ന്യൂഡൽഹി : രാജ്യത്ത് 50 കോടി കൊവിഡ് ടെസ്റ്റുകൾ പൂർത്തിയാക്കിയതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്. ഓഗസ്റ്റിൽ പ്രതിദിനം ശരാശരി 17 ലക്ഷം സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഐ.സി.എം.ആർ അറിയിച്ചു.
55 ദിവസത്തിനുള്ളിൽ 10 കോടി എന്ന നാഴികക്കല്ല് ഇന്ത്യ പൂർത്തീകരിച്ചു. ജൂലൈ 21ന് 45 കോടി ടെസ്റ്റുകളാണ് നടത്തിയിരുന്നതെങ്കിൽ ഓഗസ്റ്റ് 18 ന് ഇത് 50 കോടിയിലേക്ക് എത്തിക്കാൻ സാധിച്ചു.
പരിശോധനയും മരുന്നുകളും കൂടുതൽ ത്വരിതപ്പെടുത്തുന്നതിന് രാജ്യത്തുടനീളമുള്ള അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുകയാണ്.
ALSO READ: 'രാജ്യം വിട്ടത് രക്തച്ചൊരിച്ചിൽ ഒഴിവാക്കാന്‍'; അഷ്‌റഫ് ഗനിയുടെ വീഡിയോ പുറത്ത്
കൃത്യമായ പരിശോധനയിലൂടെ കൊവിഡിന്‍റെ ക്രമാതീതമായ വർധനവ് മുൻകൂട്ടി തിരിച്ചറിയാനായി. ഫലപ്രദമായ രീതിയിൽ ചികിത്സ നടത്താനും സാധിച്ചെന്നും ഐസിഎംആർ ഡയറക്‌ടര്‍ ജനറൽ പ്രൊഫസർ (ഡോ) ബൽറാം ഭാർഗവ പറഞ്ഞു.
ടെസ്റ്റ്-ട്രാക്ക്-ട്രെയ്‌സ്-ട്രീറ്റ് എന്ന സമീപനം ഫലപ്രദമായി നടപ്പിലാക്കുന്നതിൽ ഇന്ത്യ വിജയിച്ചെന്നും ഇത് പകർച്ച വ്യാധിയുടെ വ്യാപനം തടയാൻ കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.