എയിലറ്റ് : 2021ലെ വിശ്വസുന്ദരി കിരീടം ഇന്ത്യക്കാരി ഹർനാസ് സന്ധുവിന്. 21കാരിയായ ഹര്‍നാസ് ചണ്ഡീഗഡ് സ്വദേശിനിയാണ്. പാരഗ്വയിലെയും ദക്ഷിണാഫ്രിക്കയിലെയും മത്സരാർഥികളെ പിന്തള്ളിയാണ് ഹർനാസ് കിരീടം ചൂടിയത്.
21 വർഷത്തിന് ശേഷമാണ് വിശ്വ സുന്ദരി പട്ടം ഇന്ത്യയിലെത്തുന്നത്. നേരത്തെ സുസ്‌മിത സെന്‍ (1994), ലാറ ദത്ത (2000) എന്നീ ഇന്ത്യക്കാര്‍ വിശ്വ സുന്ദരി കിരീടം നേടിയിട്ടുണ്ട്. ഇസ്രയേലിലെ എയിലറ്റിലാണ് 70ാമത് മിസ് യൂണിവേഴ്‌സ് മത്സരം നടന്നത്.
-
FINAL STATEMENT: India. #MISSUNIVERSE
— Miss Universe (@MissUniverse) December 13, 2021 " class="align-text-top noRightClick twitterSection" data="
The 70th MISS UNIVERSE Competition is airing LIVE around the world from Eilat, Israel on @foxtv pic.twitter.com/wwyMhsAyvd
">FINAL STATEMENT: India. #MISSUNIVERSE
— Miss Universe (@MissUniverse) December 13, 2021
The 70th MISS UNIVERSE Competition is airing LIVE around the world from Eilat, Israel on @foxtv pic.twitter.com/wwyMhsAyvdFINAL STATEMENT: India. #MISSUNIVERSE
— Miss Universe (@MissUniverse) December 13, 2021
The 70th MISS UNIVERSE Competition is airing LIVE around the world from Eilat, Israel on @foxtv pic.twitter.com/wwyMhsAyvd
കഴിഞ്ഞ വർഷത്തെ മിസ് വിജയി ആൻഡ്രിയ മെസ തന്‍റെ കിരീടം ഹർനാസ് സന്ധുവിനെ അണിയിച്ചു. പരാഗ്വേയുടെ നാദിയ ഫെരേര ഫസ്റ്റ് റണ്ണറപ്പായും ദക്ഷിണാഫ്രിക്കയുടെ ലാലേല എംസ്വാനെ സെക്കന്‍റ് റണ്ണറപ്പായും പ്രഖ്യാപിക്കപ്പെട്ടു.
ചണ്ഡീഗഡിലെ ശിവാലിക് പബ്ലിക് സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഹര്‍നാസ് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണ്.
2017ല്‍ ടൈംസ് ഫ്രഷ് ഫേസ് കോണ്ടസ്റ്റിലൂടെയാണ് ഹർനാസ് സൗന്ദര്യമത്സരങ്ങളിൽ പങ്കെടുത്ത് തുടങ്ങുന്നത്. മിസ് യൂണിവേഴ്‌സ് ഇന്ത്യ 2021, ഫെമിന മിസ് ഇന്ത്യ പഞ്ചാബ് 2019 അടക്കം നിരവധി മത്സരങ്ങളിൽ ഹര്‍നാസ് കിരീടം ചൂടിയിട്ടുണ്ട്. ചില പഞ്ചാബി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്.