ETV Bharat / bharat

ഐപിഎൽ മിനി ലേലം; പണം വാരാൻ സ്റ്റോക്‌സും ഗ്രീനും, അന്തിമ പട്ടികയിൽ 405 താരങ്ങൾ

ലേലത്തിലുള്ളവരിൽ 273 പേർ ഇന്ത്യൻ താരങ്ങളും 132 പേർ വിദേശ താരങ്ങളുമാണ്. ഇന്ത്യൻ താരങ്ങളിൽ മായങ്ക് അഗർവാളും, മനീഷ്‌ പാണ്ഡെയുമാണ് ഏറ്റവുമധികം അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്നത്

IPL mini auction  Ben Stokes  Cameron Green  ഐപിഎൽ മിനി ലേലം  ഐപിഎൽ 2023  ഐപിഎൽ  IPL 2023  IPL Auction Kochi  ഐപിഎൽ മിനി ലേലത്തിന്‍റെ ചുരുക്കപ്പട്ടിക  IPL 2023 mini auction list  അടിസ്ഥാന വില  ബെൻ സ്റ്റോക്‌സ്  കാമറൂണ്‍ ഗ്രീൻ  മായങ്ക് അഗർവാൾ  മനീഷ് പാണ്ഡെ  Mayank Agarwal  Manish Pandey  ചെന്നൈ സൂപ്പർ കിങ്സ്  മുംബൈ ഇന്ത്യൻസ്  Mumbai Indians  Chennai Super Kings  ഐപിഎൽ മിനി ലേലം കൊച്ചി  IPL mini auction 2023  IPL 2023 Mini Auction Player list announced  പണം വാരാൻ സ്റ്റോക്‌സും ഗ്രീനും
ഐപിഎൽ മിനി ലേലം അന്തിമ പട്ടികയിൽ 405 താരങ്ങൾ
author img

By

Published : Dec 13, 2022, 8:13 PM IST

മുംബൈ: ഇത്തവണത്തെ ഐപിഎൽ മിനി ലേലത്തിൽ പങ്കെടുക്കുന്ന താരങ്ങളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 405 താരങ്ങളാണ് ലേലത്തിലുള്ളത്. ഇതിൽ 273 പേർ ഇന്ത്യൻ താരങ്ങളും 132 പേർ വിദേശ താരങ്ങളുമാണ്. നാല് പേർ അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഡിസംബർ 23ന് കൊച്ചിയിലാണ് ലേലം നടക്കുക.

30 വിദേശ താരങ്ങൾക്ക് ഉൾപ്പെടെ പരമാവധി 87 താരങ്ങൾക്കാണ് ഐപിഎല്ലിൽ അവസരം ലഭിക്കുക. ലേലത്തിലുള്ള താരങ്ങളിൽ 119 പേർ ക്യാപ്പ്‌ഡ് താരങ്ങളും 282 പേർ അണ്‍ക്യാപ്പ്‌ഡ് താരങ്ങളുമാണ്. ഇംഗ്ലണ്ടിന്‍റെ ബെൻ സ്റ്റോക്‌സ്, ജോ റൂട്ട്, ഓസ്‌ട്രേലിയയുടെ കാമറൂണ്‍ ഗ്രീൻ തുടങ്ങിയ വമ്പൻ താരങ്ങളും ഇത്തവണ ലേലത്തിനെത്തുന്നുണ്ട്.

കോടികൾ വാരാൻ സ്റ്റോക്‌സും ഗ്രീനും: ബെൻ സ്റ്റോക്‌സും, കാമറൂണ്‍ ഗ്രീനും രണ്ട് കോടി രൂപയാണ് അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത്. ജോ റൂട്ടിന്‍റെ അടിസ്ഥാന വില ഒരു കോടി രൂപയാണ്. ആകെ 19 താരങ്ങളാണ് അടിസ്ഥാന വിലയായി 2 കോടി നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ ഒരു ഇന്ത്യൻ താരവും ഉൾപ്പെട്ടിട്ടില്ല. 1.5 കോടി അടിസ്ഥാന വിലയിട്ടിരിക്കുന്നവരിൽ 11 വിദേശ താരങ്ങൾ മാത്രമാണുള്ളത്.

