ന്യൂഡല്‍ഹി: ബംഗാളിലെ 30ഉം അസമിലെ 39ഉം നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്. ദേശീയ ശ്രദ്ധയാകര്‍ഷിച്ച നന്ദിഗ്രാമില്‍ ഉള്‍പ്പെടെയാണ് ബംഗാളില്‍ ഇന്ന് വോട്ടെടുപ്പ്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ബിജെപിയിലേക്ക് കൂറുമാറിയ സിറ്റിങ് എംഎല്‍എ ശുഭേന്ദു അധികാരിയും തമ്മിലാണ് നന്ദിഗ്രാമിലെ പോരാട്ടം. സംസ്ഥാനത്ത് ആകെയുള്ള 355 ബൂത്തുകളുടെ സംരക്ഷണത്തിനായി സംസ്ഥാന പൊലീസിനെ കൂടാതെ 1600 കേന്ദ്ര സേനാംഗങ്ങളുമുണ്ട്. ബംഗാളിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷ വര്‍ദ്ധിപ്പിച്ചത്. ജനവിധി തേടുന്ന 171 സ്ഥാനാര്‍ഥികളില്‍ 152 പേര്‍ പുരുഷന്‍മാരും ശേഷിക്കുന്നവര്‍ സ്‌ത്രീകളുമാണ്.
രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന അസമില്‍ 13 ജില്ലകളിലെ മണ്ഡലങ്ങളിലായി 345 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ബിജെപി 34ഉം കോണ്‍ഗ്രസ് 28ഉം സീറ്റുകളിലാണ് മത്സരിക്കുന്നത്. 310 കമ്പിനി കേന്ദ്ര സേനയും 90 കമ്പിനി സംസ്ഥാന സേനയുമാണ് ഇവിടെ സുരക്ഷയൊരുക്കുന്നത്.