ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് വാക്സിന്‍ ഡോസുകളുടെ കുറവ് നേരിടുന്ന സാഹചര്യത്തില്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഈ വർഷം അവസാനത്തോടെ അഞ്ച് നിർമാതാക്കളിൽ നിന്ന് വാക്സിനുകൾ ലഭിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നിലവില്‍ കൊവിഷീല്‍ഡ്, കൊവാക്സിന്‍ എന്നീ രണ്ട് വാക്സിനുകളാണ് ഇന്ത്യയില്‍ വികസിപ്പിക്കുന്നത്.
സ്പുട്നിക് വി വാക്സിന്‍ (ഡോ റെഡ്ഡീസുമായി സഹകരിച്ച്), ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ വാക്സിന്‍ (ബയോളജിക്കല്‍ ഇ യുമായി സഹകരിച്ച്), നോവവാക്സ് വാക്സിന്‍( സെറം ഇന്ത്യയുമായി സഹകരിച്ച്), സൈഡസ് കാഡിലയുടെ വാക്സിൻ, ഭാരത് ബയോടെക്കിന്‍റെ ഇൻട്രനാസൽ വാക്സിൻ എന്നിവയാണ് പുതുതായി ഒരുക്കുന്ന വാക്സിനുകള്‍. പുതിയവയ്ക്ക് അംഗീകാരം നല്‍കുമ്പോള്‍ സര്‍ക്കാരിന്‍റെ പ്രഥമ ആശങ്ക സുരക്ഷയും, ഫലപ്രാപ്തിയുമാണ്.
കൂടുതല്‍ വായനയ്ക്ക്: അതിവേഗം കൊവിഡ് വ്യാപനം: 24 മണിക്കൂറില്‍ 1,52,879 കൊവിഡ് ബാധിതർ
ക്ലിനിക്കല്‍, പ്രീക്ലിനിക്കല്‍ സ്റ്റേജുകള്‍ കഴിഞ്ഞ ഇരുപതോളം വാക്സിനുകളില്‍ സ്പുട്നിക് വി വാക്സിനായിരിക്കും ആദ്യം അംഗീകാരം ലഭിക്കുക. അടുത്ത 10 ദിവസത്തിനുള്ളില്‍ സ്പുട്നിക് വി വാക്സിന് അടിയന്തിര ഉപയോഗ അനുമതി ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
വാക്‌സിൻ ഡോസുകൾ നിർമിക്കുന്നതിനായി ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, ഹെറ്റെറോ ബയോഫാർമ, ഗ്ലാന്‍റ് ഫാർമ, സ്റ്റെലിസ് ബയോഫാർമ, വിക്രോ ബയോടെക് തുടങ്ങിയ നിരവധി ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ മേഖലയിലുള്ളവരുമായി റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ധാരണയിലെത്തിയിട്ടുണ്ട്. രാജ്യത്ത് 850 ദശലക്ഷം ഡോസ് ഉത്പാദന ശേഷിയുള്ള സ്പുട്‌നിക് വി വാക്സിന്‍ കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ പ്രധാനപങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൂടുതല്‍ വായനയ്ക്ക്: കൊവിഡ് രണ്ടാം തരംഗം, പുതിയ ലക്ഷണങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം
സ്പുട്നിക് ജൂണ്‍ മാസത്തിലും, ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍. കാഡില്ല സിഡസ് എന്നിവ ഓഗസ്റ്റിലും, നോവാവാക്സ് സെപ്റ്റംബറിലും, നാസല്‍ വാക്സിന്‍ ഒക്റ്റോബറിലും ലഭ്യമാകുമെന്നാണ് ഉന്നതവൃത്തങ്ങള്‍ അറിയിച്ചത്. ഇന്ത്യയില്‍ കൊറോണ വൈറസിന്‍റെ രണ്ടാം തരംഗത്തില്‍ രോഗികളുടെ എണ്ണത്തില്‍ വലിയ തോതിലുള്ള വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.52 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.