മനീഷും, മായങ്കും മുന്നിൽ: ഇന്ത്യൻ നിരയിൽ മനീഷ്‌ പാണ്ഡെക്കും, പഞ്ചാബ് കിങ്‌സ് കൈവിട്ട മായങ്ക് അഗർവാളിനുമാണ് അടിസ്ഥാന വില കൂടുതൽ. 1 കോടി രൂപയാണ് ഇരുവരും അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത്. ആകെ 20 താരങ്ങളാണ് ഒരു കോടി രൂപയുടെ പട്ടികയിലുള്ളത്. ഇന്ത്യൻ സീനിയർ താരങ്ങളായ അജിങ്ക്യ രഹാനെ, ഇഷാന്ത് ശർമ എന്നിവർ 50 ലക്ഷം രൂപയാണ് അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത്.

മലയാളി താരങ്ങൾ ഇവർ: കേരളത്തിൽ നിന്ന് രോഹൻ കുന്നുമ്മൽ, മുഹമ്മദ് അസറുദ്ദീൻ, കെ.എം.ആസിഫ്, എസ്.മിഥുൻ, സച്ചിൻ ബേബി, ഷോൺ റോജർ, വിഷ്‌ണു വിനോദ്, ബേസിൽ തമ്പി, വൈശാഖ് ചന്ദ്രൻ, പി.എ.അബ്‌ദുൽ എന്നീ 10 താരങ്ങളും ലേലത്തിനായുണ്ട്.

കൂടുതലും ഇംഗ്ലണ്ട് താരങ്ങൾ : ലേലത്തിൽ പങ്കെടുക്കുന്ന 132 വിദേശതാരങ്ങളിൽ 27 പേർ ഇംഗ്ലണ്ടിൽ നിന്നുള്ളതാണ്. ഓസ്‌ട്രേലിയയിൽ നിന്ന് 21 താരങ്ങളും, ദക്ഷിണാഫ്രിക്കയിൽ നിന്ന് 22 പേരും, വെസ്റ്റ്‌ ഇൻഡീസിൽ നിന്ന് 20 പേരും, ന്യൂസിലൻഡിൽ നിന്ന് 10 പേരും, അഫ്‌ഗാനിസ്ഥാനിൽ നിന്ന് എട്ട് പേരും ലേലത്തിൽ പങ്കെടുക്കുന്നുണ്ട്.

പണക്കാരൻ ഹൈദരാബാദ്: നിലവിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനാണ് ഏറ്റവുമധികം തുകയും കൈവശമുള്ളത്. പ്രധാന താരങ്ങളെയെല്ലാം ഒഴിവാക്കിയ സണ്‍റൈസേഴ്‌സിന്‍റെ പക്കൽ 42.25 കോടി രൂപയാണുള്ളത്. 7.2 കോടി രൂപ മാത്രമുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ലേലത്തിൽ ഏറ്റവും കുറവ് പണം ചെലവഴിക്കുന്ന ടീം.

പഞ്ചാബ് കിങ്‌സ് (32.20 കോടി,) ചെന്നൈ സൂപ്പർ കിംഗ്‌സ് (20.45 കോടി), ലഖ്‌നൗ സൂപ്പർ ജയന്‍റ്സ് (23.35 കോടി), മുംബൈ ഇന്ത്യൻസ് (20.55 കോടി), ഡൽഹി കാപിറ്റൽസ് (19.45 കോടി), നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് (19.25 കോടി) എന്നിങ്ങനെയാണ് മറ്റ് ഫ്രാഞ്ചൈസികളുടെ കൈവശമുള്ള തുകകൾ.

ഒഴിവുകൾ ഇങ്ങനെ: ചെന്നൈ സൂപ്പർ കിങ്‌സിൽ ഏഴ് താരങ്ങളുടെ ഒഴിവാണുള്ളത്. ഡല്‍ഹി കാപ്പിറ്റൽസിൽ അഞ്ച്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 11, ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് 10, മുംബൈ ഇന്ത്യൻസ്, പഞ്ചാബ് കിങ്സ് എന്നീ ടീമുകളിൽ ഒമ്പത് വീതവും, ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ്, ഗുജറാത്ത് ടൈറ്റൻസ് എന്നീ ടീമുകളിൽ ഏഴ് വീതവും രാജസ്ഥാനില്‍ ഒമ്പതും സണ്‍റൈസേഴ്‌സില്‍ 13 ഉം താരങ്ങളുടെ ഒഴിവുകളാണുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.