ജമ്മുകശ്‌മീര്‍: ജമ്മുവില്‍ രാജ്യാന്തര അതിര്‍ത്തിയിലുണ്ടായ നുഴഞ്ഞ് കയറ്റ ശ്രമം ഇന്ന് (ശനി, 23-12-2023) രാവിലെ സൈനികര്‍ പരാജയപ്പെടുത്തി. ഏറ്റ് മുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. അഖ്‌നൂരിലെ ഖൗര് സെക്ടറിലാണ് ആയുധ ധാരികളായ നാല് ഭീകരര്‍ രാജ്യാന്തര അതിര്‍ത്തിയിലൂടെ നുഴഞ്ഞ് കയാറാന്‍ ശ്രമിച്ചത് (infiltration bid along international border and mortar shell explosion in jammu and kashmir). കൊല്ലപ്പെട്ട ഭീകരന്‍റെ മൃതദേഹം ഒപ്പമുണ്ടായിരുന്നവര്‍ അതിര്‍ത്തിക്ക് അപ്പുറത്തേക്ക് കൊണ്ട് പോയെന്നും സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു.
അതേസമയം ജമ്മു കശ്‌മീരിലെ സാംബ ജില്ലയില്‍ ചാന്ദ്ലി ഗ്രാമിത്തില്‍ മോര്‍ട്ടാര്‍ ഷെല്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് പരിക്കേറ്റു, ഗ്രാമാതിര്‍ത്തിയിലെ വനമേഖലയില്‍ കണ്ടെത്തിയ മോര്‍ട്ടര്‍ ഷെല്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു(infiltration bid along international border and mortar shell explosion in jammu and kashmir). സംഭവിച്ചത് നിര്‍ഭാഗ്യകരമായ ഒന്നാണെന്ന് പൊലീസ് സൂപ്രണ്ട് ബെനം തോഷ് പറഞ്ഞു. പരിക്കേറ്റ വ്യക്തി അപകട നില തരണം ചെയ്‌തതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മോര്‍ട്ടര്‍ ഷെല്‍ ആരാണ് വനമേഖലയില്‍ നിക്ഷേപിച്ചതെന്നത് അടക്കം കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.
കഴിഞ്ഞ വ്യാഴാഴ്‌ച പൂഞ്ചില്‍ സൈനിക വാഹന വ്യൂഹത്തിന് നേരെ ഭീകര്‍ നടത്തിയ ആക്രമണത്തില്‍ 5 സൈനികര്‍ വീര മൃത്യു വരിച്ചിരുന്നു.
Also Read: ഭീകരാക്രമണം; ജമ്മുവില്‍ 4 സൈനികർക്ക് വീരമൃത്യു, നിരവധി പേർക്ക് പരിക്ക്