ന്യൂഡൽഹി: ഇറ്റലിയിൽ നിന്നും ഓക്സിജന്‍ പ്ലാന്‍റും 20 വെന്‍റിലേറ്ററുകളും മറ്റ് മെഡിക്കൽ സാമ്രഗികളും ഇന്ത്യയിൽ എത്തി. കൊവിഡ് രണ്ടാം തരംഗത്തിനെതിരെ പോരാടുന്ന ഇന്ത്യയെ സഹായിക്കാൻ നിരവധി ലോകരാജ്യങ്ങളാണ് മുന്നോട്ട് വന്നത്. അയൽരാജ്യങ്ങൾക്ക് പുറമെ, ഓക്സിജനും മറ്റ് വൈദ്യസഹായങ്ങളും നൽകി യൂറോപ്യൻ യൂണിയനും പിന്തുണയേകി.
മഹാമാരിക്കാലത്ത് ഇന്ത്യയെ സഹായിച്ചതിന് യൂറോപ്യൻ യൂണിയനോടും മറ്റ് രാജ്യങ്ങളോടും പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു. ടെലിഫോണിലൂടെയാണ് യൂറോപ്യൻ കമ്മിഷൻ പ്രസിഡന്‍റ് ഉർസുല വോൺ ഡെർ ലെയ്‌നോട് മോദി കടപ്പാട് പ്രകടിപ്പിച്ചത്.
യൂറോപ്യൻ യൂണിയൻ ഇന്ത്യയ്‌ക്കൊപ്പമുണ്ടെന്നും ഇനിയും കൂടുതൽ ഓക്സിജൻ സിലിണ്ടറുകൾ, വെന്‍റിലേറ്ററുകൾ, മരുന്നുകൾ തുടങ്ങിയവ ഡെൻമാർക്ക്, സ്പെയിൻ, നെതർലാന്‍റ്, ജർമ്മനി എന്നിവിടങ്ങളിൽ നിന്ന് എത്തിക്കുമെന്നും ലെയ്ൻ ട്വീറ്റ് ചെയ്തു.
ഞായറാഴ്ച, 1,25,000 ആൻറിവൈറൽ മയക്കുമരുന്നായ റെംഡിസിവിറുമായി പ്രത്യേക വിമാനം അമേരിക്കയിൽ നിന്ന് ഡൽഹിയിൽ എത്തിയിരുന്നു. കൊവിഡിനെതിരായ പോരാട്ടത്തിൽ അമേരിക്കൻ ജനത ഇന്ത്യക്കൊപ്പമുണ്ടെന്ന് ഡൽഹിയിലെ യുഎസ് എംബസി പുറത്തിറക്കിയ പ്രസ്താവനയിൽ പരാമര്‍ശിക്കുന്നു.
-
🇮🇳 🇮🇹
— Arindam Bagchi (@MEAIndia) May 3, 2021 " class="align-text-top noRightClick twitterSection" data="
Few more visuals of the support from Italy. pic.twitter.com/KUUJkIhwht
">🇮🇳 🇮🇹
— Arindam Bagchi (@MEAIndia) May 3, 2021
Few more visuals of the support from Italy. pic.twitter.com/KUUJkIhwht🇮🇳 🇮🇹
— Arindam Bagchi (@MEAIndia) May 3, 2021
Few more visuals of the support from Italy. pic.twitter.com/KUUJkIhwht
കഴിഞ്ഞ ദിവസങ്ങളിലായി ജർമ്മനി, ബെൽജിയം, റൊമാനിയ, എന്നിവിടങ്ങളിൽ നിന്നുള്ള മെഡിക്കൽ സാമഗ്രികൾ രാജ്യത്ത് എത്തിയിട്ടുണ്ട്. ഇന്ത്യയ്ക്ക് സഹായവുമായി 40 രാജ്യങ്ങൾ മുന്നോട്ട് വന്നിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. വിവിധ ഇടങ്ങളിൽ നിന്ന് 550 ലധികം ഓക്സിജൻ പ്ലാന്‍റുകളാണ് ഇന്ത്യയിൽ എത്തുന്നത്.
ആവശ്യമായ ഓക്സിജൻ പ്ലാന്‍റുകളും മരുന്നുകളുമായി ഫ്രാൻസ്, ജർമ്മനി, ബെൽജിയം എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ വിമാനങ്ങൾ ഇന്ത്യയിൽ എത്തിയിട്ടുണ്ടെന്ന് യൂറോപ്യൻ യൂണിയന്‍റെ ഇന്ത്യ അംബാസഡർ ഉഗോ അസ്റ്റുട്ടോയും അറിയിച്ചു.