ETV Bharat / entertainment

ഉല്ലാസ ബോട്ടില്‍ കുടുംബത്തോടൊപ്പം ഓണാഘോഷം; കുഞ്ഞിന്‍റെ ചിത്രം ആദ്യമായി പങ്കുവച്ച് താരം - AMALA PAUL REVEALS HER SON FACE - AMALA PAUL REVEALS HER SON FACE

ഓണാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്‌റ്റിലാണ് കുഞ്ഞിന്‍റെ ചിത്രം അമല പോള്‍ പങ്കുവച്ചത്. കായല്‍ പശ്ചാത്തലത്തില്‍ വള്ളത്തില്‍ വച്ചാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

AMALA PAUL ILAI ONAM PHOTO AMALA PAUL ONAM PHOTOSHOOT അമല പോൾ ഇളൈ ഫോട്ടോ ജഗദ് ദേശായി അമല പോള്‍
Amala paul and family (Instagram)
author img

By ETV Bharat Entertainment Team

Published : Sep 16, 2024, 11:04 PM IST

പ്രേക്ഷകരുടെ ഇഷ്‌ടതാരമാണ് അമല പോള്‍. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്‍റെ വിവാഹവും ഗര്‍ഭകാലവും പ്രസവവുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ താരം ആരാധകരോട് പങ്കുവച്ചിരുന്നു. ഇപ്പോഴിതാ മകൻ ഇളൈയുടെ മുഖം പ്രേക്ഷകർക്കായി വെളിപ്പെടുത്തിയിരിക്കുകയാണ് അമല പോൾ .

ആദ്യമായാണ് മകന്‍റെ ചിത്രം അമല പോള്‍ പങ്കുവയ്ക്കുന്നത്. ഓണാശംസകള്‍ നേര്‍ന്നുള്ള പോസ്‌റ്റിലാണ് താരം ഭര്‍ത്താവ് ജഗദ് ദേശായിയും മകനും ഒന്നിച്ചുള്ള മനോഹര ചിത്രങ്ങള്‍ പങ്കുവച്ചത്.

കായല്‍ പശ്ചാത്തലത്തില്‍ വള്ളത്തില്‍ വച്ചാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ചുവപ്പും ഗോള്‍ഡന്‍ കസവും വരുന്ന സെറ്റ് സാരിയാണ് അമലയുടെ വേഷം. ഗോള്‍ഡന്‍ നിറത്തിലുള്ള ഡിസൈന്‍ വരുന്ന ബ്ലൗസാണ് സാരിയുടെ ഹൈലൈറ്റ്. ഗോള്‍ഡന്‍ നിറവും ചുവപ്പും കലര്‍ന്ന ഷര്‍ട്ടും കസവ് മുണ്ടുമാണ് ജഗദിന്‍റെ വേഷം. ചുവപ്പും ഗോള്‍ഡന്‍ കളറും ചേര്‍ന്ന ചെറിയ മുണ്ടായിരുന്നു ഇളൈയുടെ ഔട്ട്‌ഫിറ്റ്.

ജിക്‌സണ്‍ ഫ്രാന്‍സിസാണ് ഇവരുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്. സ്വപ്‌ന ഫാത്തിമ കജ്ഹയാണ് സ്‌റ്റൈലിസ്‌റ്റ്. സജിത് ആന്‍ഡ് സുജിത്ത് ആണ് മേക്കപ്പ് ചെയ്‌തത്. കഴിഞ്ഞ നവംബറിലായിരുന്നു അമലയുടെയും ജഗദ് ദേശായിയുടെയും വിവാഹം. ജൂണിലാണ് ഇരുവര്‍ക്കും കുഞ്ഞ് ജനിക്കുന്നത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ടൂറിസം ഹോസ്‌പിറ്റാലിറ്റി മേഖലയില്‍ ജോലി ചെയ്യുന്ന ജഗദ് ഗുജറാത്ത് സ്വദേശിയാണ്. നിലവില്‍ നോര്‍ത്ത് ഗോവയിലെ ആഡംബര ഹോം സ്‌റ്റേയുടെ ഹെഡ് ഓഫ് സെയില്‍സ് ആയാണ് ജോലി ചെയ്യുന്നത്. യാത്രയ്ക്കിടെയാണ് അമല ജഗദിനെ കണ്ടുമുട്ടിയത്. ഇരുവരും അടുത്ത സുഹൃത്തുക്കളാവുകയും പിന്നീട് പ്രണയത്തിലേക്ക് എത്തുകയുമായിരുന്നു.

Also Read: അമല പോളിന്‍റെ വസ്‌ത്രധാരണം: 'നെഗറ്റീവ് കമന്‍റുകൾ കൊണ്ട് മാത്രം സമൂഹത്തെ വിലയിരുത്താനാകില്ല': ജീത്തു ജോസഫ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.