ETV Bharat / bharat

Indian Diplomats Behind G20 : ജി20യില്‍ നാഴികക്കല്ലായി സംയുക്ത പ്രഖ്യാപനം, പിന്നില്‍ പ്രവര്‍ത്തിച്ചത് 4 നയതന്ത്രജ്ഞര്‍

Major highlights of G20 summit 2023 : നീണ്ട ചര്‍ച്ചകള്‍ക്കും ഉഭയകക്ഷി യോഗങ്ങള്‍ക്കും ശേഷമാണ് രാജ്യത്തിന് അഭിമാനമായ സംയുക്ത പ്രഖ്യാപനത്തിന് വഴിയൊരുങ്ങിയത്. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചതാകട്ടെ ജി 20 അഡിഷണല്‍ സെക്രട്ടറി അഭയ്‌ താക്കൂര്‍, ജോയിന്‍റ് സെക്രട്ടറിമാരായ നാഗരാജ് നായിഡു കാക്കനൂര്‍, ഈനം ഗംഭീര്‍, ആശിഷ് സിന്‍ഹ എന്നിവര്‍

G 20  Indian Diplomates Behind G20 New Delhi Summit  Indian Diplomates Behind G20  G20 Summit New Delhi  Major highlights of G20 summit 2023  ജി 20യിലെ നാഴികക്കല്ലായി സംയുക്ത പ്രഖ്യാപനം  ജി 20 അഡിഷണല്‍ സെക്രട്ടറി അഭയ്‌ താക്കൂര്‍  ജി 20  നാഗരാജ് നായിഡു കാക്കനൂര്‍  ഈനം ഗംഭീര്‍  ആഷിഷ് സിന്‍ഹ
Indian Diplomates Behind G20
author img

By ETV Bharat Kerala Team

Published : Sep 10, 2023, 12:02 PM IST

Updated : Sep 10, 2023, 1:29 PM IST

ന്യൂഡല്‍ഹി : നയതന്ത്രത്തിന്‍റെയും നിശ്ചയദാര്‍ഢ്യത്തിന്‍റെയും കൃത്യവും വ്യക്തവുമായ ആശയങ്ങള്‍, 200 മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ച, 300 ഉഭയകക്ഷി യോഗങ്ങള്‍, 15 ഡ്രാഫ്‌റ്റുകളുടെ സൂക്ഷ്‌മമായ പരിഷ്‌കരണം - ജി 20 അംഗ രാജ്യങ്ങള്‍ ഏകകണ്ഠമായി അംഗീകരിച്ച സംയുക്ത പ്രഖ്യാപനത്തിന് പിന്നിലെ പ്രയത്‌നം ചെറുതൊന്നുമായിരുന്നില്ല. നാല് നയതന്ത്രജ്ഞരുടെ കഠിന പരിശ്രമങ്ങളുടെ ഫലമായാണ് ഇക്കൊല്ലത്തെ ജി 20 ഉച്ചകോടിയില്‍ നിര്‍ണായകമായ സംയുക്ത പ്രഖ്യാപനം സാധ്യമായത്. ജി 20 ഷെര്‍പ്പ (സംയുക്ത പ്രഖ്യാപനം തയ്യാറാക്കുന്നയാള്‍) അമിതാഭ് കാന്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിനായി അക്ഷീണം പ്രവര്‍ത്തിച്ചത് (Indian Diplomats Behind G20).

