ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില ഇന്ന് വീണ്ടും വർധിച്ചു. മുംബൈ, ഭോപ്പാൽ എന്നിവിടങ്ങളിൽ 100 രൂപയിൽ കൂടുതലാണ് പെട്രോളിന് വില. മുംബൈയിലെ പെട്രോൾ ലിറ്ററിന് 100.47 രൂപയും ഡീസലിന് 92.45 രൂപയുമാണ് വില. മധ്യപ്രദേശിലെ ഭോപ്പാലിൽ പെട്രോൾ വില ലിറ്ററിന് 102.34 രൂപയും ഡീസൽ ലിറ്ററിന് 93.37 രൂപയുമാണ്.
അതേസമയം, ഡൽഹിയിൽ പെട്രോളിനും ഡീസലിനും നേരിയ വർധനവ് രേഖപ്പെടുത്തി. പെട്രോളിനും ഡീസലിനും ലിറ്ററിന് യഥാക്രമം 94.23 രൂപയും 85.15 രൂപയുമാണ്. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 29 പൈസയും ഡീസലിന് 26 പൈസയുമാണ് വർധിച്ചിരിക്കുന്നത്. കൊൽക്കത്തയിൽ പെട്രോളിന്‍റെ വില 94.25 രൂപയും ഡീസലിന് 87.74 രൂപയുമാണ്. മൂല്യവർധിത നികുതി അനുസരിച്ച് ഓരോ സംസ്ഥാനത്തും പെട്രോളിന്‍റെയും ഡീസലിന്‍റെയും വില വ്യത്യസ്‌തമാണ്.
Also Read: വീണ്ടും ഉയർന്ന് ഇന്ധനവില