കാസർകോട് : എഡിജിപി വിവാദമുണ്ടാക്കിയത് മാധ്യമങ്ങളെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എഡിജിപി ആരെ കണ്ടാലും പാർട്ടിക്ക് പ്രശനമില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ആരെ കാണുന്നു എന്നത് സിപിഎമ്മുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ല.
സന്ദർശനത്തെ തൃശൂർ പൂരമായി കൂട്ടിക്കുഴയ്ക്കുന്ന പ്രതിപക്ഷ നേതാവിൻ്റെ സമീപനത്തെയാണ് എതിർത്തത്. കോൺഗ്രസാണ് ബിജെപിയെ ജയിപ്പിച്ചത്. കണക്കുകൾ അത് വ്യകതമാക്കുന്നുണ്ട്.
ഇപ്പോൾ നടക്കുന്നത് ആടിനെ പട്ടിയാക്കുന്ന രീതിയാണ്. പി വി അൻവർ പരാതി പറയാൻ പ്രത്യേക നമ്പർ വയ്ക്കുന്നതിൽ തെറ്റില്ലെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
Also Read: 'എഡിജിപിയുടെ കൂടിക്കാഴ്‌ച സംബന്ധിച്ചുള്ളത് വാർത്ത മാത്രം'; വിഎസ് സുനിൽകുമാർ