ETV Bharat / bharat

രാജ്യത്ത് 53,256 പേർക്ക് കൂടി കൊവിഡ്; 1422 മരണം - ഇന്ത്യ കൊവിഡ് വാർത്തകൾ

1422 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് മരണം 3,88,135 ആകുകയും ചെയ്‌തു.

India reports 53,256 new covid cases  covid updates  covid cases  covid 19 updates  covid vaccination updates  covid death updates  രാജ്യത്ത് 53,256 പേർക്ക് കൂടി കൊവിഡ്  കൊവിഡ് 19 വാർത്തകൾ  കൊവിഡ് മരണം വാർത്തകൾ  ഇന്ത്യ കൊവിഡ് വാർത്തകൾ  കൊവിഡ് വാക്സിനേഷൻ വാർത്തകൾ
രാജ്യത്ത് 53,256 പേർക്ക് കൂടി കൊവിഡ് ; 1422 മരണം
author img

By

Published : Jun 21, 2021, 10:07 AM IST

Updated : Jun 21, 2021, 10:23 AM IST

ന്യൂഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 53,256 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 88 ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണിത്. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,99,35,221 ആയി ഉയർന്നു.

നിലവിൽ രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.83 ശതമാനവും പ്രതിവാര നിരക്ക് 3.32 ശതമാനവുമാണ്. തുടർച്ചയായ പതിമൂന്ന് ദിവസങ്ങളായി ഇത് അഞ്ച് ശതമാനത്തിൽ താഴെയാണ്.തുടർച്ചയായ പതിനാല് ദിവസങ്ങളായി ടെസ്റ്റ് പോസിറ്റവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയാണ്.

78,190 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 2,88,44,199 ആയി. തുടർച്ചയായി മുപ്പത്തിയൊമ്പതാം ദിവസവും രാജ്യത്തെ രോഗമുക്തി നിരക്ക് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തേക്കാൾ കൂടുതലാണ്. 96.36 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്.

നിലവിൽ രാജ്യത്ത് 7,02,887 കൊവിഡ് രോഗികളാണുള്ളത്. 1422 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് മരണം 3,88,135 ആകുകയും ചെയ്‌തു.

Also Read: പുതിയ വാക്സിൻ നയം പ്രാബല്യത്തില്‍ ; 18ന് മുകളില്‍ ഉള്ളവർക്ക് സൗജന്യം

കൊവിഡ് വാക്‌സിനേഷന്‍റെ ഭാഗമായി ഇതുവരെ 28,00,36,898 പേരാണ് ഇതുവരെ രാജ്യത്ത് വാക്‌സിൻ സ്വീകരിച്ചത്. ഐസിഎംആറിന്‍റെ കണക്കനുസരിച്ച് 39,24,07,782 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. ശനിയാഴ്‌ച 13,88,699 എണ്ണം പരിശോധിച്ചു.

Last Updated : Jun 21, 2021, 10:23 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.