ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 34,403 കൊവിഡ് കേസുകളും 320 മരണവും റിപ്പോര്‍ട്ട് ചെയ്‌തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം 3,39,056 പേരാണ് നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ആകെ മരണ നിരക്ക് 4,44,248 ആണ്. 37,950 പേര്‍ കൂടി രോഗമുക്തി നേടിയതോടെ രോഗമുക്തരായവരുടെ എണ്ണം 3,25,98,424 ആയി ഉയര്‍ന്നു.
രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ 68 ശതമാനവും റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്. മിസോറാം, ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും കൊവിഡ് കേസുകളില്‍ വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നിലവില്‍ ഈ ആറ് സംസ്ഥാനങ്ങളിലും കൊവിഡ് കേസുകള്‍ പതിനായിരത്തിന് മുകളിലാണ്.
രാജ്യത്തെ പ്രതിദിന കൊവിഡ് നിരക്ക് 2.25 ശതമാനമാണ്. കഴിഞ്ഞ 18 ദിവസമായി പോസിറ്റിവിറ്റി നിരക്ക് മൂന്നില്‍ താഴെയാണ്. അതേസമയം, രാജ്യത്ത് വാക്‌സിനേഷന്‍ സ്വീകരിച്ചവരുടെ എണ്ണം 77.24 കോടി കടന്നു.
Also read: മോദിക്ക് 71-ാം പിറന്നാൾ; ഇന്ന് ഒന്നരക്കോടി വാക്‌സിൻ നൽകും