ഇന്ത്യയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ഇക്കൊല്ലത്തെ ജി20 ഉച്ചകോടി നടക്കുമ്പോള്‍, പിന്നില്‍ പ്രവര്‍ത്തിച്ച അമിതാഭ് കാന്തും സംഘവും പ്രശംസകള്‍ ഏറ്റുവാങ്ങുകയാണ് (G20 Summit New Delhi). ഇന്നലെ (സെപ്‌റ്റംബര്‍ 9) നടന്ന ആദ്യ സെഷനില്‍ അംഗീകരിക്കപ്പെട്ട സംയുക്ത പ്രഖ്യാപനം അന്താരാഷ്‌ട്ര തലത്തില്‍ ഇന്ത്യയ്‌ക്കുണ്ടായ വിജയമാണെന്ന് അമിതാഭ് കാന്ത് പറയുന്നു. ഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകളും യോഗങ്ങളുമാണ് അമിതാഭ് കാന്തും സംഘവും നടത്തിയത്. സെപ്‌റ്റംബര്‍ മൂന്ന് മുതല്‍ അഞ്ച് വരെ ഉറക്കമിളച്ച് അവര്‍ തങ്ങളുടെ അവസാന വട്ട ഒരുക്കങ്ങളും പൂര്‍ത്തിയാക്കി.

സംഘത്തെ നയിച്ചത് ജി 20 ഷെര്‍പ്പ അമിതാഭ് കാന്ത് ആയിരുന്നു. യുക്രെയ്‌ന്‍ സംഘര്‍ഷം സംബന്ധിച്ച് ജി 20 രാജ്യത്തലവന്‍മാര്‍ക്കിടയില്‍ സമവായം ഉണ്ടാക്കാന്‍ ചൈനയും റഷ്യയുമായി ചര്‍ച്ച നടത്തിയത് നിതി ആയോഗ് മുന്‍ സിഇഒ ആയിരുന്ന അമിതാഭ് കാന്ത് ആണ്. ഇരുരാജ്യങ്ങളുമായും നിരവധി തവണയാണ് അമിതാഭ് കാന്ത് ചര്‍ച്ച നടത്തിയത്. കേരള കേഡര്‍ 1980 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ അമിതാഭ് കാന്ത് ജി 20യിലെ രാജ്യത്തിന്‍റെ നാഴികക്കല്ലായി മാറിയ സംയുക്ത പ്രഖ്യാപനം സാധ്യമാക്കിയതില്‍ തന്‍റെ സംഘാംഗങ്ങളെ പ്രശംസിച്ച് രംഗത്തുവന്നു.

  • The most complex part of the entire #G20 was to bring consensus on the geopolitical paras (Russia-Ukraine). This was done over 200 hours of non -stop negotiations, 300 bilateral meetings, 15 drafts. In this, I was greatly assisted by two brilliant officers - @NagNaidu08 & @eenamg pic.twitter.com/l8bOEFPP37

    — Amitabh Kant (@amitabhk87) September 10, 2023 " class="align-text-top noRightClick twitterSection" data=" ">

ആ നാലുപേര്‍ ഇവര്‍...: യുക്രെയ്ൻ സംഘർഷം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവയുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാനുള്ള സൂക്ഷ്‌മതയോടെയുള്ള പരിശ്രമങ്ങളടക്കം ഉള്‍പ്പെടുത്തി, ജി 20 സംയുക്ത പ്രഖ്യാപനത്തിന്‍റെ സാക്ഷാത്കരണം സാധ്യമാക്കിയത് അമിതാഭ്‌ കാന്തിന്‍റെയും സംഘത്തിന്‍റെയും പ്രവര്‍ത്തന ഫലമാണ്. അഡിഷണല്‍ സെക്രട്ടറി അഭയ്‌ താക്കൂര്‍, ജോയിന്‍റ് സെക്രട്ടറി നാഗരാജ് നായിഡു കാക്കനൂര്‍, നയതന്ത്രജ്ഞരായ ഈനം ഗംഭീര്‍, ആശിഷ് സിന്‍ഹ എന്നിവരാണ് അമിതാഭ്‌ കാന്തിന്‍റെ സംഘത്തില്‍ ഉണ്ടായിരുന്നത്.

