ETV Bharat / bharat

ലങ്കയെ വരിഞ്ഞുമുറുക്കി ബൗളർമാർ, ഈഡൻഗാർഡനില്‍ ഇന്ത്യയ്ക്ക് ജയിക്കാൻ 216 റൺസ്

ഈഡൻ ഗാർഡനില്‍ ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജും കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റ് വീഴ്‌ത്തി. പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ ജയിച്ചിരുന്നു. ഇന്ന് ജയിക്കാനായാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. ജനുവരി 15ന് കാര്യവട്ടത്താണ് മൂന്നാം ഏകദിനം.

author img

By

Published : Jan 12, 2023, 4:53 PM IST

india vs  Sri Lanka Eden Gardens one day international
ഈഡൻഗാർഡനില്‍ ഇന്ത്യയ്ക്ക് ജയിക്കാൻ 216 റൺസ്

കൊല്‍ക്കത്ത: ശ്രീലങ്കയ്ക്ക് എതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ വിജയലക്ഷ്യം 216 റൺസ്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ലങ്കയെ ഇന്ത്യ 39.4 ഓവറില്‍ 215 റൺസിന് ഓൾഔട്ടാക്കുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജും കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റ് വീഴ്‌ത്തി.

ഉമ്രാൻ മാലിക് രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ അക്‌സർ പട്ടേല്‍ ഒരു വിക്കറ്റ് സ്വന്തമാക്കി. ലങ്കൻ നിരയില്‍ അൻപത് റൺസെടുത്ത് റണ്ണൗട്ടായ ആദ്യ ഏകദിനം കളിക്കുന്ന നുവിന്ദു ഫെർണാണ്ടോയാണ് ടോപ് സ്‌കോറർ. കുശാല്‍ മെൻഡിസ് (34), ദുനിത് വെല്ലലെഗെ (32) എന്നിവരാണ് താരതമ്യേന മികച്ച പ്രകടനം നടത്തിയ ബാറ്റർമാർ.

ധനഞ്ജയ ഡിസില്‍വ ഗോൾഡൻ ഡൗക്കായപ്പോൾ കഴിഞ്ഞ കളിയില്‍ ഇന്ത്യയെ വിറപ്പിച്ച ലങ്കൻ നായകൻ ദസുൻ ഷനക രണ്ട് റൺസെടുത്ത് പുറത്തായി. ഇന്ത്യൻ നിരയില്‍ പരിക്കേറ്റ യുസ്‌വേന്ദ്ര ചഹലിന് പകരം കുല്‍ദീപ് യാദവ് കളിച്ചപ്പോൾ ശ്രീലങ്ക രണ്ട് പേർക്കാണ് ഇന്ന് അവസരം നല്‍കിയത്. നുവിന്ദു ഫെർണാണ്ടോ ആദ്യ ഏകദിനത്തിന് ഇറങ്ങിയപ്പോൾ ലഹിരു കുമാരയും ലങ്കൻ നിരയില്‍ കളിക്കുന്നുണ്ട്.

പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ ജയിച്ചിരുന്നു. ഇന്ന് ജയിക്കാനായാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. ജനുവരി 15ന് കാര്യവട്ടത്താണ് മൂന്നാം ഏകദിനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.