാരകത്തിന്‍റെ മാതൃകയും പ്രധാന മന്ത്രി അനാച്ഛാദനം ചെയ്യും. 2018ല്‍ പ്രധാന മന്ത്രി റോസ് ദ്വീപ് സന്ദര്‍ശിച്ചപ്പോള്‍ ദ്വീപിന്‍റെ ചരിത്രപരമായ സവിശേഷതകള്‍ കണക്കിലെടുത്ത് നേതാജി സുഭാഷ് ചന്ദ്ര ബോസ് ദ്വീപ് എന്ന പേര് പുനര്‍നാമകരണം ചെയ്യുകയായിരിന്നു. കൂടാതെ നയ്‌ല്‍, ഹാവ്‌ലോക്ക് തുടങ്ങിയ ദ്വീപുകളും ഷഹീദ് ദ്വീപ്, സ്വരാജ് ദ്വീപ് തുങ്ങിയ പേരുകളിലായി പുനര്‍നാമകരണം ചെയ്‌തു.

രാജ്യത്തെ യഥാര്‍ത്ഥ ജീവിതത്തിലെ നായകന്‍മാര്‍ക്ക് അര്‍ഹമായ ബഹുമാനം നല്‍കുന്നതിന് പ്രധാന മന്ത്രി എല്ലായ്‌പ്പോഴും മുന്‍ഗണന നല്‍കുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പേരിടാത്ത 21 ദ്വീപുകള്‍ക്ക് പേരിടുവാന്‍ തീരുമാനമായത്. ആദ്യത്തെ പരം വീര്‍ ചക്ര ജേതാവിന്‍റെ പേരായിരിക്കും പേരില്ലാത്ത ആദ്യത്തെ ദ്വീപിന് നല്‍കുക. രണ്ടാമത്തെ ജേതാവിന്‍റെ പേര് രണ്ടാമത്തെ വലിയ ദ്വീപിന് നല്‍കുമെന്നും പ്രധാന മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

പരം വീര്‍ ചക്ര ജേതാക്കള്‍: രാജ്യത്തിന്‍റെ പരമാധികാരവും അഖണ്ഡതയും നിലനിര്‍ത്തുവാന്‍ ത്യാഗം ചെയ്‌ത നായകന്‍മാര്‍ എല്ലാക്കാലം ഓര്‍മ്മിക്കപ്പെടുവാന്‍ വേണ്ടിയാണ് ദ്വീപുകള്‍ക്ക് ജേതാക്കളുടെ പേര് നല്‍കുന്നത്. മേജര്‍ മനോജ് ശര്‍മ്മ, സുബേദാര്‍ ഹണി, ക്യാപ്‌റ്റന്‍ കരം സിങ്, ലെഫ്‌റ്റനന്‍റ് രാമ റഗോബ റാണെ, നായക് ജഢുനാഥ് സിങ്, കംപനി ഹവില്‍ദാര്‍ മേജര്‍ പിരു സിങ്, ക്യാപ്‌റ്റന്‍ ജി എസ്‌ സലാരിയ, ലെഫ്. കേണല്‍. ധാന്‍ സിങ് താപാ, സുബേദാര്‍ ജോഗീന്ദര്‍ സിങ്, മേജര്‍ ഷെയ്‌താന്‍ സിങ്, കമ്പനി ക്വാര്‍ട്ടര്‍ മാസ്‌റ്റര്‍ ഹവില്‍ദാര്‍ അബ്‌ദുള്‍ ഹമീദ്, ലെഫ്‌. കേണല്‍ ആര്‍ദേശീര്‍ ബുര്‍സോര്‍ജി താരാപോര്‍, ലാന്‍സ് നായിക് ആല്‍ബേര്‍ട്ട് എക്ക, മേജര്‍ ഹോഷിയാര്‍ സിങ്, ലെഫ്‌. അരുണ്‍ ഖേട്രപാള്‍, ഫ്ലയിങ് ഓഫീസര്‍ നിര്‍മല്‍ജിത്ത് സിങ് ഷെക്‌ഖോന്‍, മേജര്‍ രാമസ്വാമി പരമേശ്വരന്‍, നായിബ് സുബേദാര്‍ ബനാ സിങ്, ക്യാപ്‌റ്റന്‍ വിക്രം ബട്ര, ലെഫ്‌. മനോജ് കുമാര്‍ പാണ്ഡെ, സുബേദാര്‍ മേജര്‍ സജ്ഞയ് കുമാര്‍, സുബേദാര്‍ മേജര്‍ ഹണി ക്യാപ്‌റ്റന്‍ ഗ്രേണാഡിയര്‍ യോഗേന്ദ്ര സിങ് യാഥവ് എന്നിവരാണ് ഈ വര്‍ഷത്തെ പരംവീര്‍ ചക്ര പുരസ്‌കാരത്തിന് അര്‍ഹരായവര്‍.

അതേസമയം, നേതാജി സുഭാഷ് ചന്ദ്ര ബോസിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി, ലോക്സഭ സ്‌പീക്കര്‍ ഓം ബിര്‍ല, ലോക്സഭയിലെയും രാജ്യസഭയിലെയും പാര്‍ട്ടി നേതാക്കള്‍, പാര്‍ലമെന്‍റ് അംഗങ്ങള്‍, മുന്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍ തുടങ്ങിയവര്‍ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ സെന്‍റര്‍ ഹാളില്‍ സൂക്ഷിച്ചിരിക്കുന്ന നേതാജി സുഭാഷ് ചന്ദ്ര ബോസിന്‍റെ ഛായാചിത്രത്തിന് മുമ്പില്‍ പുഷ്‌പാഞ്ജലി അര്‍പ്പിക്കും. 1978 ജനുവരി 23ന് അന്നത്തെ പ്രസിഡന്‍റായിരുന്ന എന്‍. സന്‍ജീവ റെഡ്ഡിയാണ് പാര്‍ലമെന്‍റ് മന്ദിരത്തില്‍ നേതാജിയുടെ ഛായാചിത്രം അനാച്ഛാദനം ചെയ്‌തത്.

നേതാജി സുഭാഷ് ചന്ദ്ര ബോസ്: 1945 ഓഗസ്‌റ്റ് 18ന് നടന്ന വിമാന അപകടത്തില്‍ പരിക്കേറ്റായിരുന്നു നേതാജി മരണപ്പെട്ടത്. നേതാജിയുടെ മരണത്തെക്കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍, വിവരാവകാശ നിയമപ്രകാരം 2017ല്‍ കേന്ദ്ര സര്‍ക്കാര്‍ നേതാജിയുടെ മരണം വിമാനാപകടം മൂലമാണെന്ന് സ്ഥരീകരിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം നേതാജിയുടെ 125ാമത് ജന്മദിനത്തോടനുബന്ധിച്ച് ഡല്‍ഹിയിലെ ഇന്ത്യ ഗെയിറ്റില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി നേതാജിയുടെ ഹോളോഗ്രാം പ്രതിമ അനാച്ഛാദനം ചെയ്‌തിരുന്നു. 2021 മുതലാണ് നേതാജി നേതാജി സുഭാഷ് ചന്ദ്ര ബോസിന്‍റെ ജന്മദിനം പരാക്രം ദിവസമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.