ETV Bharat / state

ചിങ്ങത്തിലെ ചോതി, ഗുരുവായൂരിൽ ഇന്ന് കല്യാണമേളം; നടക്കുന്നത് 356 വിവാഹങ്ങൾ - 356 MARRIAGES IN GURUVAYUR TEMPLE

author img

By ETV Bharat Kerala Team

Published : Sep 8, 2024, 1:33 PM IST

ഇന്ന് ഗുരുവായൂർ അമ്പലനടയിൽ നടക്കുന്നത് റെക്കോഡ് വിവാഹങ്ങൾ. 356 വിവാഹങ്ങളാണ് ഇന്ന് നടക്കുക. പുലര്‍ച്ചെ നാല് മുതലാണ് താലികെട്ട് ആരംഭിച്ചു

ഗുരുവായൂരിൽ കല്ല്യാണം  GURUVAYUR MARRIEGE  ഗുരുവായൂരിൽ വിവാഹം  ഗുരൂവായൂർ അമ്പലം
Guruvayur Sri Krishna Temple (ETV Bharat)
ഗുരുവായൂരില്‍ റെക്കോഡ് കല്ല്യാണം (ETV Bharat)

തൃശൂർ : ഇന്ന് ഓണത്തിന് മുൻപുള്ള അവസാന ഞായറാഴ്‌ച, അതായത് ചിങ്ങമാസത്തിലെ ചോതി നക്ഷത്രം വരുന്ന ദിവസം. ഇന്നത്തെ ദിവസം വിവാഹങ്ങൾ നടത്താൻ നല്ല ദിവസമാണെന്ന് പറയപ്പെടുന്നു.

അതുകൊണ്ട് തന്നെ ഇന്ന് ഗുരുവയൂർ അമ്പലത്തിൽ 356 വിവാഹങ്ങളാണ് നടക്കുന്നത്. ഞായറാഴ്‌ച ദര്‍ശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താന്‍ ദേവസ്വം പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. താലികെട്ട് നടക്കുന്നതിന് തൊട്ടുമുമ്പ് വരെ വിവാഹം ശീട്ടാക്കാന്‍ സൗകര്യമൊരുക്കിയിരുന്നു. പുലര്‍ച്ചെ നാല് മുതല്‍ താലികെട്ട് ആരംഭിച്ചു.

താലികെട്ടിനായി ആറ് മണ്ഡപങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. മണ്ഡപങ്ങളെല്ലാം ഒരു പോലെ അലങ്കരിച്ചു. വരനും വധുവുമടങ്ങുന്ന വിവാഹസംഘം തെക്കേ നടയിലെ പട്ടർകുളത്തിനോട് ചേര്‍ന്നുള്ള താത്‌കാലിക പന്തലിലെ കൗണ്ടറില്‍ നിന്ന് ടോക്കണ്‍ വാങ്ങണം താലികെട്ട് ചടങ്ങിന്‍റെ ഊഴമെത്തുമ്പോള്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ പ്രവേശിപ്പിക്കും.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഊഴമായാല്‍ മണ്ഡപത്തിലെത്തി താലികെട്ട് കഴിഞ്ഞ് തെക്കേ നട വഴി മടങ്ങണം. കിഴക്കേ നടവഴി മടങ്ങാന്‍ അനുവദിക്കില്ല. വധൂവരന്‍മാര്‍ക്കൊപ്പം ഫോട്ടോഗ്രാഫര്‍മാര്‍ ഉള്‍പ്പെടെ 24 പേര്‍ക്ക് മാത്രമാണ് മണ്ഡപത്തിന് സമീപത്തേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.

Also Raed : സെപ്‌റ്റംബർ 8-ന് ഗുരുവായൂരിൽ റെക്കോഡ് കല്യാണം; ദിവസത്തിന്‍റെ പ്രത്യേകത അറിയാം - Guruvayur temple marriage record

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.