ETV Bharat / bharat

തുര്‍ക്കി ഭൂകമ്പം: തകര്‍ന്നുവീണ കെട്ടിടത്തിനുള്ളില്‍ നിന്ന് കാണാതായ ഇന്ത്യന്‍ പൗരന്‍റെ മൃതദേഹം കണ്ടെടുത്തു

മലാട്യയിലെ അനട്ടോളിയ പ്രദേശത്തുള്ള മള്‍ട്ടി സ്‌റ്റോറി എന്ന ഹോട്ടലിന്‍റെ തകര്‍ന്ന അവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിന്നുമാണ് ഇന്ത്യന്‍ പൗരനായ വിജയ്‌ കുമാറിന്‍റെ മൃതദേഹം കണ്ടെടുത്തത്

turkey earthquake  earthquake  indian man body pulled out of turkey  latest news in uttarakhand  vijay kumar pokriyal  latest national news  തുര്‍ക്കിയിലെ ഭൂകമ്പം  ഇന്ത്യന്‍ പൗരന്‍റെ മൃതദേഹം കണ്ടെടുത്തു  മള്‍ട്ടി സ്‌റ്റോറി  വിജയ്‌ കുമാര്‍ പൊക്രിയാല്‍  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
തുര്‍ക്കി ഭൂകമ്പം; തകര്‍ന്നുവീണ കെട്ടിടത്തിനുള്ളില്‍ നിന്ന് ഇന്ത്യന്‍ പൗരന്‍റെ മൃതദേഹം കണ്ടെടുത്തു
author img

By

Published : Feb 11, 2023, 7:52 PM IST

Updated : Feb 11, 2023, 8:37 PM IST

ഡെറാഡൂൺ: തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ തകര്‍ന്നുവീണ കെട്ടിടാവശിഷ്‌ടത്തില്‍ നിന്ന് കാണാതായ ഇന്ത്യന്‍ പൗരന്‍റെ മൃതദേഹം കണ്ടെത്തി. ഉത്തരാഖണ്ഡ് സ്വദേശിയായ വിജയ്‌ കുമാര്‍ പൊക്രിയാല്‍(35) എന്നയാളുടെ മൃതദേഹമാണ് രക്ഷപ്രവര്‍ത്തകര്‍ കണ്ടെടുത്തത്. രക്ഷപ്രവര്‍ത്തകര്‍ കുടുംബാംഗങ്ങള്‍ക്ക് അയച്ച് കൊടുത്ത ഫോട്ടോയില്‍ നിന്നും വിജയ്‌ കുമാറിന്‍റെ വലതു കയ്യിലെ ടാറ്റു വഴിയാണ് ഇയാളുടെ മൃതദേഹം തിരിച്ചറിഞ്ഞത്.

മലാട്യയിലെ അനട്ടോളിയ പ്രദേശത്തുള്ള മള്‍ട്ടി സ്‌റ്റോറി എന്ന ഹോട്ടലിന്‍റെ തകര്‍ന്ന അവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിന്നുമാണ് ഇയാളുടെ മൃതദേഹം കണ്ടെടുത്തത്. തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ മരിച്ച ഏക ഇന്ത്യന്‍ പൗരനാണ് വിജയ്‌ കുമാര്‍. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി തുര്‍ക്കിയിലേക്ക് പുറപ്പെട്ടതായിരുന്നു ഇയാള്‍.

മൃതദേഹം നാട്ടിലെത്തിക്കാള്ള ശ്രമത്തില്‍ ഇന്ത്യന്‍ എംബസി: ജനുവരി 23 മുതല്‍ മള്‍ട്ടി സ്‌റ്റോറി ഹോട്ടലില്‍ താമസിച്ച് വരികയായിരുന്നു വിജയ്‌ കുമാര്‍. ബെംഗളൂരു ആസ്ഥാനമായുള്ള പീനിയ ഇന്‍ഡസ്‌ട്രിയല്‍ എസ്‌റ്റേറ്റിലെ ഗ്യാസ് പൈപ്പ്ലൈന്‍ എഞ്ചിനിയറായിരുന്നു ഇയാള്‍. 24,000 ജനങ്ങളുടെ ജീവന്‍ കവര്‍ന്ന ഭൂകമ്പത്തില്‍ വിജയ്‌ കുമാറിനെയും കാണാതായിരുന്നു.

