ETV Bharat / bharat

40 ടൺ മെഡിക്കൽ ഓക്‌സിജനുമായി ഐഎന്‍എസ് തർക്കാഷ്

author img

By

Published : May 25, 2021, 7:29 AM IST

ഇന്ത്യൻ നേവി കപ്പലായ തർക്കാഷ് ഖത്തറിൽ നിന്ന് 40 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജനുമായി മുംബൈയിലെത്തി. 20 മെട്രിക് ടൺ വീതമുള്ള രണ്ട് ലിക്വിഡ് മെഡിക്കൽ ഓക്‌സിജൻ കണ്ടെയ്‌നറുകൾ, 760 ഓക്‌സിജൻ സിലിണ്ടറുകൾ, 10 ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ എന്നിവയാണെത്തിയത്.

INS Tarkash brings 40 MT of LMO from Qatar  ins tarkash  40 ടൺ മെഡിക്കൽ ഓക്സിജനുമായി ഐഎന്‍എസ് തർക്കാഷ്  ഐഎന്‍എസ് തർക്കാഷ്
40 ടൺ മെഡിക്കൽ ഓക്സിജനുമായി ഐഎന്‍എസ് തർക്കാഷ്

ന്യൂഡൽഹി: കൊവിഡ് പോരാട്ടത്തിന്‍റെ ഭാഗമായി നടന്ന 'സമുദ്ര സേതു II' ഓപ്പറേഷനിൽ ഇന്ത്യൻ നേവി കപ്പലായ തർക്കാഷ് 40 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്‌സിജനുമായി മുംബൈയിലെത്തി. ഖത്തറിൽ നിന്ന് 20 മെട്രിക് ടൺ വീതമുള്ള രണ്ട് ലിക്വിഡ് മെഡിക്കൽ ഓക്സിജൻ കണ്ടെയ്‌നറുകളും 760 ഓക്‌സിജൻ സിലിണ്ടറുകളും 10 ഓക്‌സിജൻ കോൺസെൻട്രേറ്ററുകളും എത്തിയതായി ഇന്ത്യൻ നാവികസേന ഔദ്യോഗിക പ്രസ്‌താവനയിൽ അറിയിച്ചു.

കൊവിഡ് അതിതീവ്രവ്യാപനം കണക്കിലെടുത്ത് ഓക്‌സിജൻ ആവശ്യകതകൾ നിറവേറ്റുന്നതിനാണ് ഇന്ത്യൻ നാവികസേന 'സമുദ്ര സേതു II' ആരംഭിച്ചത്. മെയ് 11 ന് 1200 ഓക്‌സിജൻ സിലിണ്ടറുകൾ, അഞ്ച് കണ്ടെയ്നറുകളിലായി 100 മെട്രിക് ടൺ മെഡിക്കൽ ഓക്‌സിജൻ എന്നിവ ഐ‌എൻ‌എസ് കൊച്ചി, ഐ‌എൻ‌എസ് തബാർ കപ്പലുകൾ ഇന്ത്യയിലെത്തിച്ചു. അതേസമയം ഐ‌എൻ‌എസ് ഐരാവത്ത് എട്ട് ക്രയോജനിക് ഓക്‌സിജൻ ടാങ്കുകളും 4,000 ഓക്സിജൻ സിലിണ്ടറുകളുമായി വിശാഖപട്ടണത്ത് മെയ് 10ന് എത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് 4,454 പേർ മരിച്ചതായാണ് റിപ്പോർട്ട്. ഇതോടെ മരണസംഖ്യ 3 ലക്ഷത്തിലധികമായി. 2,22,315 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.

Also read: ഇന്ത്യയില്‍ സ്‌പുട്‌നിക് കൊവിഡ് വാക്‌സിന്‍ ഉല്‍പാദനം ആരംഭിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.