ന്യൂഡൽഹി : രാജ്യം അതിര്‍ത്തിയില്‍ യുദ്ധ സാഹചര്യത്തെ അഭിമുഖീകരിക്കുകയാണെന്നും ഇത് കണ്ടില്ലെന്ന് നടിക്കരുതെന്നും കേന്ദ്രസര്‍ക്കാരിനെ ഓര്‍മിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചൈന അതിർത്തിയില്‍ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ട് ഉദ്ധരിച്ചാണ് രാഹുലിന്‍റെ പ്രസ്‌താവന.
'അതിർത്തിയിൽ രാജ്യം ഒരു പുതിയ യുദ്ധത്തിനുള്ള നീക്കത്തെ അഭിമുഖീകരിക്കുകയാണ്.അത് അവഗണിക്കുന്നത് നല്ലതല്ല.' മാധ്യമ റിപ്പോർട്ടിന്‍റെ സ്ക്രീൻഷോട്ട് പങ്കുവച്ച് രാഹുല്‍ ട്വീറ്റില്‍ കുറിച്ചു. 2020 മേയ് അഞ്ചിന് അതിര്‍ത്തിയില്‍ ഇന്ത്യ - ചൈനീസ് സൈനികർ തമ്മിലുണ്ടായ സംഘർഷം സംബന്ധിച്ച് കേന്ദ്രം സ്വീകരിച്ച നടപടിയെയും രാഹുല്‍ വിമര്‍ശിച്ചു.
ALSO READ: ബെംഗളൂരുവിൽ അപ്പാർട്ട്മെന്‍റിൽ തീപിടിത്തം ; രണ്ട് പേർ കൊല്ലപ്പെട്ടു
യഥാർഥ നിയന്ത്രണരേഖയ്‌ക്കടുത്താണ് ചൈനയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ലഡാക്ക്, ഉത്തരാഖണ്ഡ്, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ അതിര്‍ത്തിയില്‍ ചൈന കുറഞ്ഞത് 10 പുതിയ വ്യോമതാവളങ്ങൾ നിർമിച്ചതായാണ് വിവരം.
അന്താരാഷ്‌ട്ര രഹസ്യാന്വേഷണ സംഘങ്ങളാണ് ചൈനയുടെ ഈ നീക്കത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത്. ഇതിന്‍റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.