ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 12,689 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 13,320 പേരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്. 137 മരണങ്ങളും രാജ്യത്ത് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 1,76,498 സജീവ കൊവിഡ് രോഗികളാണ് രാജ്യത്ത് നിലവിലുള്ളത്.
പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,06,89,527 ആയി. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,53,724 ആണ്. അതേ സമയം കൊവിഡ് മുക്തരായവരുടെ എണ്ണം 1,03,59,305 ആയി ഉയർന്നു. രാജ്യത്ത് ഇതുവരെ 20,29,480 പേരാണ് കൊവിഡ് വാക്സിൻ സ്വീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിലാണ് ഏറ്റവും അധികം പേർ കൊവിഡ് മുക്തരായതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 5,606 പേരാണ് കേരളത്തിൽ രോഗമുക്തരായത്.