ശ്രീനഗർ : ജമ്മു കശ്‌മീരിലെ റിയാസി ജില്ലയിൽ രാജ്യത്തെ ആദ്യ കേബിൾ സ്റ്റേ റെയിൽവേ പാലം സാക്ഷാത്കരിച്ചു. അൻജി ഖാഡ് എന്നറിയപ്പെടുന്ന പാലത്തിന്‍റെ പണികൾ പൂർത്തിയായതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് മാധ്യമങ്ങളെ അറിയിച്ചു. കേബിൾ സ്റ്റേ റെയിൽവേ പാലത്തില്‍ 96 കേബിളുകളും സജ്ജമാക്കിയിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി, 11 മാസം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയതെന്നും അറിയിച്ചു.
രാജ്യത്തെ ആദ്യ റെയില്‍വേ കേബിൾ പാലം യാഥാര്‍ഥ്യമാക്കിയതില്‍ അധികൃതര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനവും ലഭിച്ചിട്ടുണ്ട്. കേബിൾ ബ്രിഡ്‌ജ് പദ്ധതിയുടെ വിവിധ ഘട്ടങ്ങളുടെ വിശദവിവരങ്ങൾ അടങ്ങിയ വീഡിയോ മന്ത്രി ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തു. 848.7 മെട്രിക് ടൺ ഭാരമുള്ള 653 കിലോമീറ്റർ നീളമുള്ള കേബിൾ സ്‌ട്രാൻഡാണ് പാലത്തിൽ ഉപയോഗിച്ചിരിക്കുന്നത്.
-
In 11 months, India’s first cable stayed rail bridge is ready.
— Ashwini Vaishnaw (@AshwiniVaishnaw) April 28, 2023 " class="align-text-top noRightClick twitterSection" data="
All 96 cables set! #AnjiKhadBridge
PS: Total length of cable strands 653 km🌁 pic.twitter.com/CctSXFxhfa
">In 11 months, India’s first cable stayed rail bridge is ready.
— Ashwini Vaishnaw (@AshwiniVaishnaw) April 28, 2023
All 96 cables set! #AnjiKhadBridge
PS: Total length of cable strands 653 km🌁 pic.twitter.com/CctSXFxhfaIn 11 months, India’s first cable stayed rail bridge is ready.
— Ashwini Vaishnaw (@AshwiniVaishnaw) April 28, 2023
All 96 cables set! #AnjiKhadBridge
PS: Total length of cable strands 653 km🌁 pic.twitter.com/CctSXFxhfa
ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽവേ പദ്ധതിയുടെ ഭാഗമായ ഈ കേബിൾ പാലം കത്ര ഭാഗത്തെ T2 ടണലിനെയും റിയാസി ഭാഗത്തെ T3 ടണലിനെയും ബന്ധിപ്പിക്കുന്നു. ഒറ്റവരി റെയിൽവേ ട്രാക്കും 3.75 മീറ്റർ വീതിയുള്ള സർവീസ് റോഡും പാലത്തിനുണ്ട്. ചെനാബ് നദിയുടെ കൈവഴിയായ അൻജി ഖാഡിലാണ് പാലം ഉയർന്നത്. അന്‍ജി ഖാഡ് കേബിൾ ബ്രിഡ്‌ജ് യഥാർഥത്തിൽ ഒരു എഞ്ചിനീയറിംഗ് അത്ഭുതമായി കണക്കാക്കപ്പെടുന്നു. കഠിനമായ ഭൂപ്രകൃതി പാലത്തിന്‍റെ പൂർത്തീകരണം വരെ വെല്ലുവിളിയായി തുടർന്നിരുന്നു.
രാജ്യത്തെ ആദ്യ കേബിൾ റെയിൽവേ പാലം റിയാസിയിൽ പൂർത്തിയായതോടെ പുതു ചരിത്രം സൃഷ്‌ടിക്കപ്പെടുന്നുവെന്ന് നോർത്തേൺ റെയിൽവേ പ്രതികരിച്ചു. കാശ്‌മീർ താഴ്‌വരയെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിൽ അൻജി ഖാഡ് പാലം നിർണായക പങ്ക് വഹിക്കും.