ന്യൂഡൽഹി: മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സിനെ പിന്തള്ളി ഇന്ത്യൻ വ്യവസായി ഗൗതം അദാനി ലോകത്തിലെ നാലാമത്തെ സമ്പന്നനായി. 115.5 കോടി ഡോളറാണ് അറുപതുകാരനായ അദാനിയുടെ ആസ്‌തി. ബില്‍ ഗേറ്റ്‌സിന്‍റെ ആസ്‌തി 104.6 കോടി ഡോളറാണ്.
90 കോടി ബില്യൺ ഡോളർ ആസ്‌തിയുള്ള മുകേഷ് അംബാനി പട്ടികയിൽ പത്താം സ്ഥാനത്താണ്. ട്വിറ്റർ വാങ്ങാനുള്ള തീരുമാനം ഉപേക്ഷിച്ചതിനെത്തുടർന്ന് വിവാദത്തിലായ ടെസ്‌ല, സ്‌പേസ് എക്‌സ് സ്ഥാപകൻ ഇലോൺ മസ്‌ക് 235.8 കോടി ഡോളറുമായി പട്ടികയിൽ ഒന്നാമതെത്തി.
കഴിഞ്ഞ പത്ത് വർഷമായി അദാനി ഗ്രൂപ്പ് ചെയർമാനായ ഗൗതം അദാനി തന്‍റെ ചെറുകിട വ്യവസായം തുറമുഖങ്ങൾ, ഖനികൾ, ഹരിത ഊർജം എന്നിവയിലേക്ക് വ്യാപിപ്പിച്ചതോടെയാണ് ശ്രദ്ധേയനായത്. അംബാനിയെ പിന്തള്ളി ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി ഗൗതം അദാനി മാറിയെന്ന് ബ്ലൂംബെർഗ് അടുത്തിടെ റിപ്പോർട്ട് ചെയ്‌തിരുന്നു.
മൂന്ന് വർഷം കൊണ്ട് ഏഴ് എയർപോർട്ടുകളുടെയും ഇന്ത്യയുടെ നാലിലൊന്ന് എയർ ട്രാഫിക്കിന്‍റെയും നിയന്ത്രണം അദാനി സ്വന്തമാക്കി. നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ എയർപോർട്ട് ഓപ്പറേറ്റർ, പവർ ജനറേറ്റർ, നോൺ-സ്റ്റേറ്റ് സെക്‌റിലെ സിറ്റി ഗ്യാസ് റീട്ടെയിലർ എന്നിവ അദാനി ഗ്രൂപ്പിനുണ്ട്.