ഭോപ്പാൽ: ബന്ധുക്കളുമായി ഫോണിൽ ചാറ്റ് ചെയ്തതിന് മധ്യപ്രദേശിൽ സഹോദരിമാർക്ക് ക്രൂര മർദനം. ജൂൺ 22 ന് ധാർ ജില്ലയിലെ പിപാൽവ ഗ്രാമത്തിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പിടികൂടിയതായി പൊലീസ് അറിയിച്ചു.
പെൺകുട്ടികളെ മർദിക്കുന്ന വീഡിയോ സമൂഹമാധ്യമത്തിലൂടെ പ്രചരിച്ച സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സ്‌ത്രീകൾ ഉൾപ്പെടെയുള്ളവർ ചേർന്നായിരുന്നു മർദനം. അന്വേഷണത്തിൽ മർദിച്ചത് യുവതികളുടെ കുടുംബാംഗങ്ങൾ ആണെന്ന് വ്യക്തമായി.
also read:രാജസ്ഥാനില്‍ ട്രാക്‌ടറും കാറും കൂട്ടിയിടിച്ച് അപകടം; 6 പേര്‍ മരിച്ചു
അമ്മാവന്‍റെ മക്കളുമായി ഫോണിൽ മെസേജ് അയച്ചതിനാണ് യുവതികളെ മർദിച്ചത്. തങ്ങളുടെ പിതൃസഹോദരന്മാരും മറ്റ് കുടുംബാംഗങ്ങളും ചേർന്ന് വടികൊണ്ട് ആക്രമിച്ചതായി യുവതികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സ്ത്രീകൾക്കെതിരായ നിരവധി കുറ്റകൃത്യങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പ്രതികൾക്ക് കഠിന ശിക്ഷ നൽകുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.