ETV Bharat / bharat

ഹോട്ടല്‍ മുറിയിലെ അതിക്രമം; 7 പേര്‍ക്കെതിരെ കൂട്ടബലാത്സംഗത്തിന് കേസ്, 3 പേര്‍ പിടിയില്‍ - Couple Attack Hotel Room

Interfaith Couple Attacked In Karnataka: ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ച് കയറി ഇതരമതസ്ഥരായ സ്‌ത്രീയേയും പുരുഷനെയും ആക്രമിച്ച സംഭവം. പ്രതികള്‍ക്കെതിരെ കൂട്ടബലാത്സംഗത്തിന് കേസെടുത്തു. അതിക്രമത്തിന് ഇരയായ യുവതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Interfaith Couple attack  Karnataka Couple Attack  Couple Attack Hotel Room  അതിക്രമിച്ച് കയറി ആക്രമണം
interfaith-couple-attack-case-karnataka
author img

By ETV Bharat Kerala Team

Published : Jan 12, 2024, 2:08 PM IST

ബെംഗളൂരു : ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ച് കയറി യുവാവിനെയും യുവതിയേയും ആക്രമിച്ച സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെ കൂട്ടബലാത്സംഗത്തിന് കേസെടുത്തതായി പൊലീസ് (Karnataka Men Thrash Interfaith Couple). അക്രമത്തിന് ഇരയായ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട് (Interfaith Couple Attacked Case).

കര്‍ണാടക ഹാവേരി ജില്ലയില്‍ ജനുവരി എട്ടിനാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. ഇതരമതസ്ഥരായ യുവതിയും യുവാവും വിശ്രമിച്ചിരുന്ന മുറിയിലേക്ക് അതിക്രമിച്ചെത്തിയ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. ഹോട്ടലിലെ മുറിക്കുള്ളില്‍ വച്ച് നടന്ന ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ പ്രതികള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തിരുന്നതായി പൊലീസ് വ്യക്തമാക്കി.

അക്രമിസംഘം മുറിയുടെ വാതിലില്‍ മുട്ടുന്നതും വാതില്‍ തുറക്കുമ്പോള്‍ സംഘം അതിക്രമിച്ച് മുറിക്കുള്ളിലേക്ക് കടക്കുന്നതും പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളില്‍ കാണാം. മര്‍ദിക്കുന്നതിനൊപ്പം സംഘം ഇവരെ അസഭ്യവും പറയുന്നുണ്ട്. ബുര്‍ഖ ഉപയോഗിച്ച് യുവതി മുഖം മറയ്‌ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അക്രമികള്‍ ഇവരെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്‌തത്.

ഹോട്ടല്‍ മുറിയില്‍ നിന്നും ഇവരെ പുറത്തിറക്കിയും സംഘം ആക്രമിച്ചിരുന്നതായി പൊലീസ് അറിയിച്ചു. മൂന്ന് ഇരുചക്രവാഹനങ്ങളിലായിട്ടാണ് പ്രതികള്‍ എത്തിയത്. ഹോട്ടലില്‍ നിന്നും യുവതിയേയും യുവാവിനെയും ഒരു കിലോമീറ്റർ അകലെയുള്ള ഒറ്റപ്പെട്ട സ്ഥലത്തേക്ക് ഇവര്‍ കൊണ്ട് പോയി.

അവിടെ വച്ചും സംഘം ഇവരെ മര്‍ദിച്ചു. തുടര്‍ന്ന്, യുവതിയ്‌ക്ക് 500 രൂപ നല്‍കിയ ശേഷം ഇവരോട് നാട്ടിലേക്ക് മടങ്ങാന്‍ അക്രമി സംഘം ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

ഈ സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് യുവതിയുടെ മൊഴി മജിസ്‌ട്രേറ്റിന് മുന്‍പാകെ രേഖപ്പെടുത്തിയത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. സംഭവത്തിന് പിന്നാലെ അപകടത്തില്‍ പെട്ട് പരിക്കേറ്റ പ്രതികളില്‍ ഒരാള്‍ നിലവില്‍ ചികിത്സയിലാണ്.

ആശുപത്രിയില്‍ നിന്നും ഡിസ്‌ചാര്‍ജ് ആകുന്നതിന് പിന്നാലെ തന്നെ ഇയാളെ കസ്റ്റഡിയിലെടുക്കുമെന്നും മറ്റ് പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. അതേസമയം, പ്രതികള്‍ ക്രിമിനല്‍ പശ്ചാത്തലം ഉള്ളവര്‍ അല്ലെന്നും ഇവര്‍ക്ക് ഒരു സംഘടനകളുമായും ബന്ധമില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. കൂട്ടബലാത്സംഗത്തിന് പുറമെ തട്ടിക്കൊണ്ട് പോകല്‍, കൊലപാതക ശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Also Read : എംസിഎ വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദനം; പൊലീസ് ഉദ്യോഗസ്ഥന്‍ അടക്കം 6 പേര്‍ക്കെതിരെ കേസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.