അഹമ്മദാബാദ് : രണ്ടാം ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിനെ 44 റണ്‍സിന് പരാജയപ്പെടുത്തി മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കി ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 238 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റിന്‍ഡീസ് 46 ഓവറില്‍ 193 റണ്‍സിൽ എല്ലാവരും പുറത്തായി. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി (2-0).
-
For his outstanding match-winning bowling display in the 2nd #INDvWI ODI, @prasidh43 bags the Man of the Match award. 👏 👏 #TeamIndia @Paytm
— BCCI (@BCCI) February 9, 2022 " class="align-text-top noRightClick twitterSection" data="
Scorecard ▶️ https://t.co/yqSjTw302p pic.twitter.com/3KMngyYGj9
">For his outstanding match-winning bowling display in the 2nd #INDvWI ODI, @prasidh43 bags the Man of the Match award. 👏 👏 #TeamIndia @Paytm
— BCCI (@BCCI) February 9, 2022
Scorecard ▶️ https://t.co/yqSjTw302p pic.twitter.com/3KMngyYGj9For his outstanding match-winning bowling display in the 2nd #INDvWI ODI, @prasidh43 bags the Man of the Match award. 👏 👏 #TeamIndia @Paytm
— BCCI (@BCCI) February 9, 2022
Scorecard ▶️ https://t.co/yqSjTw302p pic.twitter.com/3KMngyYGj9
ഒമ്പത് ഓവറില്‍ വെറും 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് കൃഷ്‌ണയുടെ പ്രകടനം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. 64 പന്തില്‍ നിന്ന് രണ്ട് വീതം സിക്‌സും ഫോറുമടക്കം 44 റണ്‍സെടുത്ത ഷമാറ ബ്രൂക്ക്‌സാണ് വിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍.
238 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന വിന്‍ഡീസിന് എട്ടാം ഓവറിലാണ് ആദ്യ പ്രഹരമേൽക്കുന്നത്. 20 പന്തില്‍ നിന്ന് 18 റണ്‍സെടുത്ത ഓപ്പണര്‍ ബ്രണ്ടന്‍ കിങ്ങിനെ പ്രസിദ്ധ്, ഋഷഭ് പന്തിന്‍റെ കൈയിലെത്തിച്ചു.പിന്നാലെ ഡാരന്‍ ബ്രാവോയേയും (1) മടക്കി.മികച്ച തുടക്കം ലഭിച്ച ഷായ് ഹോപ്പിനെ യുസ്വേന്ദ്ര ചാഹലും മടക്കിയതോടെ വിന്‍ഡീസ് പൂർണമായും പ്രതിരോധത്തിലായി.
-
#TeamIndia win the second @Paytm #INDvWI ODI & take an unassailable lead in the series. 👏 👏
— BCCI (@BCCI) February 9, 2022 " class="align-text-top noRightClick twitterSection" data="
4⃣ wickets for @prasidh43
2⃣ wickets for @imShard
1⃣ wicket each for @mdsirajofficial, @yuzi_chahal, @Sundarwashi5 & @HoodaOnFire
Scorecard ▶️ https://t.co/yqSjTw302p pic.twitter.com/bPb1ca9H7P
">#TeamIndia win the second @Paytm #INDvWI ODI & take an unassailable lead in the series. 👏 👏
— BCCI (@BCCI) February 9, 2022
4⃣ wickets for @prasidh43
2⃣ wickets for @imShard
1⃣ wicket each for @mdsirajofficial, @yuzi_chahal, @Sundarwashi5 & @HoodaOnFire
Scorecard ▶️ https://t.co/yqSjTw302p pic.twitter.com/bPb1ca9H7P#TeamIndia win the second @Paytm #INDvWI ODI & take an unassailable lead in the series. 👏 👏
— BCCI (@BCCI) February 9, 2022
4⃣ wickets for @prasidh43
2⃣ wickets for @imShard
1⃣ wicket each for @mdsirajofficial, @yuzi_chahal, @Sundarwashi5 & @HoodaOnFire
Scorecard ▶️ https://t.co/yqSjTw302p pic.twitter.com/bPb1ca9H7P
തുടര്‍ന്ന് ക്യാപ്റ്റന്‍ നിക്കോളാസ് പുരാനെ (9) പ്രസിദ്ധ് മടക്കിയപ്പോള്‍ ജേസന്‍ ഹോള്‍ഡറെ (2) ശാര്‍ദുല്‍ താക്കൂര്‍ പുറത്താക്കി. എന്നാല്‍ ബ്രൂക്ക്‌സും അകീല്‍ ഹുസൈനും ചേര്‍ന്ന് സ്‌കോര്‍ ചലിപ്പിച്ചു. സ്കോർ 117-ൽ ദീപക് ഹൂഡ ബ്രൂക്ക്‌സിനെ മടക്കിയതോടെ കളി പൂർണമായും ഇന്ത്യയുടെ വരുതിയിലായി.
ALSO READ: FIFA World Cup Qatar 2022| പ്രാഥമിക ടിക്കറ്റ് വിൽപ്പനയിൽ ഒന്നരക്കോടിയിലധികം അപേക്ഷകൾ
52 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത അകീലിനെ 40-ാം ഓവറില്‍ ശാര്‍ദുല്‍ താക്കുര്‍ പുറത്താക്കി.തുടര്‍ന്ന് 20 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത ഒഡീന്‍ സ്‌മിത്ത് പൊരുതി നോക്കിയെങ്കിലും വിജയം അകലെയായിരുന്നു. 46-ാം ഓവറില്‍ കെമാര്‍ റോച്ചിനെ (0) പുറത്താക്കി പ്രസിദ്ധ് നാല് ഓവർ ബാക്കി നിൽക്കെ ഇന്ത്യയ്ക്ക് 44 റണ്‍സിന്‍റെ ജയം സമ്മാനിച്ചു.
ടോസ് നഷ്‌ടമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് സ്കോർബോർഡിൽ 43 റൺസ് ചേർക്കുന്നതിനിടെത്തന്നെ മൂന്ന് വിക്കറ്റ് നഷ്‌ടമായി. ക്യാപ്റ്റൻ രോഹിത് ശർമ (8 പന്തിൽ 5), ഇഷൻ കിഷന് പകരം ഓപ്പണറുടെ റോളിൽ ഇറങ്ങിയ ഋഷഭ് പന്ത് (34 പന്തിൽ 3 ഫോർ അടക്കം 18), വിരാട് കോലി (18) എന്നിവരുടെ വിക്കറ്റുകളാണ് തുടക്കത്തിൽത്തന്നെ നഷ്ടമായത്.
4–ാം വിക്കറ്റിൽ ഒത്തുചേർന്ന കെ.എൽ. രാഹുൽ (48 പന്തിൽ 4 ഫോറും 2 സിക്സും അടക്കം 49), സൂര്യകുമാർ യാദവ് (83 പന്തിൽ 5 ഫോർ അടക്കം 64) എന്നിവർ മാത്രമാണ് ചെറുത്തുനിന്നത്.