ETV Bharat / bharat

'റഷ്യയ്ക്കുവേണ്ടി പ്രചാരവേല നടത്തുന്നു' ; മൂന്ന് ഇന്ത്യന്‍ പ്രമുഖരുടെ പേരുകള്‍ പുറത്തുവിട്ട് യുക്രൈൻ

എൻഎസ്ഇബി മുൻ ചെയർമാൻ പി.എസ് രാഘവൻ, മാധ്യമപ്രവർത്തകൻ സയീദ് നഖ്‌വി, ടെലികോം വിദഗ്‌ധൻ സാം പിത്രോഡ എന്നിവർക്കെതിരെയാണ് യുക്രൈൻ രംഗത്തെത്തിയിരിക്കുന്നത്

Ukraine Russian Propagandists list  Indians in Ukraine Russian Propagandists list  യുക്രൈൻ റഷ്യ പ്രചാരകർ പട്ടിക  റഷ്യൻ പ്രചാരകരുടെ പട്ടികയിൽ സാം പിത്രോഡ ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ  സാം പിത്രോഡ  പി എസ് രാഘവൻ  മാധ്യമപ്രവർത്തകൻ സയീദ് നഖ്‌വി
യുക്രൈനിന്‍റെ റഷ്യൻ പ്രചാരകരുടെ പട്ടികയിൽ സാം പിത്രോഡ ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ
author img

By

Published : Jul 28, 2022, 1:58 PM IST

ന്യൂഡൽഹി : റഷ്യയ്ക്ക് വേണ്ടി പ്രചാരവേല നടത്തുന്നുവെന്ന് ആരോപിച്ച് ഇന്ത്യക്കാരായ മൂന്ന് പ്രമുഖര്‍ക്കെതിരെ യുക്രൈൻ രംഗത്ത്. ദേശീയ സുരക്ഷ ഉപദേശക ബോർഡിന്‍റെ (എൻഎസ്ഇബി) മുൻ ചെയർമാൻ പി.എസ് രാഘവൻ, മാധ്യമപ്രവർത്തകൻ സയീദ് നഖ്‌വി, ടെലികോം വിദഗ്‌ധൻ സാം പിത്രോഡ എന്നിവർക്കെതിരെയാണ് യുക്രൈൻ നാഷണൽ സെക്യൂരിറ്റി ആൻഡ് ഡിഫൻസ് കൗൺസിലിന്‍റെ അനുബന്ധ സ്ഥാപനമായ സെന്‍റർ ഫോർ കൗണ്ടറിങ് ഡിസ്ഇൻഫർമേഷൻ (സിസിഡി) ആരോപണവുമായി എത്തിയത്.

സിസിഡി തയാറാക്കി ജൂലൈ 14ന് പുറത്തിറക്കിയ, റഷ്യൻ ആശയങ്ങൾ പ്രചരിപ്പിക്കുന്നവരുടെ പട്ടികയിൽ മൂവരുടെയും പേരുകള്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. പേര് ചേര്‍ക്കുന്നതിന് സ്വീകരിച്ച മാനദണ്ഡങ്ങൾ വ്യക്തമല്ല. എന്നാൽ 'റഷ്യയ്ക്ക് വേണ്ടി പ്രചാരവേല നടത്തുന്നവർ' എന്ന് ചാപ്പകുത്തിയാണ് സിസിഡി പട്ടിക പ്രസിദ്ധീകരിച്ചത്.

മുൻ അഭിഭാഷക പോളിന ലൈസെങ്കോ ആണ് കഴിഞ്ഞ വർഷം യുക്രൈൻ പ്രസിഡന്‍റ് വ്ലാഡിമിർ സെലെൻസ്‌കി സ്ഥാപിച്ച സിസിഡിയ്ക്ക് നേതൃത്വം നൽകുന്നത്. ഫെബ്രുവരി 24ന് യുക്രൈനിലുണ്ടായ റഷ്യൻ സേന അധിനിവേശത്തിന് ശേഷം യുദ്ധവുമായി ബന്ധപ്പെട്ട നിരവധി ലേഖനങ്ങൾ കേന്ദ്രം പ്രസിദ്ധീകരിച്ചിരുന്നു. യുഎസ് നിയമനിർമാതാക്കൾ, യൂറോപ്യൻ രാഷ്‌ട്രീയക്കാർ, ചൈനീസ് അക്കാദമിക് വിദഗ്‌ധർ ഉൾപ്പടെ 75ലധികം പേർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഇന്ത്യയുടെ കമ്പ്യൂട്ടർ, ഐടി വിപ്ലവത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്ന സാം പിത്രോഡ മൻമോഹൻ സിങ്ങിന്‍റെ കാലത്ത് പ്രധാനമന്ത്രിയുടെ ഉപദേശകനായിരുന്നു. വിരമിച്ച വിദേശകാര്യ ഉദ്യോഗസ്ഥനായ പി.എസ് രാഘവൻ, റഷ്യയിലെ ഇന്ത്യൻ അംബാസഡറായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. യുക്രൈൻ സൈന്യം വിജയിക്കുമെന്നത് മിഥ്യാധാരണ ആയിരുന്നു, പാശ്ചാത്യ രാജ്യങ്ങൾ റഷ്യൻ പ്രസിഡന്‍റിനെതിരെ കുപ്രചരണം നടത്തുന്നു തുടങ്ങിയ കാര്യങ്ങള്‍ പ്രചരിപ്പിച്ചുവെന്നതാണ് നഖ്‌വിയുടെ മേൽ യുക്രൈൻ ആരോപിക്കുന്ന കുറ്റം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.