ഇന്നലെ പുലര്‍ച്ചെ ഹോട്ടലിന്‍റെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിന്ന് ഇയാളുടെ പാസ്‌പോര്‍ട്ടും മറ്റ് സാധനങ്ങളും രക്ഷപ്രവര്‍ത്തകര്‍ക്ക് ലഭിച്ചിരുന്നുവെങ്കിലും വിജയ്‌ കുമാറിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് ഇന്ന് നടത്തിയ തെരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് തുര്‍ക്കിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

'ഫെബ്രുവരി ആറിന് നടന്ന ഭുകമ്പത്തില്‍ ഇന്ത്യന്‍ പൗരനായ ശ്രീ വിജയ്‌ കുമാറിന്‍റെ മൃതദേഹം കണ്ടെടുത്ത വിവരം വ്യസന സമേതം ഞങ്ങള്‍ അറിയിച്ചിരുന്നു. ബിസിനസ് ട്രിപ്പിന്‍റെ ഭാഗമായി തുര്‍ക്കിയിലെത്തിയതായിരുന്നു വിജയ്‌ കുമാര്‍. വിജയ്‌ കുമാറിന് ആദരാജ്ഞലികള്‍ അര്‍പ്പിക്കുകയാണ്. എത്രയും വേഗം തന്നെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ നടത്തുകയാണെന്ന്' എംബസി ട്വീറ്റ് ചെയ്‌തു.

  • We inform with sorrow that the mortal remains of Shri Vijay Kumar, an Indian national missing in Turkiye since February 6 earthquake, have been found and identified among the debris of a hotel in Malatya, where he was on a business trip.@PMOIndia @DrSJaishankar @MEAIndia
    1/2

    — India in Türkiye (@IndianEmbassyTR) February 11, 2023 " class="align-text-top noRightClick twitterSection" data=" ">

വിജയ്‌ കുമാറിനെ കാണാതായ വിവരം അറിയിച്ചത് സഹോദരന്‍: കാണാതായ വിജയ്‌ കുമാറിന്‍റെ മൃതദേഹം കണ്ടെടുത്ത വിവരം തുര്‍ക്കി എംബസി അറിയിച്ചിരുന്നുവെന്ന് വിജയ്‌ കുമാറിന്‍റെ സഹോദരന്‍ പറഞ്ഞു. വിജയ്‌യെ കാണാതായി എന്നറിയിച്ചുകൊണ്ട് സഹോദരന്‍ അരുണ്‍, നിരന്തരം എംബസിയെ ബന്ധപ്പെട്ടിരുന്നു. മൂന്ന് ദിവസത്തിനകം മൃതദേഹം ഇന്ത്യയിലെത്തുമെന്ന് എംബസി അറിയിച്ചതായി അരുണ്‍ പറഞ്ഞു.

ജനുവരി 22നാണ് വിജയ്‌ ബെംഗളൂരുവില്‍ നിന്നും തുര്‍ക്കിയിലേക്ക് പുറപ്പെട്ടത്. ഭൂകമ്പത്തെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ക്ക് വിജയ്‌യെ ബന്ധപ്പെടുവാന്‍ സാധിച്ചിരുന്നില്ല. ഭൂകമ്പം സംഭവിച്ചു എന്നറിഞ്ഞതിന് ശേഷം വീഡിയോ കോള്‍ വഴി വിജയെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്ന് സഹോദരന്‍ പറഞ്ഞു.

ഫെബ്രുവരി ആറിന് ഭൂകമ്പം ഉണ്ടായത് മുതല്‍ വിജയുമായി കുടുംബാംഗങ്ങള്‍ക്ക് ആശയവിനിമയം നടത്താന്‍ സാധിച്ചിരുന്നില്ല. നിലവില്‍, മൃതദേഹം റോഡ് മാര്‍ഗം ഇസ്‌താംബൂളില്‍ എത്തിച്ചിട്ടുണ്ടെന്ന് അരുണ്‍ അറിയിച്ചു.

ലോകം കണ്ട ഏറ്റവും വലിയ ഭൂകമ്പം: തുര്‍ക്കി-സിറിയ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 24,000 കടന്നിരിക്കുകയാണ്. ഭൂകമ്പാവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിന്ന് നിരവധി പേരെയാണ് പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 40,000 കടക്കുമെന്നാണ് ഐക്യരാഷ്‌ട്ര സഭയുടെ വിലയിരുത്തല്‍.

തുര്‍ക്കിയിലും സിറിയയിലും റിക്‌ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ, കഹ്‌റാമന്‍സാണ് ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം. തുടര്‍ച്ചയായുണ്ടായ മൂന്ന് ഭുകമ്പങ്ങളാണ് ഇരു രാജ്യങ്ങള്‍ക്കും നാശം വിതച്ചത്. കെട്ടിടാവശിഷ്‌ടങ്ങള്‍ക്കുള്ളില്‍ നിന്ന് പതിനായിരക്കണക്കിനാളുകളെ ഇനിയും കണ്ടത്തേണ്ടതുണ്ടെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.

also read: കരച്ചിലടങ്ങാതെ തുര്‍ക്കിയും സിറിയയും : ഭൂകമ്പത്തില്‍ 24,000 കടന്ന് മരണ സംഖ്യ ; രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ

Last Updated : Feb 11, 2023, 8:37 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.