ന്യൂഡൽഹി: രാജ്യത്ത് 63 ദിവസങ്ങൾക്ക് ശേഷം ഒരു ലക്ഷത്തിൽ താഴെ പ്രതിദിന കൊവിഡ് രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,498 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 66 ദിവസങ്ങൾക്കിടയിലെ ഏറ്റവും താഴ്‌ന്ന പ്രതിദിന കണക്കാണിത്. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 2,89,96,473 ആയി.
2,123 മരണം കൊവിഡ് മൂലമാണെന്ന് കണ്ടെത്തിയതോടെ ആകെ മരണസംഖ്യ 3,51,309 ആയി. രാജ്യത്ത് നിലവിൽ 97,907 സജീവ രോഗികളാണുള്ളത്. ഇതോടെ ആകെ സജീവരോഗികളുടെ എണ്ണം 13,03,702 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,82,282 പേർകൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 2,73,41,462 ആയി ഉയർന്നു.
ജൂൺ ഏഴ് വരെ രാജ്യത്ത് 36.80 കോടി സാമ്പിളുകളാണ് പരിശോധിച്ചത്. അതേസമയം രോഗം ഭേദമായവരുടെ നിരക്ക് 94.29 ശതമാനമായി. രാജ്യത്തെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 5.94 ശതമാനമാണ്. ഇതുവരെ രാജ്യത്ത് 23,61,98,726 കോടി വാക്സിൻ ഡോസുകൾ നൽകിയതായി മന്ത്രാലയം അറിയിച്ചു.
Also Read: സൗജന്യ വാക്സിൻ : പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി