ETV Bharat / bharat

ടെക്‌സസിലെ മാളിൽ നടന്ന കൂട്ടവെടിവയ്‌പ്പ്; കൊല്ലപ്പെട്ടവരിൽ തെലങ്കാന സ്വദേശിയായ എഞ്ചിനീയറും

അമേരിക്കയിലെ ടെക്‌സസിലുണ്ടായ വെടിവയ്‌പ്പിൽ തെലങ്കാന സ്വദേശിയായ എഞ്ചിനീയർ ഉൾപ്പടെ ഒന്‍പത് പേർ കൊല്ലപ്പെട്ടു. പൊലീസ് അക്രമിയേയും കൊലപ്പെടുത്തി

author img

By

Published : May 8, 2023, 5:33 PM IST

indian engineer dead in us  shooting incident in Texas  Indian engineer was killed Texas  Mass shooting  ടെക്‌സസിലുണ്ടായ വെടിവയ്‌പ്പ്  വെടിവയ്‌പ്പ്  കൂട്ടവെയ്‌പ്പ്  ഇന്ത്യൻ എഞ്ചിനീയർ കൊല്ലപ്പെട്ടു  അമേരിക്കയിൽ വെടിവയ്‌പ്പ്  അമേരിക്ക
ടെക്‌സസിലെ മാളിൽ നടന്ന കൂട്ടവെടിവയ്‌പ്പ്

വാഷിങ്‌ടൺ: യുഎസിലെ ടെക്‌സസിലുണ്ടായ വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടവരിൽ ഇന്ത്യൻ എഞ്ചിനീയർ ഉൾപ്പെട്ടതായി അധികൃതർ അറിയിച്ചു. ശനിയാഴ്‌ച വൈകിട്ട് പ്രാദേശിക സമയം മൂന്നരയ്‌ക്ക് ഡാലസിലെ അലൻ പ്രീമിയം ഔട്ട്‌ലെറ്റിലാണ് തോക്കുധാരിയായ ഒരാൾ വെടിവയ്‌പ്പ് നടത്തിയത്. തെലങ്കാന നൽഗൊണ്ട ജില്ലയിലെ ഹുസൂർ നഗർ സ്വദേശിയായ ഐശ്വര്യ തടികൊണ്ട (27)ആണ് കൊല്ലപ്പെട്ട ഇന്ത്യക്കാരി.

വെടിവെയ്‌പ്പിൽ ഐശ്യര്യയടക്കം ഒൻപത് പേര്‍ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. പൊലീസ് തിരിച്ച് വെടിവച്ചതിനെ തുടർന്ന് തോക്കുധാരിയായ മൗറീഷ്യോ ഗാർഷ്യയും കൊല്ലപ്പെട്ടു. പ്രദേശത്ത് പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഗാർഷ്യയയെ വെടിവച്ചത്.

അപകടത്തിൽ മാളിലെ സെക്യൂരിറ്റി ജീവനക്കാരനും മരണപ്പെട്ടിട്ടുണ്ട്. മരിച്ചവരിൽ കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു.

also read : ടെക്‌സസിലെ മാളിൽ വെടിവയ്‌പ്പ് : എട്ട് പേര്‍ കൊല്ലപ്പെട്ടു, അക്രമിയെ പൊലീസ് കൊലപ്പെടുത്തി

ഐശ്വര്യയുടെ മരണത്തിൽ തകർന്ന് കുടുംബം: രംഗ റെഡ്ഡി ജില്ല കോടതിയിൽ ജഡ്‌ജിയാണ് ഐശ്വര്യയുടെ അച്ഛൻ നർസിറെഡ്ഡി. അമേരിക്കയിൽ രണ്ട് വർഷത്തിലേറെയായി സ്ഥിരതാമസക്കാരിയായ ഐശ്വര്യ, പെർഫെക്‌റ്റ് ജനറൽ കോൺട്രാക്‌ടേഴ്‌സ് കമ്പനിയിൽ പ്രോജക്‌ട് മാനേജറായി ജോലി ചെയ്യുകയാണ്. ഐശ്വര്യ സുഹൃത്തുമൊത്ത് മാളിൽ ഷോപ്പിങിനായി പോയപ്പോഴായിരുന്നു അപകടം നടന്നത്.

സുഹൃത്ത് പരിക്കുകളോടെ ചികിത്സയിലാണ്. അതേസമയം അമേരിക്കയിലെ 90 ശതമാനം തെലുങ്കരും ടെക്‌സാസിലാണ് താമസിക്കുന്നത്. അമേരിക്കയിൽ ജോലിക്ക് പോകുന്നവർക്ക് സാമൂഹിക സുരക്ഷയില്ലെന്നും ഐശ്വര്യയുടെ മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ മുൻകൈയെടുക്കണമെന്നും ഐശ്വര്യയുടെ ബന്ധു ടിപിസിസി പ്രസിഡന്‍റ് രേവന്ത് റെഡ്ഡി പറഞ്ഞു.

also read : അച്ഛന്‍റെ തോക്കുമായി സ്‌കൂളിലെത്തി വെടിവച്ചു; 8 കുട്ടികളും സുരക്ഷ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു

അവസാനിക്കാതെ കൂട്ട വെടിവയ്‌പ്പുകൾ : ഗൺ വയലൻസ് ആർക്കൈവ് പ്രകാരം 2023 ൽ ഇതുവരെ 198 കൂട്ട വെടിവയ്‌പ്പുകൾ അമേരിക്കയിൽ നടന്നിട്ടുണ്ട്. 2022 മെയ്‌ 24 ന് ടെക്‌സസിലെ റോബ് എലിമെന്‍ററി സ്‌കൂളിൽ നടന്ന വെടിവയ്‌പ്പിൽ 19 കുട്ടികളും രണ്ട് മുതിർന്നവരും കൊല്ലപ്പെട്ട സംഭവത്തിന് ഒരു വർഷം തികയുന്നതിന് ആഴ്‌ചകൾ ബാക്കി നിൽക്കെയാണ് അടുത്ത ദുരന്തം. ദിവസങ്ങൾക്ക് മുൻപ് അറ്റ്‌ലാന്‍റയിൽ മെഡിക്കൽ സൗകര്യം സന്ദർശിക്കുന്നതിനിടെ ഒരു തോക്കുധാരി പ്രകോപിതനായി കൈത്തോക്ക് ഉപയോഗിച്ച് വെടിവയ്‌ക്കുകയും സംഭവത്തിൽ ഒരാൾ മരണപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

രണ്ടാമത്തെ ഏറ്റവും വലിയ വെടിവയ്‌പ്പ്: ജനുവരി 21 ന് കാലിഫോർണിയയിലെ മോണ്ടെറി പാർക്കിലെ ബോൾറൂമിൽ തോക്കുധാരി 11 പേരെ കൊലപ്പെടുത്തിയ സംഭവത്തിന് ശേഷം ഈ വർഷം നടന്ന ഏറ്റവും വലിയ രണ്ടാമത്തെ കൂട്ടവെടിവയ്‌പ്പാണിത്.

also read : ബക്കിങ്‌ഹാം കൊട്ടാരത്തിന് പുറത്ത് ആയുധങ്ങളുമായി ഒരാൾ അറസ്റ്റിൽ; സംഭവം ചാൾസ് രാജകുമാരന്‍റെ കിരീടധാരണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.