ഇന്ത്യയുടെ ജി 20 രണ്ടാം ഷെര്‍പ്പയാണ് അഡിഷണല്‍ സെക്രട്ടറി അഭയ്‌ താക്കൂര്‍. മൗറീഷ്യസ്, നൈജീരിയ, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രതിനിധിയായി അദ്ദേഹം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രിയുടെ ഓഫിസ് ഡയറക്‌ടറായും പ്രവര്‍ത്തിച്ച താക്കൂര്‍ റഷ്യന്‍ ഭാഷയില്‍ പ്രാവീണ്യം നേടിയിട്ടുണ്ട്. ഈ ഭാഷാപ്രാവീണ്യം ജി 20 ഉച്ചകോടിയില്‍ വളരെ സഹായകമായിരുന്നതായി അമിതാഭ് കാന്ത് പറഞ്ഞു.

ജോയിന്‍റ് സെക്രട്ടറി നാഗരാജ് നായിഡു കാക്കനൂര്‍ സംഘത്തിലെ ചൈനീസ് ഭാഷാ വിദഗ്‌ധനാണ്. ബീജിങ്, ഹോങ്കോംഗ്, ഗ്വാങ്ഷൗ എന്നിവിടങ്ങളില്‍ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. യുക്രെയ്‌ന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പ്രധാനപങ്കുവഹിച്ച വ്യക്തി കൂടിയാണ് നായിഡു. ഐക്യരാഷ്‌ട്ര സഭ ജനറല്‍ അസംബ്ലിയില്‍ പങ്കെടുത്ത അനുഭവം കൂടി അദ്ദേഹത്തിനുണ്ട്. ഐക്യരാഷ്‌ട്രസഭയിലെ സ്ഥിര ഇന്ത്യന്‍ പ്രതിനിധി ആയിരുന്നു അദ്ദേഹം. യോഗാ വിദഗ്‌ധന്‍ കൂടിയായ നായിഡു ഇതുമായി ബന്ധപ്പെട്ട ദിനാചരണങ്ങള്‍ക്കും നേതൃത്വം നല്‍കിയിട്ടുണ്ട്. എംഇഎയുടെ നയതന്ത്ര വിഭാഗത്തിലും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം ജി 7 രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധത്തില്‍ പ്രധാന ചുമതല വഹിച്ചിട്ടുണ്ട്.

സംഘത്തിലെ ഏക വനിത ഉദ്യോഗസ്ഥയാണ് ഈനം ഗംഭീര്‍. നിലവില്‍ ജി 20 ജോയിന്‍റ് സെക്രട്ടറിയാണ് അവര്‍. ഐക്യരാഷ്‌ട്ര സഭ ആസ്ഥാനത്ത് 74-ാമത് ജനറല്‍ അസംബ്ലി സെഷനില്‍ സമാധാനം, സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ ഉപദേശകയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മെക്‌സിക്കോ, അര്‍ജന്‍റീന തുടങ്ങി ലാറ്റിനമേരിക്കന്‍ എംബസികളില്‍ സേവനമനുഷ്‌ഠിച്ച ഈനം സ്‌പാനിഷ് ഭാഷ നന്നായി കൈകാര്യം ചെയ്യും. പാകിസ്ഥാന്‍, അഫ്‌ഗാനിസ്ഥാന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്‌ത അനുഭവ പരിചയവുമുണ്ട്.

സ്‌പാനിഷ് ഭാഷ കൈകാര്യം ചെയ്യുന്ന, സംഘത്തിലെ മറ്റൊരു ഐഎഫ്‌എസ് ഓഫിസറാണ് ആശിഷ് സിന്‍ഹ. ജി 20 ജോയിന്‍റ് സെക്രട്ടറിയായ അദ്ദേഹം മാഡ്രിഡ്, കാഠ്‌മണ്ഡു, നെയ്‌റോബി, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രിയുടെ ഓഫിസിലും പ്രവര്‍ത്തിച്ച ആശിഷ് സിന്‍ഹ പാകിസ്ഥാന്‍റെ ഡെസ്‌ക് ഓഫിസറായിരുന്നു. ജി 20 ജോയിന്‍റ് സെക്രട്ടറിയാകുന്നതിന് മുമ്പ്, കഴിഞ്ഞ ഏഴുവര്‍ഷമായി ഇന്ത്യയ്ക്കാ‌യി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു.

Last Updated : Sep 10, 2023, 1:29 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.