ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസില്‍ പാര്‍ട്ടി അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദുവും മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയും തമ്മിലുള്ള അധികാര വടംവലി നടന്നുകൊണ്ടിരിക്കുകയാണ്. പല വിഷയങ്ങളിലും ഇവര്‍ എതിരഭിപ്രായങ്ങള്‍ പരസ്യമായി പ്രകടിപ്പിച്ചതാണ്. കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ ഇവരില്‍ ആരാകും മുഖ്യമന്ത്രി എന്നതില്‍ അനിശ്ചിതത്വവും നിലനില്‍ക്കുന്നുണ്ട്. ഇതിനിടയിലാണ് ഛന്നിയാണ് തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്ന് തോന്നിപ്പിക്കും വിധം, കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ബോളിവുഡ് നടന്‍ സോനു സൂദിന്‍റെ വീഡിയോ പങ്ക്‌വെക്കുന്നത്.
-
बोल रहा पंजाब, अब पंजे के साथ- मजबूत करेंगे हर हाथ। pic.twitter.com/qQOZpnKItd
— Congress (@INCIndia) January 17, 2022 " class="align-text-top noRightClick twitterSection" data="
">बोल रहा पंजाब, अब पंजे के साथ- मजबूत करेंगे हर हाथ। pic.twitter.com/qQOZpnKItd
— Congress (@INCIndia) January 17, 2022बोल रहा पंजाब, अब पंजे के साथ- मजबूत करेंगे हर हाथ। pic.twitter.com/qQOZpnKItd
— Congress (@INCIndia) January 17, 2022
പഞ്ചാബില്‍ കോണ്‍ഗ്രസിന്‍റെ മുഖ്യ എതിരാളി എന്ന് വിലയിരുത്തപ്പെടുന്ന ആംആദ്‌മി പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനിരിക്കെയാണ് കോണ്‍ഗ്രസ് ഇത്തരത്തിലൊരു വിഡിയോ പങ്ക്‌വെക്കുന്നത് .
മുഖ്യമന്ത്രി പദവിക്ക് അര്‍ഹനായ ആളായിരിക്കണം ആ പദവിയിലേക്ക് എത്തേണ്ടത്. അല്ലാതെ സ്വയം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നവരല്ല എന്നാണ് സോനു സൂദ് വീഡിയോയില്‍ പറയുന്നത്.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അല്ല മറിച്ച് പഞ്ചാബിലെ ജനങ്ങളായിരിക്കും മുഖ്യമന്ത്രിയെ നിശ്ചയിക്കുക എന്ന് സിദ്ദു പ്രസ്‌താവന നടത്തിയിരുന്നു. പഞ്ചാബിലെ 30 ശതമാനം വരുന്ന ദളിത് വോട്ട് ലക്ഷ്യമിട്ട്, ഛന്നിയെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പ്രകടമായല്ലെങ്കിലും കോണ്‍ഗ്രസ് ഉയര്‍ത്തികാട്ടുകയാണെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ALSO READ:ബുള്ളി ബായ് ആപ്പ് കേസിലെ പ്രതികൾക്ക് സുള്ളി ഡീൽസിലും പങ്കുണ്ടെന്ന് മുംബൈ പൊലീസ്