ETV Bharat / bharat

Indias Public Toilets Remain Unimproved ഇന്ത്യയിൽ പൊതു ശൗചാലയങ്ങളുടെ ദുരവസ്ഥയിൽ മാറ്റമില്ല; പുതിയ സർവേ റിപ്പോർട്ട് പുറത്ത്

No Improvement In Public Toilets Across India : പൊതു ശൗചാലയങ്ങള്‍ ഉപയോഗിക്കുന്നതിനെക്കാള്‍ വാണിജ്യ സ്ഥാപനങ്ങളിലെ ശുചിമുറികള്‍ ഉപയോഗിക്കാനാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം ആളുകളും താത്‌പര്യപ്പെട്ടത്. മുംബൈ, ഡൽഹി, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിൽ പോലും പൊതു ശുചിമുറികൾ ഉപയോഗിക്കാൻ ആളുകൾ മടിക്കുന്നതായും സർവേയിൽ കണ്ടെത്തി.

Etv Bharat Survey shows people find no improvement in public toilets across country  Indias Public Toilets  Survey on Indias Public Toilets  Indias Public Toilets Condition  Local Circle Survey  Local Circle Survey on Toilets  Local Circle Toilet Review  പൊതു ശൗചാലയങ്ങള്‍  പൊതു ശുചിമുറികള്‍  Swachh Bharat Mission  സ്വച്ഛ് ഭാരത് മിഷന്‍
Indias Public Toilets Remain Unimproved- Survey Reports Published
author img

By ETV Bharat Kerala Team

Published : Oct 2, 2023, 8:01 PM IST

ന്യൂഡൽഹി: ഇന്ത്യ സ്വച്ഛ് ഭാരത് മിഷന്‍റെ ഒന്‍പതാം വർഷം ആഘോഷിക്കുന്ന വേളയിലും രാജ്യത്തെ പൊതു ശൗചാലയങ്ങളുടെ അവസ്ഥ പരിതാപകരമെന്ന് സര്‍വേ. ഇപ്പോഴും ഭൂരിഭാഗം ഇന്ത്യക്കാര്‍ പൊതു ശുചിമുറികളുടെ കാര്യത്തില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് കരുതുന്നതായാണ് സർവേയിലെ കണ്ടെത്തല്‍ (Indias Public Toilets Remain Unimproved- Survey Reports Published). കമ്മ്യൂണിറ്റി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ലോക്കൽ സർക്കിളാണ് (LocalCircle) സർവേ നടത്തിയത്.

ഇന്ത്യയിലെ 341 ജില്ലകളിലാണ് സര്‍വേ നടന്നത്. സർവേയിൽ ആകെ 39,000 പ്രതികരണങ്ങൾ ലഭിച്ചു. സർവേയിൽ പങ്കെടുത്ത 69 ശതമാനം പേർ പുരുഷന്മാരും 31 ശതമാനം പേർ സ്ത്രീകളുമാണ്. ജനങ്ങള്‍ പുറത്തായിരിക്കുമ്പോൾ ശുചിമുറി ഉപയോഗിക്കേണ്ടിവന്നാല്‍ എന്താണ് ചെയ്യുന്നതെന്നാണ് സർവേയിൽ പ്രധാനമായി ഉന്നയിച്ച ചോദ്യം.

പൊതു ശൗചാലയങ്ങള്‍ ഉപയോഗിക്കുന്നതിനെക്കാള്‍ വാണിജ്യ സ്ഥാപനങ്ങളിലെ ശുചിമുറികള്‍ ഉപയോഗിക്കാനാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം ആളുകളും താത്‌പര്യപ്പെട്ടത്. മുംബൈ, ഡൽഹി, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിൽ പോലും പൊതു ശുചിമുറികൾ ഉപയോഗിക്കാൻ ആളുകൾ മടിക്കുന്നതായും സർവേയിൽ കണ്ടെത്തി. എന്നാൽ സുലഭ് ഇന്‍റർനാഷണൽ പോലുള്ള സന്നദ്ധ സംഘടനകൾ നിയന്ത്രിക്കുന്ന ശൗചാലയങ്ങളെപ്പറ്റി പൊതുവെ നല്ല അഭിപ്രായമാണ് സർവേയിൽ പങ്കെടുത്തവർ നൽകിയത്.

Also read: തലസ്ഥാനത്തെ ഷീ ടോയ്‌ലറ്റുകൾ എവിടെ? സ്ത്രീകള്‍ പ്രതികരിക്കുന്നു

സർവേയിൽ പങ്കെടുത്ത 42 ശതമാനം നഗരവാസികൾ തങ്ങളുടെ നഗരത്തിൽ/ജില്ലയിൽ പൊതു ശുചിമുറികളുടെ ലഭ്യത മെച്ചപ്പെട്ടിട്ടുണ്ടെന്ന് വിശ്വസിക്കുന്നവരാണ്. എന്നാൽ 52 ശതമാനം പേർ പൊതു ശുചിമുറികളുടെ അവസ്ഥയിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് അഭിപ്രായം രേഖപ്പെടുത്തി. സർവേയിൽ പങ്കെടുത്തവരിൽ 37 ശതമാനമാളുകളും പൊതു ശൗചാലയങ്ങള്‍ ശരാശരി നിലവാരത്തിലാണെന്നും പ്രവർത്തനക്ഷമമാണെന്നും കണ്ടെത്തി. 25 ശതമാനം പേർ പൊതു ശൗചാലയങ്ങള്‍ ശരാശരിയിൽ താഴെ നിലവാരത്തിലാണെന്ന് രേഖപ്പെടുത്തി. 16 ശതമാനം പേർ അവ ദുസ്സഹമാണെന്ന് ചൂണ്ടിക്കാട്ടി. 12 ശതമാനം പേർ പൊതു ശൗചാലയങ്ങള്‍ വളരെ മോശമാണെന്ന് കണ്ടെത്തി. അകത്ത് കയറിയെങ്കിലും ഉപയോഗിക്കാനാകാതെ പുറത്തിറങ്ങിയവരാണ് ഈ 12 ശതമാനം പേർ.

പൊതു ശൗചാലയങ്ങളിലെ ശുചിത്വത്തിന്‍റെയും വൃത്തിയുടെയും അറ്റകുറ്റപ്പണികളുടെയും അഭാവമാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും ചൂണ്ടിക്കാട്ടിയ പ്രശ്‌നം. പൊതു ശൗചാലയങ്ങള്‍ ഉപയോഗിക്കുന്നതിനെക്കാള്‍ വാണിജ്യ സ്ഥാപനങ്ങളിലെ ശുചിമുറികള്‍ ഉപയോഗിക്കാനാണ് സര്‍വേയില്‍ പങ്കെടുത്ത 68 ശതമാനം പേരും താത്‌പര്യപ്പെട്ടത്. ഇതിനു കാരണം തേടിയപ്പോൾ 10 ശതമാനം പേർ മാത്രമാണ് ചുറ്റുവട്ടത്തെ പൊതു ശൗചാലയങ്ങൾ നന്നായി പരിപാലിക്കപ്പെടുന്നുണ്ടെന്ന അഭിപ്രായം രേഖപ്പെടുത്തിയത്. 53 ശതമാനം പേരും പൊതു ശൗചാലയങ്ങൾ മോശമോ ഉപയോഗശൂന്യമോ ആയ അവസ്ഥയിലാണെന്ന് രേഖപ്പെടുത്തി.

Also Read: ആലപ്പുഴയിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ഇ-ടോയ്‌ലറ്റുകൾ നോക്കുകുത്തിയാകുന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.